ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ.
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ(Dimpal Bhal). ഗ്രാൻഡ് ഫിനാലെയിൽ, രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുത്തതിനോടൊപ്പം 'എനർജൈസർ ഓഫ് ദി സീസൺ' അവാർഡും ഡിംപല്‍ നേടിയിരുന്നു. ഏറെ ആരാധകരെ സമ്പാദിച്ച മത്സരാർത്ഥികളിൽ ഒരാളുകൂടിയാണ് ഡിംപൽ ഭാൽ.
ഒരുപക്ഷെ ഷോയിൽ ഉടനീളം ചർച്ചചെയ്യപ്പെട്ട ഏക മത്സരാർത്ഥിയും ഡിംപൽ തന്നെയാകും. മത്സരാർത്ഥിയെന്ന നിലയിൽ തുടക്കം മുതലുള്ള താരത്തിന്റെ പ്രകടനം തന്നെ ആയിരുന്നു താരത്തിലേക്ക് ആരാധകരെ അടുപ്പിച്ചത്. ഷോയിൽ പങ്കെടുക്കവെ ആയിരുന്നു താരത്തിന്റെ അച്ഛന്റെ വിയോഗം. സോഷ്യൽ മീഡിയയിൽ സജീവമായ ഡിംപലിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ആരാധകർ ഏറ്റെടുക്കുന്നത്. പിറന്നാൾ ദിനത്തിലായിരുന്നു ഡിംപലിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. പ്രത്യേക തീമിലായിരുന്നു താരം ഫോട്ടോഷൂട്ട് ചെയ്തത്.
undefined
ചിത്രങ്ങളിൽ ധീരയായ ഒരു യോദ്ധാവിന്റെ രൂപത്തിലാണ് ഡിംപലെത്തുന്നത്. വെള്ള ഡിസൈനർ വസ്ത്രം ധരിച്ച്, വില്ലും അമ്പും പിടിച്ച്, ചിത്രങ്ങളിൽ ഡിംപൽ ഞെട്ടിക്കുന്ന മേക്കോവറാണ് നടത്തിയിരിക്കുന്നത്. പങ്കുവച്ച വീഡിയോയും ചിത്രങ്ങളും കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചിത്രത്തിനൊപ്പം മനോഹരമായൊരു കുറിപ്പും ഡിംപൽ പങ്കുവയ്ക്കുന്നുണ്ട്.
'എന്റെ ശരീരം എന്റെ കവചമാണ്, അതിൽ എനിക്ക് ലജ്ജ തോന്നുന്നില്ല. ഞാൻ എന്റെ ചർമ്മത്തിൽ തികച്ചും ഫിറ്റും മനോഹരിയുമാണ്. അതെ, എനിക്കും എന്റെ ശരീര സവിശേഷതകളെ കുറിച്ച് അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു, സാധാരണമായി പറയപ്പെടുന്ന സവിശേഷതകൾക്ക് മുകളിൽ ഞാൻ എന്നെ കണ്ട ദിവസം, എനിക്കെന്നെ സുന്ദരിയായി തോന്നി.
നിങ്ങളുടെ ഭയം ഉൾക്കൊള്ളുക, അപ്പോൾ ആ ഭയം അർത്ഥശൂന്യമാകും. ഞാൻ എന്നെത്തന്നെ പുണർന്നു, ഞാൻ എന്റെ ശരീരത്തെ ആശ്ലേഷിച്ചു. കരുത്തോടെ നിൽക്കുന്നതിന് നന്ദി പറഞ്ഞു. ഞാൻ പരുഷമായി പെരുമാറിയതിന് ശരീരത്തോട് ക്ഷമാപണം നടത്തി.
നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നഗ്നനായ ഒരു കുട്ടിയെ വാത്സല്യത്തോടെയോ സ്നേഹത്തോടെയോ ആണ് കാണുന്നത്. അതേസമയം മുതിർന്നയാൾ നഗ്നനായാലോ? അതിനെ നഗ്നതയായും കാമമായും കാണുന്നു. എന്തുകൊണ്ട്? രണ്ടുപേരും നഗ്നരാണ്, ഇവിടെ എന്താണ് മാറിയത്? അതെ ആ വ്യക്തിയെക്കുറിച്ചുള്ള ധാരണകളാണ് മാറുന്നത്.'
