'പിന്നെയും ഞാൻ ചതിക്കപ്പെട്ടു, ഇനിയും നിന്നെ ഞാൻ വിശ്വസിക്കും, കാരണം..; അഞ്ജലി അമീറിന്റെ പോസ്റ്റ് വൈറൽ

By Web Team  |  First Published Oct 12, 2024, 6:17 PM IST

റാസിൻ എന്നയാളെ കുറിച്ചാണ് അഞ്ജലി പോസ്റ്റിൽ പറയുന്നത്.


പേരൻപ് എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടി അഞ്ജലി അമീറിന്റെ പോസ്റ്റ് വൈറൽ. സ്നേഹ ബന്ധത്തിലെ നിരാശ പങ്കിട്ട് കൊണ്ടുള്ളതാണ് പോസ്റ്റ്. റാസിൻ എന്നയാളെ കുറിച്ചാണ് അഞ്ജലി പോസ്റ്റിൽ പറയുന്നത്. ഇയാൾ തന്നെ വീണ്ടും ചതിച്ചുവെന്നും ഇനി വന്നാലും അയാളെ താൻ വിശ്വസിക്കുമെന്നും അത് ഞാൻ വിഡ്ഢി ആയത്കൊണ്ടല്ല മറിച്ച് അത്രയും താൻ ഇഷ്ടപ്പെടുന്ന കൊണ്ടാണെന്നും അവർ കുറിക്കുന്നു. 

അഞ്ജലി അമീറിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

Latest Videos

undefined

എനിക്ക് മനസ്സിലാവുന്നില്ല razin നീ എങ്ങോട്ട് ആണ് ഈ ഒളിച്ചോടുന്നതെന്ന് . ഞാൻ ഒരു പോസ്റ്റ് ഇട്ടു അത് സത്യം അത് ക്ഷമിക്കാൻ പറ്റാത്ത തെറ്റൊന്നും അല്ല ഞാൻ പല പ്രാവിശ്യം പറഞ്ഞതാണ് ഈ റിലേഷൻ ശെരിയാവില്ല ആരും അംഗീകരിക്കില്ല എന്നുള്ളത് അപ്പൊ ഒക്കെ നീ എന്റെ കൂടെ നിന്ന് പ്രചോദനം തന്നു ഒരു പ്രെശ്നം വന്നപ്പോ എന്നെ തള്ളിപ്പറയുന്ന അടച്ചാക്ഷേപിക്കുന്ന പ്രവണത നല്ലതല്ല, എന്റെ ലൈഫിൽ പലരും വന്നു പോയിട്ടുണ്ട് അവർക്കൊന്നും കൊടുക്കാത്ത സ്ഥാനവും സ്നേഹവുമാ ഞാൻ നിനക്ക്‌ തന്നിരുന്നേ, ഇപ്പൊ നിന്റെ ജീവിതം സുരക്ഷിതമാക്കാൻ എന്നെ വലിച്ചെറിഞ്ഞു ഓടുന്ന ഈ ഓട്ടം നല്ലതല്ല, ഒക്കെ അവസാനിപ്പിച്ചു ഞാൻ പോയപ്പോഴും വീണ്ടും മടങ്ങി വന്നത് നീ ആണ്, പിന്നെയും ഞാൻ ചതിക്കപ്പെട്ടു ഇനി വന്നാലും നിന്നെ ഞാൻ വിശ്വസിക്കും അത് ഞാൻ വിഡ്ഢി ആയത്കൊണ്ടല്ല മറിച്ചു അത്രയും ഞാൻ ഇഷ്ടപ്പെടുന്ന കൊണ്ടാ..ഇതൊക്കെ കണ്ടു എന്റെ വിഷമം കണ്ടു ചിലപ്പോ നീ ഹാപ്പി ആയിരിക്കും പക്ഷെ ഒന്ന് നീ കാരണം ഞാൻ മരിച്ചു വീണാൽ ഒന്നോർക്കുക ഒരിക്കലും എന്റെ മരണം കൊണ്ട് ഒരു മനസ്സമാദാനവും കിട്ടില്ല. അവന്റെ ഭാഗം മാത്രം കേൾക്കുന്ന അവന്റെ ഉമ്മയോടും ഉപ്പയോടും നിങ്ങളുടെ മകൻ വേദനിക്കുന്നതിനെക്കാളും ഒരായിരം ഇരട്ടി ഞാൻ വേദനിക്കുന്നുണ്ട് ഇത്തിരി മനസ്സാക്ഷി നിങ്ങൾക്കു ഉണ്ടെങ്കിൽ ഒന്ന് മനസ്സിലാക്കുക.

'എൽ2ഇ മിന്നിച്ചേക്കണേ'; സംവിധായകനും രചയിതാവും നിർമാതാവും ഒറ്റ ഫ്രെയിമിൽ, 'എമ്പുരാൻ പിക്സ്'

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!