Shilpa Bala : 'മുഖക്കുരുവിന് സര്‍ജറി ചെയ്യേണ്ടിവന്നു' : അനുഭവം പങ്കുവച്ച് ശില്പ ബാല

By Web Team  |  First Published Apr 25, 2022, 3:57 PM IST

കഴിഞ്ഞ ദിവസം ശില്പ പങ്കുവച്ച വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലും, ആരാധകര്‍ക്കിടയിലും സംസാരവിഷയം. 


വതാരകയായി മലയാളിക്ക് സുപരിചിതയായ താരമാണ് ശില്പ ബാല. എന്നാല്‍ കുറച്ചേറെ നാളുകളായി സ്‌ക്രീനില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു താരം. സ്‌ക്രീനിലേക്ക് എത്താറില്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് ശില്പ. കൂടാതെ ശില്പ, ഭാവന, സയനോര, രമ്യ നമ്പീശന്‍ സൗഹൃദം എല്ലായിപ്പോഴും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകാറുമുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ ശില്പ യൂട്യൂബിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. മകളോടൊത്തുള്ള വീഡിയോയും, ഭര്‍ത്താവുമൊന്നിച്ചുള്ള ഡാന്‍സും, ചെറിയ കുക്കിംങ് വീഡിയോകളും ശില്പയുടെ മറ്റ് വിശേഷങ്ങളുമെല്ലാം ആരാധകര്‍ സസൂക്ഷ്മം നോക്കിക്കാണാറുമുണ്ട്.

കഴിഞ്ഞ ദിവസം ശില്പ പങ്കുവച്ച വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലും, ആരാധകര്‍ക്കിടയിലും സംസാരവിഷയം ആയിരിക്കുന്നത്. മകളുമൊന്നിച്ച് ശില്പ എത്തിയ വീഡിയോയില്‍, ശില്പയോട് മകളാണ് ഡോക്ടറെക്കുറിച്ച് പറയാന്‍ പറയുന്നത്. മുഖക്കുരു എങ്ങനെയെല്ലാം വരുമെന്ന് ശില്പ മകളോട് ചോദിക്കുമ്പോള്‍, മേക്കപ്പ് അധികം ഇട്ടാലും, ജങ്ക് ഫുഡ് (പ്രത്യേകിച്ചും എണ്ണ അമിതമായി ഉപയോഗിക്കുന്ന ഫാസ്റ്റ്ഫുഡ് ഗണത്തിലുള്ളവയും, മധുരം കൂടിയ പലഹാരങ്ങളും) കഴിച്ചാലും മുഖക്കുരു വരുമെന്നാണ് മകള്‍ പറയുന്നത്. ഒരുപാട് ആളുകള്‍ പേഴ്ണലായും മറ്റ് രീതികളിലൂടെയും തന്നോട് ചോദിച്ചത്, എങ്ങനെയാണ് മുഖക്കുരു മാറ്റിയത് എന്നായിരുന്നുവെന്നാണ് ശില്പ പറയുന്നത്. അതോടെയാണ് താരം ചോദ്യത്തിനുള്ള ഉത്തരം ഒരു വീഡിയോയായി ചെയ്യാനുള്ള തീരുമാനത്തില്‍ എത്തുന്നത്.

Latest Videos

undefined

എങ്ങനെയായിരുന്നു മുഖക്കുരു തനിക്ക് വലിയൊരു പ്രശ്‌നമായതെന്നും, അത് എങ്ങനെയാണ് ഒരു സര്‍ജറിയിലൂടെ മറികടന്നത് എന്നുമാണ് വീഡിയോയിലൂടെ ശില്പ പറയുന്നത്. 'ആദ്യമായി വന്നപ്പോള്‍ കരുതിയത്, പ്രായത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും വരുന്നതുപോലെ വന്നതാണെന്നാണ്. എന്നാല്‍ കുറച്ച് കഴിഞ്ഞതോടെ കുറച്ച് അധികമായി വരാന്‍ തുടങ്ങി. ആ സമയത്ത് ദുബൈയില്‍ ചില ഷോകള്‍ ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ ക്യാമറയില്‍ കുരു കിട്ടാതിരിക്കാന്‍ കൂടുതല്‍ മേക്കപ്പ് ചെയ്യേണ്ടിവന്നു. അങ്ങനെയങ്ങനെ ആത്മവിശ്വാസം ഏറക്കുറെ മുഴുവനായും നഷ്ടമായി. മാനസികമായും ചില പ്രശ്‌നങ്ങളെല്ലാം ഇതിന്റെ ഭാഗമായി വന്നു. അങ്ങനെയാണ് ഡോക്ടറെ കാണുന്നതും ട്രീറ്റ്‌മെന്‍്‌റുകള്‍ എടുക്കുന്നതും. പ്രശ്‌നങ്ങള്‍ ഏറെക്കുറെ ശരിയായി വന്നു. പക്ഷെ അതിന്റെയെല്ലാം ഭാഗമായി മറ്റ് സ്‌കിന്‍ പ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങി. അങ്ങനെയാണ് ഒരു സര്‍ജറിയിലേക്കെത്തുന്നത്.' ശില്പ പറയുന്നു.

ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ ആരുമായും പങ്കുവയ്ക്കാത്തവരും, അത് വേണ്ട തരത്തില്‍ ട്രീറ്റ് ചെയ്യാത്തവരുമാണ് മിക്കവരും. അത്തരത്തിലുള്ള ആള്‍ക്കാര്‍ക്ക് വളരെ ഉപയോഗപ്രദമായ വീഡിയോയാണ് ശില്പ പങ്കുവച്ചത്. അതുകൊണ്ടുതന്നെ വീഡിയോയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പലരും എത്തുന്നുണ്ട്.

ശില്പയുടെ വീഡിയോ കാണാം

click me!