അഞ്ചു തലമുറകളെ ഒറ്റഫോട്ടോയാക്കി 'അര്‍ജുനന്‍' ; പൗരത്വം തെളിയിക്കാനാണോയെന്ന് ആരാധകര്‍

By Web Team  |  First Published Jan 24, 2020, 5:06 PM IST

അര്‍ജുനന്‍ എന്നു പറഞ്ഞാല്‍ മലയാളിക്ക് ആദ്യം ഓടിയെത്തുക മഹാഭാരതമല്ല, തട്ടീം മുട്ടീം എന്ന പരമ്പരയാണ് അത്രയധികം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് പരമ്പരയിലെ അര്‍ജുനന്‍


അര്‍ജുനന്‍ എന്നു പറഞ്ഞാല്‍ മലയാളിക്ക് ആദ്യം ഓടിയെത്തുക മഹാഭാരതമല്ല, തട്ടീം മുട്ടീം എന്ന പരമ്പരയാണ് അത്രയധികം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് പരമ്പരയിലെ അര്‍ജുനന്‍. താരത്തിന്റെ യഥാര്‍ത്ഥപേര് ജയകുമാര്‍ പരമേശ്വരന്‍ എന്നാണെങ്കിലും അര്‍ജുനന്‍ എന്നു പറഞ്ഞാലെ മലയാളിക്ക് മനസ്സിലാകുകയുള്ളു. അത്രകണ്ട് കൃത്രിമത്വമില്ലാത്ത അഭിനയ ശൈലിയാണ് ജയകുമാറിന്റേത്.

പരമ്പരയില്‍ അലസനായ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായാണ് താരം എത്തുന്നതെങ്കിലും, യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. അധ്യാപകനായി സര്‍വീസില്‍ കയറിയ ജയകുമാര്‍ വിരമിക്കുന്നത് സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറായാണ്. അഭിനയത്തില്‍ മാത്രമല്ല ജയകുമാറിന്റെ മിടുക്ക്, താരം ഒന്നാന്തരം കാര്‍ട്ടൂണിസ്റ്റും കവിയും കൂടിയാണ്. പരമ്പരയിലെ കഥാപാത്രം പാടുന്ന നിമിഷകവിതകളെല്ലാം താരം തന്നെ കയ്യില്‍ നിന്നിടുന്നതാണെന്നതാണ് അതിശയിപ്പിക്കുന്നത്.\

Latest Videos

undefined

ഫേസ്ബുക്കിലും മറ്റു സോഷ്യല്‍മീഡിയകളിലും സജീവമായ താരം കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ അച്ഛന്‍ അപ്പൂപ്പന്‍ മകന്‍ കൊച്ചുമകന്‍ എന്നിവര്‍ ഒന്നിച്ചുള്ള ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ''ഇവന്റെ മകനാണ് അവന്‍.. അവന്റെ മകനാണ് ഇവന്‍.. എന്റെ അഞ്ചു തലമുറകള്‍'' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

താരത്തിന്റെ പോസ്റ്റിനുതാഴെ രസകരമായ കമന്റുകള്‍കൊണ്ട് കമന്റ്‌ബോക്‌സ് നിറച്ചിരിക്കുകയാണ് ആരാധകര്‍. 'ആഹാ അപ്പോള്‍ പൗരത്വം തെളിയിക്കാന്‍ രേഖയുണ്ടല്ലോ' എന്നും, 'അച്ഛനും അപ്പൂപ്പനും മകനുമൊന്നും മീശയില്ലല്ലേ' എന്നുമുള്ള കമന്റുകളും ആരാധകര്‍ താരത്തോട് തമാശരൂപേണ ചോദിക്കുന്നുണ്ട്.

click me!