മുന്‍ സഞ്ജുവിന്റെ വിശദീകരണം എന്ന് പറഞ്ഞാണ് സല്‍മാന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയത്.
കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള സീരിയലുകളിൽ ഒന്നാണ് മിഴിരണ്ടിലും. ഈ സീരിയലിലെ നായക കഥാപാത്രമായ സഞ്ജുവിനെ അവതരിപ്പിക്കുന്നത് സൽമാൻ ഉൽ ഫാരീസാണ്. അടുത്തിടെ ചാനൽ പുറത്തുവിട്ട പ്രമോയിൽ നായകനെ മാറ്റിയതായി കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദീകരണം നൽകുകയാണ് സമാനുൽ.
മുന്‍ സഞ്ജുവിന്റെ വിശദീകരണം എന്ന് പറഞ്ഞാണ് സല്‍മാന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയത്. സീരിയലില്‍ നിന്ന് ഞാന്‍ പിന്മാറിയതല്ല, എന്നെ മാറ്റിയതാണ് എന്ന് സഞ്ജു വ്യക്തമാക്കുന്നു. ആര്‍ട്ടിസ്റ്റുകളുടെ സീരിയല്‍ ഷെഡ്യൂള്‍ പ്രകാരം, മാസത്തിലെ ആദ്യത്തെ പതിനഞ്ച് ദിവസമാണ് ഡേറ്റ് കൊടുക്കുന്നത്. അല്ലെങ്കില്‍ 16 മുതല്‍ 30 വരെയുള്ള ഡേറ്റ് നല്‍കും. മാസത്തിന്റെ പകുതി ഒരു സീരിയലിന് കൊടുത്തുകഴിഞ്ഞാല്‍, അടുത്ത പതിനഞ്ച് ദിവസം ആര്‍ട്ടിസ്റ്റുകള്‍ക്ക് എന്തും ചെയ്യാം. മറ്റൊരു സീരിയല്‍ ഏറ്റെടുത്താലും വിഷയമില്ല. പക്ഷെ ഞങ്ങള്‍ മിഴിരണ്ടിലും സീരിയലിലഭിനയിക്കുന്ന പ്രധാന കഥാപാത്രങ്ങളാരും മറ്റ് സീരിയലുകളിലൊന്നും കമ്മിറ്റഡ് ആയിരുന്നില്ല.
undefined
ഇടയില്‍ എനിക്ക് ചില വ്യക്തിപരമായ കാരണങ്ങള്‍ വന്നു. ഉമ്മച്ചിയ്ക്ക് സുഖമില്ലാതെയായപ്പോള്‍ വരുമാനം കൂട്ടണം എന്ന ഘട്ടം എത്തി. എന്റെ ടീമിന്റെ സമ്മതത്തോടെയാണ് മറ്റൊരു സീരിയലിലേക്കുകൂടെ ഞാന്‍ ട്രൈ ചെയ്തത്. അങ്ങനെ സണ്‍ ടിവിയില്‍ ഒരു നല്ല പ്രൊജക്ട് വന്നു. അതിന്റെ ആദ്യ ഘട്ടം മുതല്‍ ഞാന്‍ എന്റെ ടീമിനെ അറിയിക്കുന്നുണ്ടായിരുന്നു.
പക്ഷെ തമിഴ് സീരിയലില്‍ എനിക്ക് ഷൂട്ട് തുടങ്ങുന്ന സമയമായിട്ടും ഇവിടെ എഴുത്ത് കഴിഞ്ഞില്ല. അവസാന ഘട്ടം, എനിക്ക് വേണ്ടി തത്കാലത്തേക്ക് ഒരു അഡീഷണല്‍ കഥാപാത്രത്തെ കൊണ്ടുവന്ന്, ഒരാഴ്ചത്തെ എപ്പിസോഡ് നീട്ടി കൊണ്ടു പോകാം എന്ന് മിഴിരണ്ടിലും ടീം പറഞ്ഞു. പക്ഷെ അതിന് ചാനല്‍ സമ്മതിച്ചില്ല എന്നാണ് എനിക്ക് കിട്ടിയ വിവരം.
'അമ്മയാണ് എന്റെ കരുത്ത്'; പിറന്നാൾ ആശംസകളുമായി അനുമോൾ
നായകനെ മാറ്റാം എന്നാണ് അവര്‍ സജഷനായി പറഞ്ഞത്. അത് പോലെ തന്നെ ചെയ്യുകയും ചെയ്തു. സഞ്ജു എനിക്കത്രയും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമാണ്. അത്രയും ഇമോഷണലോടെയും, ഇഷ്ടത്തോടെയുമാണ് ഞാന്‍ ആ സീരിയല്‍ ചെയ്യുന്നത്. മാറ്റുന്ന കാര്യം എന്നെ ഒന്ന് അറിയിക്കുക പോലും ചെയ്തില്ല എന്നതാണ് എന്നെ ഏറെ വേദനിപ്പിച്ചത്' കണ്ണുനീര്‍ തുടച്ചുകൊണ്ട് സല്‍മാന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..