ചേച്ചിടെ ജീവിതം കണ്ടെനിക്ക് പേടിയാണ്, ഡിവോഴ്സില്ലാത്ത വിവാഹമാണ് ആ​ഗ്രഹം, പക്ഷേ..: അഭിരാമി സുരേഷ്

By Web Team  |  First Published Nov 14, 2024, 7:23 PM IST

ചോദ്യോത്തര വീഡിയോയിൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു അഭിരാമി. 


സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് ​ഗായകരായ അമൃത സുരേഷും സഹോദരി അഭിരാമിയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് മനസുതുറക്കുകയാണ് അഭിരാമി. ഡിവോഴ്സ് ഇല്ലാത്തൊരു വിവാഹമാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും ചേച്ചിയുടെ ജീവിതം കണ്ട് പേടിയാണെന്നും അഭിരാമി പറയുന്നു.  ചോദ്യോത്തര വീഡിയോയിൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു അഭിരാമി. 

"ഞാൻ വിവാഹത്തെ കുറിച്ച് നല്ലോണം ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിൽ കല്യാണത്തെക്കാൾ കേട്ടത് ഡിവോഴ്സ് വാർത്തകളാണ്. ഡിവോഴ്സ് ഇല്ലാത്തൊരു കല്യാണമാണ് എന്റെ ആ​ഗ്രഹം. പക്ഷേ അത് നടക്കാൻ എനിക്കൊരു യോ​ഗവും കൂടെ വേണം. ഞാൻ കല്യാണം കഴിക്കണ്ടാന്ന് വിചാരിച്ച് ഇരിക്കുന്നതുമല്ല. ചേച്ചിടെ ലൈഫ് കണ്ട് സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ്. നമ്മളുമായി യോജിക്കാത്തൊരാളാണ് സെറ്റാകുന്നതെങ്കിൽ പരസ്പര ബഹുമാനത്തോടെ പിരിയുകയാണെങ്കിൽ കുഴപ്പമില്ല. പക്ഷേ നമ്മളെ വേട്ടയാടി, നശിപ്പിക്കാനൊക്കെ നോക്കുന്നയാളെ അറിയാതെങ്ങാനും പ്രേമിച്ച് പോയാൽ അവിടെ തീർന്ന് എല്ലാം. അതുകൊണ്ട് കല്യാണം എനിക്ക് പേടിയാണ്. അതാണ് ഞാൻ വിവാഹം കഴിക്കാത്തതിന് കാരണവും. കല്യാണത്തിന് ആ​ഗ്രഹമൊക്കെ ഉണ്ട്. എന്നെങ്കിലും നടക്കും", എന്നാണ് അഭിരാമി പറഞ്ഞത്. 

Latest Videos

ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം; 'തന്ത വൈബ്' വിളികള്‍ക്ക് സലിം കുമാറിന്റെ മാസ് മറുപടി

ഒരിടവേളയ്ക്ക് ശേഷം ഏതാനും നാളുകൾക്ക് മുൻപാണ് അഭിരാമിയും അമൃതയും യുട്യൂബിൽ സജീവമായത്. 'പല വെല്ലുവിളികളും, അടിച്ചമര്‍ത്തലും അനാവശ്യ പ്രശ്‌നങ്ങളും കഴിഞ്ഞ നാളുകളിൽ നേരിടേണ്ടി വന്നു. സ്ഥിരമായി വ്‌ളോഗ് ചെയ്യുന്നതില്‍ നിന്നും അതെല്ലാം ഞങ്ങളെ തടഞ്ഞു. അത് ഞങ്ങളുടെ സോഷ്യല്‍ മീഡിയ കുടുംബവുമായി ഉണ്ടായിരുന്ന ബന്ധത്തെ ബാധിച്ചു. അകല്‍ച്ച അനുഭവപ്പെടാന്‍ തുടങ്ങി. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് തിരികെ വന്നിരിക്കുകയാണ്'എന്നാണ് അഭിരാമി അന്ന് പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!