ജൂണ്‍ 29-ന് വൈകുന്നേരം മൂന്നിനാണ് ഗ്രാന്റ് ഫിനാലേ. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും.
തിരുവനന്തപുരം: അന്താരാഷ്ട്ര മോഡലുകള്‍ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്നുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ ചുവടുവെയ്ക്കാന്‍ പ്രമുഖ മോഡലും ബോളിവുഡ് താരവുമായ സണ്ണി ലിയോണ്‍ എത്തുന്നു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 27, 28, 29 തീയതികളിലായി നടക്കുന്ന ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്റ് ഫിനാലേയിലാണ് സണ്ണി ലിയോണ്‍ റാംപില്‍ ചുവടുവെയ്ക്കുന്നത്.
ജൂണ്‍ 29-ന് വൈകുന്നേരം മൂന്നിനാണ് ഗ്രാന്റ് ഫിനാലേ. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന 'ബുക്ക് മൈ ഷോ'യില്‍ ആരംഭിച്ചു. ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലുമാണ് പരിപാടിയുടെ സംഘാടകര്‍.
27-ന് രാവിലെ 10.30-നാണ് കനകക്കുന്നിൽ ഡ്രീം ഫാഷൻ ഫെസ്റ്റിന് പതാക ഉയരുന്നത്. വൈകുന്നേരം അഞ്ചിന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ അണിനിരക്കും. തുടര്‍ന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഫാഷന്‍ ഷോയും ലിറ്റില്‍ ചാംപ് എന്ന പേരില്‍ അഞ്ചുമുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ അണിനിരക്കുന്ന റാംപ് വാക്കിങ് മല്‍സരവും നടക്കും. രാത്രി അന്താരാഷ്ട്ര ബാന്റുകളുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.
undefined
രണ്ടാംദിനമായ 28-ന് ഇന്ത്യയിലെ വിവിധ ഫാഷന്‍ അക്കാദമികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഫാഷന്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ മോഡല്‍ കമ്പനികളുടെ മല്‍സരവും നടക്കും.
സമാപന ദിവസം രാവിലെ 11ന് സെമിനാറിന് ശേഷം ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലേ ആരംഭിക്കും. അന്താരാഷ്ട്ര മോഡലുകള്‍ക്ക് പുറമേ, ഇന്ത്യയിലെ മോഡലുകളും റാംപില്‍ ചുവടുവെയ്ക്കും. വൈകുന്നേരം ഈ മല്‍സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കും. പ്രമുഖ ബാന്റിന്റെ ഫ്യൂഷന്‍ മ്യൂസിക്കിന് ശേഷം ഫാഷന്‍ ഫെസ്റ്റിന് സമാപനമാകും.
'യൂട്യൂബില്‍ നിന്നും പണം ഉണ്ടാക്കാം': നിബന്ധനകളില്‍ ഇളവ് വരുത്തി യൂട്യൂബ്
രണ്‍ബിര്‍ കപൂറിന്‍റെ ആനിമല്‍ പ്രീ ടീസര്‍ തന്നെ കൊറിയന്‍ പടത്തിന്‍റെ കോപ്പിയടിയോ?- വീഡിയോ