പലപ്പോഴും ഉര്‍ഫിയുടെ വസ്ത്രധാരണം വിവാദമാകാറുണ്ട്. എന്നാല്‍ ഉര്‍ഫിയുടെ പുതിയ നിലപാട് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
മുംബൈ: വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നതായി നടി ഉര്‍ഫി ജാവേദ്. ട്വിറ്ററിലൂടെയാണ് നടിയുടെ പുതിയ നിലപാട്. ബിഗ് ബോസിലെ മത്സരാർത്ഥിയായും പഞ്ച് ബീറ്റ് സീസൺ 2, മേരി ദുർഗ, ബഡേ ഭയ്യാ കി ദുൽഹനിയ, ബേപ്പന്ന തുടങ്ങിയ ടിവി ഷോകളിൽ അഭിനയിച്ചും ശ്രദ്ധേയയാണ് ഉർഫി ജാവേദ്.
ഫാഷൻ ലോകത്തും ഉർഫി ജാവേദിന്റെ പേരിന് നല്ല തിളക്കമാണ്. ഉർഫിയുടെ വസ്ത്രങ്ങളും തീമും ഫാഷൻ ലോകത്തെ അമ്പരപ്പിക്കുന്നു. ഏത് അവതാറിലാണ് ഉർഫി പ്രത്യക്ഷപ്പെടുകയെന്നത് കൗതുകകരമാണ്. പലപ്പോഴും ഉര്‍ഫിയുടെ വസ്ത്രധാരണം വിവാദമാകാറുണ്ട്. എന്നാല്‍ ഉര്‍ഫിയുടെ പുതിയ നിലപാട് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
undefined
തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഉര്‍ഫി ഇങ്ങനെ പറയുന്നു. "ഞാൻ ധരിക്കുന്ന വസ്ത്രം എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഇനി മുതൽ നിങ്ങൾ ഒരു മാറിയ ഉർഫിയെ കാണും. പുതിയ വസ്ത്രത്തില്‍. മാപ്പ്".
I apologise for hurting everyone’s sentiments by wearing what I wear . From now on you guys will see a changed Uorfi . Changed clothes .
Maafi
ഉര്‍ഫിയുടെ ട്വീറ്റ് വന്നതിന് പിന്നാലെ ഇതില്‍ അത്ഭുതം രേഖപ്പെടുത്തുകയാണ് ട്വിറ്ററില്‍ നിരവധിപ്പേര്‍. ചിലര്‍ ഉര്‍ഫി നിങ്ങള്‍ക്ക് തോന്നുന്നത് ധരിക്കൂ എന്നാണ് പറയുന്നത്. പലരും ഉര്‍ഫിയുടെ തീരുമാനം ശരിയല്ലെന്നും. ഒരിക്കലും പേടിക്കരുതെന്നും പറയുന്നുണ്ട്. ഭൂരിഭാഗം പേരും ഉര്‍ഫിയെ പിന്തുണച്ചാണ് രംഗത്ത് എത്തിയത്.
അടുത്തിടെ ഉര്‍ഫിക്കെതിരെ വലിയ വെളിപ്പെടുത്തലുമായി മറ്റൊരു താരം രംഗത്ത് എത്തിയിരുന്നു. വളരെ ഗുരുതരമായ ആരോപണവുമായി ഉർഫിക്കെതിരെ നടൻ ഫൈസാന്‍ അന്‍സാരി രംഗത്ത് വന്നിരിക്കുന്നത്. ഉര്‍ഫി ജാവേദ് ഒരു ട്രാന്‍സ്‌ജെന്‍ഡറാണ് എന്നാണ് ഫൈസാന്‍റെ വെളിപ്പെടുത്തല്‍. ഉര്‍ഫി ട്രാന്‍സ് ആണെന്ന് തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ് എന്നുമാണ് ഫൈസാന്‍ മുംബൈയില്‍ പറഞ്ഞത്. ഉര്‍ഫി സംസാരിക്കുന്നതും ധരിക്കുന്നതും പെരുമാറുന്നതും അവളുടെ സ്വഭാവത്തിലെ പ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും നടന്‍ ആരോപിക്കുന്നു.
തന്‍റെ വസ്ത്രധാരണ രീതികൊണ്ട് തന്നെ വലിയ ട്രോളുകളും കേസുകളും ഏറ്റുവാങ്ങുന്ന ഉര്‍ഫി പുതിയ വിവാദത്തില്‍ ആയിരിക്കുകയാണ് പുതിയ വെളിപ്പെടുത്തലോടെ. തനിക്കെതിരെ ഫത്വ എന്നതിനെ നേരത്തെ തന്നെ ഉര്‍ഫി എതിര്‍ത്തിരുന്നു ഇസ്ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ലെന്ന് ഉര്‍ഫി വ്യക്തമാക്കിയിരുന്നു.
ഉര്‍ഫി ജാവേദ് ട്രാന്‍സ്‌ജെന്‍ഡറാണ് : വെളിപ്പെടുത്തലുമായി നടന്‍ ഫൈസന്‍ അന്‍സാരി