പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യാണി, അഥവാ ഐശ്വര്യ റംസായ് പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.
ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നാണ് 'മൗനരാഗം' (Mounaragam). നലീഫ് -ഐശ്വര്യ റംസായ് (Aishwarya ramsai) എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായിക കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ മുതൽ പരമ്പരയിൽ പുതുമുഖമായി എത്തിയ പാറുക്കുട്ടിയെ (സോന ജെലീന) വരെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഐശ്വര്യ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.
ലൊക്കേഷനിൽ നിന്നുള്ള തനി കല്യാണിയുടെ വേഷത്തിലുള്ള ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. മഞ്ഞ ചുരിദാറിൽ ശാലീനത തുളുമ്പുന്ന ലുക്കിലെത്തുന്ന ഐശ്വര്യയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ലൊക്കേഷനിൽ കാമറയും സഹപ്രവർത്തകയായ നടിയും ഒരുമിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. കല്യാണി കൂടുതൽ സുന്ദരിയായിരിക്കുന്നവെന്നാണ് പലരുടെയും കമന്റ്. 'ഇന്നലെകളിൽ നിങ്ങൾ നിങ്ങളെ മറന്നുവയ്ക്കരുത്, കാരണം നാളെകൾക്ക് നിങ്ങളെ ആവശ്യമുണ്ട്'- എന്ന കുറിപ്പും ഐശ്വര്യ പങ്കുവയ്ക്കുന്നുണ്ട്.
undefined
അടുത്തിടെയാണ് വെറൈറ്റി ചിത്രങ്ങളും വീഡിയോയുമായി ഐശ്വര്യ എത്തിയത്. ഇവയെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ദുബായ് യാത്രയുടെ വ്യത്യസ്തമായ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെയാണ് ഐശ്വര്യ പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചത്. 'ആത്മാഭിമാനമാണ് ഏറ്റവും നല്ല, ഒരിക്കലും നഷ്ടപ്പെടാത്ത വസ്ത്രം'- എന്ന കുറിപ്പോടെയാണ് വ്യത്യസ്തമായ ലുക്കിലുള്ള ചിത്രങ്ങൾ താരം പങ്കുവച്ചത്. മേക്കപ്പ് റൂമിലെ കിടിലൻ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 'നിങ്ങൾക്ക് പിന്നോട്ട് പോയി 'തുടക്കം' വീണ്ടും തുടങ്ങാൻ കഴിയില്ല, എന്നാൽ നിങ്ങൾ എവിടെ നിന്ന് തുടങ്ങുന്നുവെങ്കിലും 'അവസാനം' നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയും'- എന്നാണ് ഈ ചിത്രങ്ങൾക്കൊപ്പം ഐശ്വര്യ കുറിച്ചിരുന്നു.
പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന് സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം. ഭാര്യ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന് എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. ഇരുവരും മലയാളം സംസാരിക്കും.
ആറ്റുകാലമ്മയ്ക്ക് നിറകണ്ണുകളോടെ പൊങ്കാലയര്‍പ്പിച്ച് 'കുടുംബവിളക്ക് ശീതള്‍'
ജനപ്രിയ ഏഷ്യാനെറ്റ് പരമ്പരയായ "കുടുംബവിളക്കില്‍' (Kudumbavilakku) ശീതളായെത്തി മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് അമൃത (Amrutha Nair). മുന്നേയും പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്തയാക്കിയത് 'ശീതള്‍' എന്ന കഥാപാത്രം തന്നെയാണ്. എന്നാല്‍ പെട്ടന്നായിരുന്നു കുടുംബവിളക്ക് പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് 'കുടുംബവിളക്ക്' ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്ക്രീന്‍ ഷോകളിലും, ഹ്രസ്വ ചിത്രങ്ങളിലും, ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ആറ്റുകാല്‍ പൊങ്കാലയുടെ വിശേഷങ്ങളും ചിത്രങ്ങളുമാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായിരുന്നതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷം ആറ്റുകാല്‍ പൊങ്കാല (Attukal ponkala) ചടങ്ങിന് മാത്രമായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി ഒഴിവാക്കി ഇത്തവണ ചെറിയ രീതിയില്‍ പൊങ്കാല നടത്തുകയായിരുന്നു. രണ്ട് വര്‍ഷം പൊങ്കാല ഇടാന്‍ കഴിയാത്തതിന്റെ സങ്കടവും ഇത്തവണ വീണ്ടും ഇടാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമെല്ലാമായാണ് അമൃതയുടെ പോസ്റ്റ്. കാത്തിരിപ്പിനൊടുവില്‍ വീണ്ടും പൊങ്കാല എന്ന സന്തോഷത്തോടെ തുടങ്ങി, വരും വര്‍ഷങ്ങളില്‍ മറ്റ് തടസങ്ങളൊന്നുമില്ലാതെ ആറ്റുകാലമ്മയുടെ ഉത്സവം നടക്കട്ടെ എന്ന പ്രതീക്ഷയെടായിരുന്നു അമൃത കുറിപ്പ് അവസാനിപ്പിച്ചത്.