ബിഗ് ബോസ് ഷോയ്ക്ക് പിന്നാലെ വലിയ ആരാധകരാണ് ഡിംപലിനൊപ്പം കൂടിയത്. തന്റെ വ്യക്തിപരമായ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന ഡിംപൽ അടുത്തിടെ തന്റെ അച്ഛനെ കുറിച്ച് എഴുതിയതും ശ്രദ്ധ നേടിയിരുന്നു. ഈ
2019ൽ, ഞാൻ എന്റെ ജീവിതം ഒരു പുതിയ തുടക്കത്തിന് ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് പാൻഡെമിക് ഞങ്ങളെ മോശമായി ബാധിക്കാൻ തുടങ്ങിയത്. അതിനിടെ ഷോയുടെ ഭാഗമാകാൻ അവസരം ലഭിച്ചപ്പോൾ മനസ്സിൽ പതിഞ്ഞത് 'എന്റെ ജീവിതം കൊണ്ട് ഒരാളെയെങ്കിലും പ്രചോദിപ്പിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ആയിക്കൂടാ എന്നായിരുന്നു. തീർച്ചയായും, കൊവിഡ് സമയത്ത് എന്റെ ജീവിതം അനിശ്ചിതത്വത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഈ ഷോ എന്നെത്തന്നെ സഹായിക്കാനുള്ള ഒരു വേദിയായിരുന്നു - ഡിംപൽ പറഞ്ഞു.
അച്ഛന്റെ മരണവാർത്തെ കേട്ടതിനെ കുറിച്ചും ഡിംപൽ പറയുന്നു. എന്റെ പപ്പ ഇനിയില്ല, ആ വാർത്ത കേട്ടപ്പോൾ ഞാൻ വിശ്വസിച്ചില്ല. ഞാൻ ആ തോളിൽ ചായുന്ന നിമിഷം വരെ വിശ്വസിച്ചില്ല... എന്റെ ലോകം തകർന്നു. ഡിംപൽ ഭാൽ അവസാനിച്ചുവെന്ന് ഞാൻ കരുതി. അദ്ദേഹം എന്റെ ശക്തിയായിരുന്നു, എന്റെ എല്ലാമായിരുന്നു. എങ്കിലും, അദ്ദേഹം എന്നെക്കുറിച്ച് അഭിമാനിച്ചതിൽ ഞാൻ ഏറെ സന്തോഷിക്കുന്നുണ്ട്. ഞാൻ ബിഗ് ബോസ് വീടിനുള്ളിൽ ദുർബ്ബലയായിരിക്കുമ്പോൾ അദ്ദേഹം എപ്പിസോഡുകൾ കണ്ടിരിക്കുമോ എന്നതായിരുന്നു എന്റെ ഏക ആശങ്ക. എനിക്ക് കുഴപ്പമില്ലെന്ന് പപ്പയോട് പറയാൻ എനിക്ക് കഴിഞ്ഞില്ല.
അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമാണ് അപ്പ എനിക്കൊരു പ്രത്യേക സന്ദേശം നൽകുന്ന വീഡിയോ കണ്ടത്. ഈസ്റ്റർ സ്പെഷ്യൽ എപ്പിസോഡിനായി ചിത്രീകരിച്ചെങ്കിലും അവർക്ക് അത് സംപ്രേക്ഷണം ചെയ്യാൻ കഴിഞ്ഞില്ല. അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനും തുടങ്ങിയത് പൂർത്തിയാക്കാനുമായിരുന്നു വീഡിയോയിൽ പപ്പ പറഞ്ഞത്. പപ്പയക്കറിയാമായിരുന്നു, താൻ ഇല്ലാതായെന്നറിഞ്ഞാൽ ഞാൻ എല്ലാം ഉപേക്ഷിച്ച് പോന്നേക്കുമെന്ന്. അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ ചെവിയിൽ അലയടിച്ചുകൊണ്ടിരുന്നു. അദ്ദേഹം തന്റെ ഹൃദയത്തിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെയാണ് തിരിച്ചുവരവിന് താൻ തയ്യാറായത്. ഞാൻ തുടങ്ങിവച്ചത് ,അപ്പ പറഞ്ഞതുപോലെ പൂർത്തിയാക്കാൻ, എന്റെ പപ്പയ്ക്ക് വേണ്ടി. പപ്പയെ ഞാൻ മിസ് ചെയ്യുന്നുണ്ട് ഓരോ നിമിഷവും. പക്ഷെ ഞങ്ങളെ കുറിച്ച് അദ്ദേഹം സന്തോഷവാനായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്- ഡിംപൽ പറഞ്ഞു.