സാരിയില്‍ സുന്ദരിയായി 'സുമിത്രയുടെ മകള്‍'; വൈറലായി അമൃതയുടെ ചിത്രങ്ങള്‍

By Web TeamFirst Published Jul 2, 2023, 3:57 PM IST
Highlights

 സാരിയിൽ സുന്ദരിയായ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. കറുപ്പ് പട്ട് സാരിയാണ് അമൃത അണിഞ്ഞിരിക്കുന്നത്. മേക്കോവറും സാരിയുടെ മനോഹരിതയും എല്ലാം കൂടി മൊത്തത്തിൽ കളറാണ് ചിത്രങ്ങൾ. 

കുടുംബവിളക്കിലെ ശീതളായി എത്തി മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത നായർ. സൂപ്പർഹിറ്റ് പരമ്പരയിൽ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്രയുടേയും സിദ്ധുവിന്റേയും മകളുടെ വേഷമായിരുന്നു അമൃതയ്ക്ക്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്നാണ് അമൃത താരമായി മാറിയത്. എന്നാൽ അധികം വൈകാതെ അമൃത പരമ്പരയിൽ നിന്ന് പിന്മാറി. മറ്റൊരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു താരത്തിന്റെ പിന്മാറ്റം.

ഇപ്പോഴിതാ സാരിയിൽ സുന്ദരിയായ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. കറുപ്പ് പട്ട് സാരിയാണ് അമൃത അണിഞ്ഞിരിക്കുന്നത്. മേക്കോവറും സാരിയുടെ മനോഹരിതയും എല്ലാം കൂടി മൊത്തത്തിൽ കളറാണ് ചിത്രങ്ങൾ. 'വെൺശിലകൊണ്ട് മെനഞ്ഞത് പോലൊരു സുന്ദരി നിൻ മണിമാറത്ത്, കണ്ണുകളെന്തിന് ഉടക്കി വലിക്കണ ചൂണ്ടകളായി നിൻ ചാരത്ത്' എന്നാണ് അമൃത ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. സഹ താരങ്ങളടക്കം നിരവധി പേരാണ് പുതിയ പോസ്റ്റിന് കമന്റുമായി എത്തുന്നത്.

Latest Videos

ഇപ്പോള്‍ ഗീതാഗോവിന്ദം, കളിവീട് തുടങ്ങിയ പരമ്പരകളിലാണ് അമൃത അഭിനയിക്കുന്നത്. നാല് മാസം മുന്നേയായിരുന്നു ഗീതാഗോവിന്ദം സീരിയലില്‍ അമൃതയുടെ കഥാപാത്രത്തിന്റെ വിവാഹം കഴിഞ്ഞത്. ഇതിന് പിന്നാലെ കുറെയേറെ ഗോസിപ്പുകൾ കേൾക്കേണ്ടി വന്ന താരത്തിന്റെ വിവാഹം അടുത്തിടെ സോഷ്യൽ മീഡിയ രണ്ടാമതും ആഘോഷിച്ചിരുന്നു. 'സ്‌നേഹ & അഖില്‍ വിവാഹം, 'കളിവീട്' പരമ്പര' എന്ന ക്യാപ്ഷ്യനോടെ അമൃത തന്നെയാണ് വീഡിയോ പങ്കുവച്ചത്.

സീരിയലിൽ പത്ത് ദിവസം മുന്നേ അമൃതയുടെ കഥാപാത്രത്തിന്റെ വിവാഹം നടന്നിരുന്നു. ഇതാണ് അമൃത പങ്കുവച്ചത്. എന്നാല്‍ നടിയുടെ ഫാന്‍ ഗ്രൂപ്പുകളിലൊക്കെ ക്യാപ്ഷനുകള്‍ ഇല്ലാതേയും മറ്റുമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അമൃത വീണ്ടും വിവാഹിതയായിയെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.

സ്രാവുകള്‍ക്കൊപ്പം നീന്തി ശ്രുതി രജനീകാന്ത്: ഗ്ലാമറായി വീഡിയോ

ആറു മാസത്തിനിടെ നടി അമൃതയുടെ വിവാഹം വീണ്ടും നടത്തി സോഷ്യല്‍ മീഡിയ, ചര്‍ച്ചയായി വീഡിയോ

click me!