അമൃതയുടെ കുറിപ്പ് വായിക്കാം
നീണ്ട രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നോമ്പുനോറ്റ് ആറ്റുകാലമ്മയുടെ മുന്നില്‍ ഇതാ വീണ്ടും. വ്രതം നോറ്റു കാത്തിരുന്നു പ്രാര്‍ത്തനകളോടെ സര്‍വ്വം അമ്മയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു പൊങ്കാല അര്‍പ്പിച്ചു. എല്ലാ വിഷമങ്ങളും മറന്ന് തൊഴുകയ്യോടെ അമ്മയ്ക്കു മുന്നില്‍ നില്ക്കുമ്പോള് ഉള്ളിലെ സങ്കടങ്ങള്‍ എല്ലാം അമ്മയോട് പറഞ്ഞു പ്രാര്‍ത്ഥിക്കുമ്പോള്‍ എല്ലാം മറന്നു ആ നടയില്‍ നില്ക്കുമ്പോള് അതിലും വലിയ ഒരു സംതൃപ്തി വേറെ കിട്ടാനില്ല. മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ആറ്റുകാലമ്മയും ആറ്റുകാല്‍ പൊങ്കാലയും ഒരിക്കലും മറക്കാനാവാത്ത അനുഭൂതിയാണ്. ഇനിയും വരും വര്‍ഷങ്ങളിലും മുടങ്ങാതെ അമ്മയ്ക്കു മുന്നില്‍ പൊങ്കാല അര്‍പ്പിക്കാന്‍ സാധിക്കട്ടെ. ഇനി വീണ്ടും നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പ്.
'ഒരിടത്തൊരു രാജകുമാരി' (Oridathoru rajakumari) എന്ന പരമ്പരയിലൂടെയാണ് അമൃത സ്ക്രീനിലേക്കെത്തുന്നത്. ശേഷം മറ്റ് ഷോകളിലും, പിന്നീട് 'കുടുംബവിളക്കിലേക്കും' എത്തുകയായിരുന്നു. 'കുടുംബവിളക്കി'ലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ ഇളയ മകള്‍ ശീതളായാണ് അമൃത 'കുടുംബവിളക്കി'ല്‍ എത്തിയിരുന്നത്. നല്ല അഭിപ്രായത്തോടെ മുന്നേറുമ്പോളാണ്, താന്‍ സന്തോഷത്തോടെ തന്നെ 'കുടുംബവിളക്കി'ല്‍ നിന്നും പിന്മാറുകയാണെന്ന് അമൃത അറിയിച്ചത്. നല്ലൊരു ഷോ കിട്ടിയതിനാലാണ് താന്‍ കുടുംബവിളക്കില്‍ നിന്നും പിന്മാറിയതെന്നും, പിന്മാറാന് അല്ല ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ രണ്ട് പ്രോഗ്രാമിന്റേയും തമ്മിലുള്ള ഷെഡ്യൂള്‍ പ്രശ്നങ്ങളാണ് പിന്മാറാന് കാരണമെന്നുമാണ് അമൃത കുടുംബവിളക്ക് ഉപേക്ഷിക്കുമ്പോള്‍ പറഞ്ഞിരുന്നത്. സീ കേരളം ചാനലിലെ കാര്‍ത്തികദീപം പരമ്പരയിലൂടെ മലയാളിക്ക് സുപരിചിതയായ ശ്രീലക്ഷ്മിയാണ് ഇപ്പോള്‍ 'കുടുംബവിളക്കില്‍' ശീതളായെത്തുന്നത്.