ചുടുചോര കുടിക്കുന്ന 'യക്ഷി'യായി സൂര്യ, ചിത്രങ്ങൾ വൈറൽ

By Web Team  |  First Published Apr 14, 2023, 7:09 AM IST

ഇപ്പോഴിതാ, 'യക്ഷി'യായി എത്തിയിരിക്കുകയാണ് താരം. വേഷത്തിലും ഭാവത്തിലുമെല്ലാം ചുടുരക്തം ഊറ്റികുടിക്കാൻ വെമ്പുന്ന യക്ഷിയായാണ് സൂര്യയുടെ പുതിയ ഫോട്ടോഷൂട്ട്‌.


കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ മൂന്നിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സൂര്യ ജെ മേനോൻ. കേരളത്തിലെ ആദ്യ വനിതാ ഡിജെയും നടിയും മോഡലുമൊക്കെയായ സൂര്യ നേരത്തെ നിരവധി സിനിമകളുടെയും ടെലിവിഷൻ ഷോകളുടേയുമൊക്കെ ഭാഗമായിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധനേടുന്നത് ബിഗ് ബോസിലൂടെ ആയിരുന്നു. 

ബിഗ് ബോസ് മൂന്നാം സീസണിൽ അവസാനം പുറത്തായ മത്സരാർത്ഥിയായിരുന്നു സൂര്യ. ഒട്ടേറെ വേറിട്ട ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെ നിരന്തരം സൂര്യ ജെ മേനോൻ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്.

Latest Videos

undefined

ഇപ്പോഴിതാ, 'യക്ഷി'യായി എത്തിയിരിക്കുകയാണ് താരം. വേഷത്തിലും ഭാവത്തിലുമെല്ലാം ചുടുരക്തം ഊറ്റികുടിക്കാൻ വെമ്പുന്ന യക്ഷിയായാണ് സൂര്യയുടെ പുതിയ ഫോട്ടോഷൂട്ട്‌. 'യക്ഷി! ചുണ്ണാമ്പും ചോദിച്ചു ചുടുരക്തം ഊറ്റികുടിക്കുന്ന കാമത്തിനായി അലയുന്ന അതിസുന്ദരിയായ രൂപത്തെ മാത്രമേ നിങ്ങൾക്ക് അറിയൂ.സ്നേഹിച്ചതിന്റെ പേരിൽ ശരീരവും മനസ്സും അർപ്പിച്ചു അവനായി മാത്രം ജീവിച്ചു ചതിക്കപ്പെട്ടു ക്രൂരമായ വേദനകൾക്കു ഒടുവിൽ മരണപ്പെട്ട സ്ത്രീയെ നിങ്ങൾക്ക് അറിയില്ല' എന്നാണ് ചിത്രങ്ങൾക്ക് ഒപ്പം സൂര്യ കുറിച്ചത്. 

സൂര്യയുടെ ഫാൻസ്‌ ഉൾപ്പെടെ നിരവധി ആളുകളാണ് യക്ഷി ലുക്കിലുള്ള സൂര്യയെ അഭിനന്ദിക്കുന്നത്. കണ്ണുകളും മുഖഭാവവുമെല്ലാം അത്ര ഒറിജിനാലിറ്റിയാണ് ചിത്രങ്ങൾക്ക് നൽകുന്നത്. തന്റെതായ രീതിയില്‍ മികച്ച രീതിയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന് ആരാധകരും ഒപ്പം തന്നെ നിരവധി വിമർശകരും ഉണ്ടായിരുന്നു. ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സൂര്യക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ശക്തമായത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

അടുത്തിടെയാണ് താരം എഴുതി അഭിനയിക്കുന്ന നറുമുഗൈ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായത്. ബിഗ്‌ബോസിൽ വന്നതിന്റെ പേരിൽ ഒട്ടേറെ പേർ നെഗറ്റീവ് കമന്റും അദിക്ഷേപിക്കുകയും ചെയ്തെങ്കിലും കഠിനധ്വാനത്തിലൂടെ താരം സിനിമ പൂർത്തിയാക്കുകയായിരുന്നു.

പരാതിപ്പെട്ടിരിക്കാന്‍ വയ്യ റോഡിലെ കുഴിയടക്കാന്‍ മുന്നിട്ടിറങ്ങി അർണോൾഡ് സ്വാറ്റ്സെനെഗർ

'ബി 32 മുതല്‍ 44 വരെ' എന്തുകൊണ്ട് തിയറ്ററില്‍ കാണണം? സംവിധായികയും രമ്യ നമ്പീശനും പറയുന്നു

click me!