നീലക്കുയിൽ എന്ന പരമ്പരയിലേക്ക് വന്നതിനെ കുറിച്ചും പുതിയ പരമ്പരയെ കുറിച്ചുമൊക്കെ താരം സംസാരിക്കുന്നുണ്ട്. സീരിയൽ ടുഡേ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്‌നിഷ ചന്ദ്രൻ.
കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കൊക്കെ ഏറെ സുപരിചിതയായ നടിയാണ് സ്‌നിഷ ചന്ദ്രന്‍. നീലക്കുയില്‍ എന്ന ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതാണ് താരം. സീരിയലില്‍ കസ്തൂരി എന്ന കഥാപാത്രത്തെയാണ് സ്‌നിഷ അവതരിപ്പിച്ചത്. നീലക്കുയിൽ എന്ന പരമ്പരയിലേക്ക് വന്നതിനെ കുറിച്ചും പുതിയ പരമ്പരയെ കുറിച്ചുമൊക്കെ താരം സംസാരിക്കുന്നുണ്ട്. സീരിയൽ ടുഡേ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്‌നിഷ ചന്ദ്രൻ.
നീലക്കുയിൽ ഓഡിഷനിലൂടെ വന്നതാണെന്ന് സ്‌നിഷ പറഞ്ഞു. 'അവസാന നിമിഷമാണ് അതിലേക്ക് സെലെക്റ്റ് ആയത്. ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. ഏഷ്യാനെറ്റ് പോലെ ഒരു വലിയ ചാനലിൽ കിട്ടിയതിലും ഭയങ്കര ഹാപ്പി ആയിരുന്നു. ഞാനും നായകനായ നിതിനും മാത്രമായിരുന്നു പുതുമുഖങ്ങൾ. ബാക്കി എല്ലാവരും സീനിയർ ആയ താരങ്ങൾ ആയിരുന്നു. എനിക്ക് ഭയങ്കര പേടി ആയിരുന്നു.
undefined
ഒന്നും അറിയാത്തതിന്റെ പേടി എല്ലാം ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു. എന്നോട് സംസാരിക്കുമ്പോൾ എല്ലാവരും എന്റെ ലെവലിലേക്ക് വന്നു എന്നോട് സംസാരിക്കുമായിരുന്നു. ആ സെറ്റിലെ ഓരോരുത്തരും എന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. നീലക്കുയിൽ പോലൊരു സെറ്റ് എനിക്ക് പിന്നീട് കിട്ടിയിട്ടില്ല. അത്രയും രസകരമായിരുന്നു ആ ലൊക്കേഷൻ' എന്നാണ് സ്നിഷ പറയുന്നത്. തന്നെ സംബന്ധിച്ച് ഇതുവരെ ഗോസിപ്പുകൾ ഒന്നും വന്നിട്ടില്ലെന്നും സ്‌നിഷ പറയുന്നുണ്ട്.
കാര്‍ത്തിക ദീപം എന്ന പരമ്പരയിലാണ് സ്‌നിഷ അവസാനമായി അഭിനയിച്ചത്. വിവേക് ഗോപനുള്‍പ്പടെ വന്‍ താരനിര പരമ്പരയിലെ കാർത്തികയുടെ വേഷവും ശ്രദ്ധ നേടിയിരുന്നു. പുതിയതായി സീത രാമം എന്നൊരു പരമ്പരയുമായി എത്താൻ ഒരുങ്ങുകയാണ് താരം. അതിലും വിവേക് ഗോപനാണ് നായകനായി എത്തുന്നത്.