മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി; ചിത്രവുമായി മോനിഷ

By Bidhun Narayanan  |  First Published Dec 8, 2021, 7:57 PM IST

തമിഴിലേക്ക് ചുവടുമാറിയെങ്കിലും ബത്തേരിക്കാരിയായ താരത്തിന് മലയാളികൾക്കിടയിലും ആരാധകർ ഏറെയാണ്. 


മഞ്ഞുരുകും കാലം (manjurukum kalam) എന്ന പരമ്പരയിലൂടെയാണ് മലയാളികൾക്ക് മോനിഷയെ (Monisha ) പരിചിതമാകുന്നത്.  ജാനിക്കുട്ടിയായി പ്രേക്ഷകരുടെ മനസുകളിലേക്ക് ചേക്കേറിയ മോനിഷ പിന്നീട് തമിഴ് പരമ്പരകളിലേക്ക് ചേക്കേറി. തമിഴിലേക്ക് ചുവടുമാറിയെങ്കിലും ബത്തേരിക്കാരിയായ താരത്തിന് മലയാളികൾക്കിടയിലും ആരാധകർ ഏറെയാണ്. അതുകൊണ്ടു തന്നെ, സോഷ്യൽ മീഡിയയിൽ മോനിഷ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടും റീൽസുമെല്ലാം ഹിറ്റാണ്.

ഇപ്പോഴിതാ ഏറെ രസകരമായ ഒരു ഫോട്ടോഷൂട്ട് ചിത്രവും കുറിപ്പുമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'സ്ത്രീ ശരീരത്തെക്കാള്‍ മനോഹരമായ മറ്റൊരു കലയുണ്ടോ'- എന്നാണ് മോനിഷ ചിത്രത്തിന് നൽകിയിരിക്കുന്ന കുറിപ്പ്. വർണ വിവേചനം ആശയമാക്കിയ ഫോട്ടോഷൂട്ടാണിത്. ഇത് സംബന്ധിച്ച് താരം നൽകിയ ഹാഷ് ടാഗുകളും ഇതുതന്നെ പറയുന്നു. 

Latest Videos

undefined

ബോഡിആര്‍ട്ട് ഫോട്ടോഗ്രാഫി, പ്രൗഡ് വുമണ്‍ ഓഫ് കളര്‍, മൈ ഷേഡ് മൈ പവര്‍, ഫ്രം ദ ഡാര്‍ക് തുടങ്ങിയ ഹാഷ്ടാഗുകളാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. സ്റ്റീവന്‍ ജെഎ ആണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. മോനിഷയിപ്പോൾ തമിഴ് താരമായാണ് അറിയപ്പെടുന്നത്. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന അരൺമനൈ കിളി എന്ന പരമ്പരയിലൂടെയായിരുന്നു തമിഴിലേക്കെത്തിയത്. പിന്നീട് നിരവധി പരമ്പരകളിലൂടെ മോനിഷ തമിഴിൽ തിളങ്ങി. മലയാളത്തിൽ ചാക്കോയും മേരിയും എന്ന പരമ്പരയിലും മോനിഷ വേഷമിട്ടിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Monisha (@monisha_c_s)

click me!