വേദിയിലേക്ക് ക്ഷണിച്ച് പ്രേം നസീർ; തകർത്തുപാടി മോഹൻലാൽ; വീഡിയോ

By Web Team  |  First Published Apr 25, 2022, 1:56 PM IST

വർഷങ്ങൾക്ക് മുമ്പ് വിദേശത്ത് നടന്ന സ്റ്റേജ് ഷോയുടെ വീഡിയോയാണ് എംജി പോസ്റ്റ് ചെയ്തത്. 


ലയാള സിനിമയുടെ പ്രിയ താരമാണ് മോഹൻലാൽ(Mohanlal). മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ എത്തി സിനിമാസ്വാദകരുടെ പ്രിയപ്പെട്ട ലാലേട്ടനായ് മാറി, തന്റെ സിനിമാ ജീവിതം തുടരുകയാണ് മോഹൻലാൽ. അഭിനേതാവ് എന്നതിന് പുറമെ താനൊരു ​ഗായകനാണെന്നും പലകുറി താരം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അപൂർവ്വമായൊരു മോഹൻലാലിന്റെയും പ്രേം നസീറിന്റെയും(Prem Nazir) വീഡിയോ പങ്കുവച്ചിരിക്കുകയാണ് എംജി ശ്രീകുമാർ(MG Sreekumar). 

വർഷങ്ങൾക്ക് മുമ്പ് വിദേശത്ത് നടന്ന സ്റ്റേജ് ഷോയുടെ വീഡിയോയാണ് എംജി പോസ്റ്റ് ചെയ്തത്. പരിപാടിയിൽ പാട്ട് പാടാനായി മോഹൻലാലിനെ നസീറാണ് വേദിയിലേക്ക് ക്ഷണിച്ചത്. ‘പാട്ട് പാടാൻ കഴിവുള്ള സൂപ്പർ സ്റ്റാർ’ എന്ന് അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു നസീർ മോഹൻലാലിനെ വേദിയിലേയ്ക്ക് ക്ഷണിച്ചത്. ’നീയറിഞ്ഞോ മേലെ മാനത്ത്’ എന്ന പാട്ടാണ് മോഹൻലാലും ശ്രീകുമാറും ചേർന്ന് വേദിയിൽ പാടിയത്. സിനിമയിൽ മോഹന്‍ലാലും മാള അരവിന്ദനും ചേർന്നായിരുന്നു ഈ ​ഗാനം ആലപിച്ചത്. 

Latest Videos

undefined

'മദ്യപാനത്തിൽ ശിക്ഷ്യത്വം ലാലേട്ടനിൽ നിന്നല്ലേന്ന് പറഞ്ഞ് അവർ കളിയാക്കും'; വിനീത്

ലയാളികളുടെ പ്രിയതാരമാണ് വിനീത്(Vineeth). അഭിനയം മാത്രമല്ല നൃത്തത്തിലൂടെയും ജനഹൃദയങ്ങൾ സ്വന്തമാക്കിയ നടൻ മലയാളത്തിൽ വേറെ ഉണ്ടോ എന്നത് സംശയമാണ്. ബാലതാരമായി സിനിമയിലെത്തിയ വിനീത് ഇപ്പോൾ സജീവമായിരിക്കുന്നത് ഡബ്ബിങിലാണ്. ഇപ്പോഴിതാ പത്മരാജന്റ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ അനുഭവം പറയുകയാണ് വിനീത്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് പഴയ ഓർമകൾ പങ്കുവെച്ചത്.

വിനീതിന്റെ വാക്കുകൾ

അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത ആളാണ് മോഹൻലാൽ എന്ന വലിയ മനുഷ്യൻ. ആ സ്‌നേഹത്തിന് അപ്പോഴും ഇപ്പോഴും ഒരേ അനുഭൂതിയാണ് തോന്നുന്നത്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തൽ ഒരു രംഗത്ത് മദ്യപിക്കേണ്ടതായിട്ടുണ്ടായിരുന്നു. ആ ഷോട്ടില്‍ ഒരു കുപ്പി ബിയർ മുഴുവനായി കുടിപ്പിക്കാനായിരുന്നു ശ്രമിച്ചത്. പക്ഷെ  ലാലേട്ടന്‍ മദ്യം ഒഴിച്ച് തരികയായിരുന്നു. ആ ഷോട്ടിന് വേണ്ടിമാത്രമായിരുന്നു അങ്ങനെ. അത് പറഞ്ഞ് ഇപ്പോഴും എന്റെ സുഹൃത്തുക്കൾ കളിയാക്കാറുണ്ട്. മദ്യപാനത്തിൽ നീ ശിക്ഷ്യത്വം സ്വീകരിച്ചത് ലാലേട്ടനിൽ നിന്ന് അല്ലേ എന്ന് പറഞ്ഞാണ് അവർ കളിയാക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രമാണ് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ. ലാലേട്ടന്റെ അഭിനയം എല്ലാം അസാധ്യമാണ്. ആ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നതിനെക്കാൾ അതിനെല്ലാം സാക്ഷിയാവാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആന്റണി എന്ന ആ കഥാപാത്രം ചെയ്യുമ്പോൾ ഞാൻ പത്താം ക്ലാസ് കഴിഞ്ഞതെ ഉണ്ടായിരുന്നുള്ളൂ. എന്റെ മൂന്നാമത്തെ ചിത്രമാണ്. എനിക്ക് അഭിനയത്തെ കുറിച്ചും സംഭാഷണത്തിലെ മോഡുലേഷനെ കുറിച്ചും ഒന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല. ഒരുപാട് പേടിച്ചുകൊണ്ടാണ് ചെയ്തത്. എങ്ങിനെ സംഭവിച്ചു എന്ന് ഇന്നും ഇറിയില്ല. പക്ഷെ പത്മരാജൻ സാറിന് എല്ലാത്തിനെ കുറിച്ചും ധാരണയുണ്ട്. അന്ന് ഫിലിമാണല്ലോ അതിനാൽ തെറ്റിക്കുന്തോറും ഫിലിം പാഴായിക്കൊണ്ടിരിക്കുമല്ലോ. അങ്ങനൊരു അവസ്ഥ വരാതിരിക്കാൻ പരമാവധി റിഹേഴ്സൽ ചെയ്ത് പക്ക ആക്കിയ ശേഷമെ ടേക്ക് എടുക്കൂ. പിന്നെ നമ്മൾ ചെയ്യേണ്ട ഓരോ കാര്യവും പത്മരാജൻ സാർ കാമറയ്ക്ക് പിറകിൽ നിന്ന് പറഞ്ഞുകൊണ്ടിരിക്കും. അതിനനുസരിച്ച് ഭാവങ്ങളും ചലനങ്ങളും മാറ്റിയാൽ മതി. 

click me!