സൊനാക്ഷി സിൻഹയുടെ വിവാഹം അച്ഛനെ വിളിച്ചില്ലെ ?; ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രതികരണം ഇങ്ങനെ

By Web Team  |  First Published Jun 11, 2024, 9:17 AM IST

വിവാഹ ക്ഷണക്കത്ത് ഒരു മാഗസിൻ കവർ പോലെയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്നാണ് ഇന്ത്യടുഡേ റിപ്പോര്‍ട്ട് പറയുന്നത്. 'റൂമര്‍ സത്യമാണ്' എന്നാണ് ഈ കത്തിന്‍റെ കവര്‍. 


ദില്ലി: നടി സൊനാക്ഷി സിൻഹയും ലിവിംഗ് പാര്‍ട്ണറായ നടന്‍ സഹീർ ഇക്ബാല്‍ ഒടുവില്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ജൂൺ 23 ന് മുംബൈയിലായിരിക്കും വിവാഹം എന്നാണ് വിവരം. സൊനാക്ഷിയും സഹീറും വളരെക്കാലമായി ഒന്നിച്ചാണ് താമസമെങ്കിലും പൊതുമധ്യത്തില്‍ ഇത് വ്യക്തമാക്കിയിട്ടില്ല.

വിവാഹ ക്ഷണക്കത്ത് ഒരു മാഗസിൻ കവർ പോലെയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്നാണ് ഇന്ത്യടുഡേ റിപ്പോര്‍ട്ട് പറയുന്നത്. 'റൂമര്‍ സത്യമാണ്' എന്നാണ് ഈ കത്തിന്‍റെ കവര്‍. അതിഥികളോട് ഔപചാരികമായ വസ്ത്രങ്ങള്‍ ധരിച്ച് വരാനാണ് വിവാഹ ക്ഷണക്കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  വിവാഹ ആഘോഷങ്ങൾ മുംബൈയിലെ ബാസ്റ്റിയനിലാണ് നടക്കുക. 

Latest Videos

undefined

എന്നാല്‍ മകളുടെ വിവാഹം സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൊനാക്ഷി സിൻഹയുടെ പിതാവും മുതിര്‍ന്ന നടനും ലോക്സഭ എംപിയുമായ ശത്രുഘ്നൻ സിൻഹ മാധ്യമങ്ങളോട് പറ‍ഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശത്രുഘ്നന്‍ സിന്‍ഹ ഇപ്പോള്‍ ദില്ലിയിലാണ്. അവിടെ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഞാന്‍ ദില്ലിയില്‍ എത്തിയപ്പോള്‍ മാധ്യമങ്ങള്‍ എന്‍റെ മകളുടെ വിവാഹം സംബന്ധിച്ച് ചോദിക്കുന്നു. മാധ്യമങ്ങള്‍ അറിഞ്ഞത് മാത്രമേ എനിക്കും അറിയാവൂ എന്നതാണ് ഉത്തരം. എന്‍റെ മകള്‍ കാര്യങ്ങള്‍ ഞങ്ങളെ അറിയിക്കുമ്പോള്‍ ഞാനും ഭാര്യയും ആ ചടങ്ങില്‍ പങ്കെടുക്കും. അല്ലെങ്കിലും ഞങ്ങളുടെ അനുഗ്രഹം അവള്‍ക്കുണ്ടാകും - ശത്രുഘ്നന്‍ സിന്‍ഹ  പ്രതികരിച്ചു. 

മകളുടെ തീരുമാനങ്ങളെ ഞങ്ങള്‍ എന്നും വിശ്വസിക്കാറുണ്ട്. അവള്‍ അനധികൃതമായി ഒന്നും ചെയ്യില്ലെന്ന് അറിയാം. അവള്‍ മുതിര്‍ന്ന വ്യക്തിയാണ്. അവള്‍ക്ക് അവളുടെ തീരുമാനം എടുക്കാന്‍ അവകാശമുണ്ട്. എന്‍റെ മകളുടെ കല്ല്യാണം എവിടെ നടന്നാലും അതിന്‍റെ ചടങ്ങുകളുടെ മുന്നില്‍ ഞാന്‍ ഉണ്ടാകും എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്  - ശത്രുഘ്നന്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

പിന്നെ ചിലര്‍ ചോദിക്കുന്നുണ്ട് മകളുടെ വിവാഹ വിവരം മാധ്യമങ്ങള്‍ അറിഞ്ഞിട്ടും നിങ്ങള്‍ ഇതുവരെ അറിഞ്ഞില്ലെയെന്ന്. അവരോട് ഒന്നെ പറയാനുള്ള ഇന്നത്തെക്കാലത്തെ കുട്ടികള്‍ മാതിപിതാക്കളോട് അനുവാദം വാങ്ങില്ല. അവര്‍ ആക്കാര്യം അറിയിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അവള്‍ അറിയിക്കുന്നതിനായി ഞാനും ഭാര്യയും കാത്തിരിക്കുകയാണ്-  ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞ് അവസാനിപ്പിച്ചു. 

നേരത്തെ ബിജെപി എംപിയായിരുന്ന ശത്രുഘ്നന്‍ സിന്‍ഹ പിന്നീട് ടിഎംസിയില്‍ ചേരുകയായിരുന്നു. 59,564 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അസൻസോൾ ലോക്സഭാ മണ്ഡലത്തിൽ നിന്ന്  അദ്ദേഹം വിജയിച്ചത്.

ഡിസ്ടോപ്പിയന്‍ എലിയന്‍ ചിത്രമായ 'ഗഗനചാരി'യുടെ റിലീസ് ഡേറ്റ് പുറത്ത്

ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ലോഡിംഗ്: ഡിഎന്‍എയുടെ ഞെട്ടിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്

click me!