സീരിയലുകളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടി
മിനിസ്ക്രീന്‍ പരമ്പരകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ആളാണ് ആലീസ് ക്രിസ്റ്റി. അതിന് ശേഷം സ്റ്റാര്‍ മാജിക്ക് എന്ന ടെലിവിഷന്‍ ഷോയിലും സജീവമായി. എന്നാല്‍ സീരിയലുകളിലൂടെയും സ്റ്റാര്‍ മാജിക് ഷോയിലൂടെയും ഇല്ലാത്ത അത്രയും ആരാധകര്‍ ആലീസിന് കിട്ടിയത് യൂട്യൂബിലാണ്. കല്യാണത്തോട് അനുബന്ധിച്ച് തുടങ്ങിയ യൂട്യൂബ് ചാനല്‍ പെട്ടന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയിലേക്ക് എത്തിയത്. കല്യാണത്തിന് ശേഷം ഭര്‍ത്താവ് സജിനും ചാനലിന്റെ ഭാഗമായതോടെ ആലീസിനോളം ആരാധകര്‍ സജിനും ഉണ്ട്.
ഇപ്പോഴിതാ സാരിയിൽ അതിമനോഹരിയായി എത്തിയിരിക്കുകയാണ് ആലീസ് ക്രിസ്റ്റി. പാരമ്പര്യത്തിൽ വേരൂന്നിയെങ്കിലും സ്റ്റൈൽ മറന്ന് ഒന്നും ചെയ്യാനാവില്ലെന്ന് ക്യാപ്ഷനായി ആലീസ് പറയുന്നു. കറുപ്പും ചുവപ്പും ചേർന്ന സാരിയാണ് നടി ഉടുത്തിരിക്കുന്നത്.
undefined
"ഞാനിപ്പോള്‍ ഒത്തിരി യാത്ര ചെയ്യുന്നുണ്ട്. ഒരുപാട് സ്ഥലങ്ങള്‍ കാണുന്നുണ്ട്. ജീവിതം കൂറേക്കൂടി ആസ്വദിക്കുന്നുണ്ട്. സ്വാതന്ത്ര്യവുമുണ്ട്". സജിന്‍ ജീവിതത്തിലേക്ക് വന്നപ്പോഴുള്ള മാറ്റത്തെക്കുറിച്ച് ചോദിച്ചയാള്‍ക്ക് ആലീസ് കൊടുത്ത മറുപടി ഇതായിരുന്നു. "സ്കൂളില്‍ നിന്നും കോളെജില്‍ നിന്നും അങ്ങനെ ടൂറൊന്നും പോയിട്ടില്ല. ഇപ്പോഴാണ് യാത്രകളൊക്കെ ചെയ്ത് തുടങ്ങിയത്" എന്നായിരുന്നു വിവാഹ ശേഷമുള്ള മാറ്റത്തേക്കുറിച്ച് ഒരിക്കൽ ആലീസ് പറഞ്ഞത്.
"ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയാണ് ഞാന്‍ എന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതൊന്നും അങ്ങനെ ഭയങ്കര വല്യ കാര്യങ്ങളൊന്നുമല്ല. ദൈവം എന്നെ ഇത്രയും അനുഗ്രഹിച്ചല്ലോ, എനിക്ക് നല്ല ജീവിതം തന്നല്ലോ എന്നൊക്കെ തോന്നിയിട്ടുണ്ട്. ഇച്ചായനെ കിട്ടിയത് ജീവിതത്തിലെ വലിയൊരു ഭാഗ്യം തന്നെയാണ്. ചെറിയ കാര്യങ്ങളില്‍പ്പോലും സന്തോഷം കണ്ടെത്തുന്നയാളാണ് ഞാന്‍", ആലീസ് പറഞ്ഞിരുന്നു.
ALSO READ : അശോക് സെല്വന് നായകന്; 'എമക്ക് തൊഴില്‍ റൊമാന്‍സ്' സ്നീക്ക് പീക്ക് എത്തി