എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും വളര്‍ന്നത് കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു
ഏഷ്യാനെറ്റില്‍ വലിയ പ്രേക്ഷക പ്രിയം നേടി മുന്നോട്ടു പോകുന്ന പരമ്പരയാണ് 'അമ്മയറിയാതെ' (Ammayariyathe). പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയിൽ 'അലീന പീറ്റർ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടിയായ ശ്രീതു കൃഷ്‍ണനാണ് (sreethu Krishnan). ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് 'അമ്മയറിയാതെ'. മലയാളിയാണെങ്കിലും ചെന്നൈയിലാണ് ശ്രീതു വളർന്നത്.
മലയാളികൾക്കെല്ലാം അലീന ടീച്ചർ എന്ന നിലയിലാണ് ശ്രീതുവിനെ അറിയുന്നത്. അത്രത്തോളം ബോൾഡായ, വിദ്യാസമ്പന്നയായ, നിലപാടുള്ള ചെറുപ്പക്കാരിയെയാണ് താരം പരമ്പരയിൽ അവതരിപ്പിക്കുന്നത്. യൂട്യൂബിലും സജീവമായ താരത്തിന്റെ പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. പരമ്പരയിലെ അലീനയായി എങ്ങനെയാണ് മാറുന്നതെന്നാണ് വീഡിയോയിൽ ശ്രീതു കാണിക്കുന്നത്. മോയിസ്ചറൈസർ , പ്രൈമർ ഫൌണ്ടേഷൻ തുടങ്ങി ഏറ്റവും ലളിതമായും സ്വന്തമായും എങ്ങനെ മേക്കപ്പ് ചെയ്യാമെന്നുമാണ് വീഡിയോ കാണിക്കുന്നത്.
undefined
വീഡിയോക്കിടയിൽ അമ്മയറിയാതെ കോസ്റ്റ്യൂം മാനേജറെയും താരം പരിചയപ്പെടുത്തുന്നുണ്ട്. ഒപ്പം ഇടയ്ക്കിടെ എത്തിനോക്കി ശ്രീതുവിനെ തമാശയാക്കുന്ന നിഖിൽ നായരെയും വീഡിയോയിൽ കാണാം. എന്തായാലും വലിയ സ്വീകാര്യതയാണ് വീഡിയോക്ക് ലഭിക്കുന്നത്. താരം പങ്കുവയ്ക്കുന്ന കുറിപ്പും വീഡിയോകളും ഏറെ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ഒരു വീഡിയോയും കുറിപ്പും താരം പങ്കുവച്ചിരുന്നു. ചെറുപ്പത്തിൽ അഭിനയിച്ച 7c എന്ന പരമ്പയിലെ ചില വീഡിയോ ശകലങ്ങളായിരുന്നു അത്. ഫാൻസ് അയച്ചുകൊടുത്ത വീഡിയോ വൈകാരികമായ ഒരു കുറിപ്പിനൊപ്പമാണ് ശ്രീതു പങ്കുവച്ചിരിക്കുന്നത്.
എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും വളര്‍ന്നത് കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു. 12 വയസുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു കൃഷ്‍ണന്‍. നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും 10 എണ്‍ട്രതുക്കുള്ള, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങൾ ചെയ്‍തിട്ടുണ്ട്. പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂരാണ് അമ്മയറിയാതെ സംവിധാനം ചെയ്യുന്നത്.
മാറി മാറി വന്ന അമ്പാടി
അമ്പാടിയായി എത്തുന്ന നിഖിൽ കുറച്ചുകാലം പരമ്പരയിലുണ്ടായിരുന്നില്ല. പ്രേക്ഷകരുടെ നിരന്തര അഭ്യർത്ഥന മാനിച്ച് തിരിച്ചെത്തിയതായിരുന്നു നിഖിൽ. പരമ്പരയിൽ നിന്ന് നിഖില്‍ പോയതിനു പിന്നാലെ വിഷ്‍ണു ഉണ്ണിക്കൃഷ്‍ണന്‍ അമ്പാടിയായി എത്തിയിരുന്നു. 235ാമത്തെ എപ്പിസോഡിലായിരുന്നു വിഷ്‍ണു എത്തിയത്. എന്നാൽ അമ്പാടിയുടെ മുഖം മാറിയതില്‍ നിരാശ അറിയിച്ച് ആരാധകരെത്തുകയായിരുന്നു. ഏഷ്യാനെറ്റിന്‍റെ ഫേസ്ബുക്ക് പേജിൽ ആവശ്യവുമായി നിരവധി കമന്‍റുകളും എത്തി. ഇതിന് പിന്നാലെയാണ് നിഖിൽ തന്നെ അമ്പാടിയായി തിരിച്ചെത്തിയത്.