ഏത് വിധേനയും സിദ്ധാർത്ഥിനരികിലേക്ക് എത്തണമെന്നാണ് വേദിക ആഗ്രഹിക്കുന്നത്.
മലയാളി പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ്(serial) കുടുംബവിളക്ക് (Kedumbavilakku Serial). റേറ്റിംങ്ങില്‍ മിക്കപ്പോഴും മുന്നിലെത്താറുള്ള പരമ്പര സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതയാത്രയാണ് പറയുന്നത്. സുമിത്രയുടെ ഭര്‍ത്താവായ സിദ്ധാര്‍ത്ഥ് സുമിത്രയെ ഉപേക്ഷിക്കുകയും, വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ സുമിത്രയെ ഉപേക്ഷിച്ചതോടെ സിദ്ധാര്‍ത്ഥിന്റെ ജീവിതം കൂടുതല്‍ ദുരിതമയം ആകുകയായിരുന്നു. വേദികയില്‍ നിന്ന് അകലാനാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍ ശ്രമിക്കുന്നത്. അത് മനസ്സിലാക്കിയ വേദികയാകട്ടെ ഏത് വിധേനയും സിദ്ധാര്‍ത്ഥിനെ തിരികെ തന്നിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുകയുമാണ്.
സുമിത്രയെ കള്ളക്കേസില്‍ കുടുക്കുകയും, ജയിലിലിടുകയും ചെയ്തതാണ് വേദികയും സിദ്ധാര്‍ത്ഥും അകലാനുണ്ടായ കാരണം. എന്നാല്‍ തിരികെ വീട്ടിലേക്ക് എത്താനായി താന്‍ ഗര്‍ഭിണിയാണെന്നും വേദിക നുണ പറയുന്നുണ്ട്. പക്ഷെ കള്ളി വെളിച്ചത്താകുകയും മടങ്ങിവരവ് എന്ന വേദികയുടെ സ്വപ്‌നം പാതിവഴിയില്‍ അവസാനിക്കുകയുമായിരുന്നു. വേദികയില്‍നിന്ന് എങ്ങനെയെങ്കിലും വിവാഹമോചനം നേടണമെന്നാണ് സിദ്ധാര്‍ത്ഥ് ആഗ്രഹിക്കുന്നത്. വേദികയുടെ മുന്‍ ഭര്‍ത്താവായ സമ്പത്ത് സിദ്ധാര്‍ത്ഥിനെ സഹായിക്കാനെത്തുന്നുണ്ട്. എന്നാല്‍ തന്നെ ഒഴിവാക്കാനാണ് സിദ്ധാര്‍ത്ഥ് ശ്രമിക്കുന്നത് എന്നറിഞ്ഞ വേദിക അയാളെ കുടുക്കാന്‍ പുതിയ ചതിക്കുഴികള്‍ ഒരുക്കുകയാണ്.
സിദ്ധാര്‍ത്ഥിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡന കേസുമായി മുന്നോട്ട് പോകാനാണ് വേദിക ശ്രമിക്കുന്നത്. വേദികയുടെ ചതിയറിയാതെ സിദ്ധാര്‍ത്ഥിന്റെ സഹോദരി ശരണ്യയും വേദികയ്‌ക്കൊപ്പം വക്കീലിനടുത്തേക്ക് എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥിനടുത്തേക്ക് തിരികെയെത്താന്‍ തനിക്ക് മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ല എന്നുപറഞ്ഞാണ് ശരണ്യയെ കൂട്ടി വേദിക വക്കീലിന്റെ അടുത്തേക്ക് എത്തുന്നത്. എന്നാല്‍ വേദികയുടെ കുബുദ്ധി അറിയുന്ന ശരണ്യ ഞെട്ടുന്നുമുണ്ട്. ഇത്രയധികം വേണ്ടാധീനങ്ങള്‍ എല്ലാം കാണിച്ചിട്ടും എന്തിനാണ് വേദികയെ സിദ്ധാര്‍ത്ഥിന്റെ കുടുംബം സംരക്ഷിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.