'നിറകുടം തുളുമ്പില്ല'; മധുവിനൊപ്പമുള്ള അനുഭവം പങ്കുവച്ച് സൂരജ് സണ്‍

By Web Team  |  First Published Jul 11, 2022, 9:18 AM IST

ഏറെ നാളത്തെ ആഗ്രഹം പോലെ മലയാളത്തിന്‍റെ മഹാനടനായ മധുവിനെ കണ്ട സന്തോഷം പങ്കുവച്ച് സൂരജ് സണ്‍


മിനിസ്‌ക്രീനില്‍ നിന്ന് മാറിനിന്നെങ്കിലും മലയാളികളുടെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ലാത്ത താരമാണ് സൂരജ് സണ്‍. സൂപ്പര്‍ഹിറ്റ് പരമ്പരകളില്‍ ഒന്നായ 'പാടാത്ത പൈങ്കിളി'യിലൂടെയായിരുന്നു സൂരജിന്‍റെ വരവ്. പിന്നീട് പരമ്പരയിലൂടെ വലിയ  പ്രേക്ഷകപ്രീതിയും അദ്ദേഹം നേടി. പിന്നാലെ സോഷ്യല്‍ മീഡിയയിലും സജീവമായി താരം. ഇതിനോടകം വിവിധ പ്ലാറ്റ്‌ഫോമുകളിലായി നിരവധി ആരാധകരെയും സൂരജ് സ്വന്തമാക്കിയിട്ടുണ്ട്. മിനിസ്‌ക്രീനില്‍ നിന്നുള്ള വിട്ടുനില്‍ക്കലിനുശേഷം ബിഗ്‌സ്‌ക്രീനിലേക്കാണ് സൂരജ് എത്തുന്നത്. സൂപ്പര്‍ഹിറ്റായ 'ഹൃദയം' സിനിമയ്ക്കുശേഷം ആറാട്ടുമുണ്ടന്‍ എന്ന ചിത്രത്തിലാണ് സൂരജ് ഇപ്പോഴുള്ളത്. ഇപ്പോഴിതാ മലയാള സിനിമയുടെ കാരണവര്‍ സ്ഥാനത്തുള്ള മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സൂരജ്. 

വലിയ കാത്തിരിപ്പിനുശേഷം മലയാളത്തിന്റെ മഹാനടനായ മധുവിനെ കണ്ട സന്തോഷം സൂരജ് കുറിപ്പായും പങ്കുവച്ചിട്ടുണഅട്. നിറകുടം തുളുമ്പില്ല എന്നാണ് കുറിപ്പിന്‍റെ തലക്കെട്ട്. മധു തന്നെ വളരെ ഹൃദ്യമായി സ്വീകരിച്ചെന്നും ഒരുപാട് കാലത്തെ പരിചയം പോലെ തന്നോട് മനോഹരമായി അടുത്തിടപെട്ടുവെന്നും സൂരജ് കുറിക്കുന്നു. കുറിപ്പ് വായിക്കാം.

Latest Videos

undefined

ALSO READ : സിംഗിള്‍ ഷോട്ടിലെ മമ്മൂട്ടി നടനം; 'നന്‍പകല്‍ നേരത്ത് മയക്കം' ടീസര്‍

"നിറകുടം തുളുമ്പില്ല. ഒരു വലിയ കാത്തിരിപ്പും ആഗ്രഹവുമാണ് ഇന്നു സഫലമായത്. ബിഗ്സ്‌ക്രീനില്‍ അഭിനയിക്കുന്നതിന് മുന്‍പു തന്നെ എക്കാലത്തെയും മലയാള സിനിമയിലെ അതുല്യനായ നടനില്‍ നിന്ന് അനുഗ്രഹവും അറിവും നേടുകയെന്നത് വലിയ പ്രതീക്ഷയായിരുന്നു. രണ്ടു വര്‍ഷം മുന്നേ അദ്ദേഹത്തിനെ കാണാന്‍ ശ്രമിച്ചങ്കിലും കൊവിഡിന്റെ ഇടയില്‍ അദ്ദേഹത്തെ ശല്യം ചെയ്യേണ്ടെന്നു കരുതി. ഇന്നായിരുന്നു ആ നിമിഷം. ഹൃദ്യമായ സ്വീകരണം, ഒരുപാട് കാലത്തെ പരിചയമുള്ള പോലെയുള്ള സംസാര രീതി, അടുത്ത ആരോടോ സംസാരിക്കുന്ന പോലെയുള്ള കഥകളും വിവരണങ്ങളും മറ്റും, പുഞ്ചിരി കൈവിടാതെയുള്ള ശാന്തമായ മുഖം. അദ്ദേഹം ഓരോ നിമിഷവും എന്നെ അത്ഭുതപെടുത്തുകയായിരുന്നു. സിനിമയെ സ്‌നേഹിക്കുന്ന എനിക്ക് മലയാളസിനിമയില്‍ കാലെടുത്തു വെക്കുന്നതിനു മുന്‍പേ അങ്ങയുടെ അനുഗ്രഹം വേണമെന്നുള്ള വലിയ ആഗ്രഹം ഉണ്ടെന്നു പറഞ്ഞപ്പോള്‍, ഒരുപാട് സന്തോഷത്തോടെ മനസ്സു നിറഞ്ഞു എന്നെ അനുഗ്രഹിച്ചപ്പോള്‍ അമ്പലത്തില്‍ പോയി അനുഗ്രഹം കിട്ടിയപോലെയുള്ള ഒരു ഫീല്‍ ആയിരുന്നു എനിക്ക്. ഒരാള്‍ എങ്ങനെ മറ്റൊരാളോട് പെരുമാറണം എന്ന് അദ്ദേഹം കാണിച്ചു തരികയായിരുന്നു. മലയാള സിനിമയിലെ അതികായകനായിരുന്ന നടന്‍ എന്നോട് കാണിച്ച സ്‌നേഹവും ബഹുമാനവും കരുതലും ആര്‍ക്കും അനുകരിക്കാം, കണ്ടു പഠിക്കാം. നാളേക്ക് ഉള്ള ഒരു പാഠ പുസ്തകമാണ് അദ്ദേഹം. ഈ ഒരു കൂടിക്കാഴ്ച അനുവദിച്ചതിന് ഒരായിരം നന്ദി. എന്നെ മനസ് നിറഞ്ഞ് അനുഗ്രഹിച്ചതിനും."

click me!