'സൂസന്‍' ചതിച്ചാല്‍ എല്ലാം അവസാനിക്കും; 'സാന്ത്വനം' റിവ്യൂ

By Web Team  |  First Published Jul 10, 2023, 10:21 PM IST

ജോലി നഷ്ടമായ കാര്യം എല്ലാവരോടും പറഞ്ഞതുകൊണ്ട്, ഓഫീസില്‍ പോകുന്ന തരത്തിലുള്ള നാടകമൊന്നും ഹരിക്ക് ഇപ്പോള്‍ കളിക്കേണ്ടി വരുന്നില്ല


കടം വാങ്ങി ഒരു ബിസിനസ് തുടങ്ങുന്നതിന്റെ റിസ്‌ക് എല്ലാവര്‍ക്കും അറിയാമല്ലോ. അതിന്റെ അങ്ങേയറ്റത്തെ റിസ്‌ക് ആണ് ശിവനും അഞ്ജലിയും ഏറ്റെടുത്തിരിക്കുന്നത്. സൂസന്‍ എന്ന സ്ത്രീയുടെ വാക്കുകേട്ട് മാത്രമാണ് സകലമാന സ്വത്തും പണയപ്പെടുത്തി ശിവാഞ്ജലി കടം വാങ്ങിയിരിക്കുന്നത്. ഇതെങ്ങോട്ടാണ് ഇവരുടെ പോക്കെന്നാണ് പരമ്പരയിലെ കഥാപാത്രങ്ങളില്‍ ചിലരും, പ്രേക്ഷകരും ഒരുപോലെ ചോദിക്കുന്നത്. ഏറ്റവും പുതിയ എപ്പിസോഡില്‍, ബാലന്‍ ജോലി നഷ്ടമായിരിക്കുന്ന ഹരിയോട് കയ്യില്‍ പണമില്ലേ എന്ന് ചോദിക്കുമ്പോഴാണ്, ഹരിയുടെ കയ്യിലുണ്ടായിരുന്ന നാല്‍പതിനായിരം രൂപയും ശിവന്‍ വാങ്ങി എന്ന് അറിയുന്നത്. ശിവാഞ്ജലിക്ക് വീട് പണയപ്പെടുത്തി പണം കൊടുത്തതൊന്നും ഹരി അറിയാത്തതുകൊണ്ട്, ബാലന് അവിടെവച്ച് ഹരിയോട് ഒന്നും പറയാന്‍ സാധിക്കുന്നില്ല. എന്നാല്‍ എന്താണ് രണ്ടുപേരും ചെയ്ത് കൂട്ടുന്നതെന്ന് ദേവിയോട് ബാലന്‍ ചോദിക്കുന്നുണ്ട്.

ജോലി നഷ്ടമായ കാര്യം എല്ലാവരോടും പറഞ്ഞതുകൊണ്ട്, ഓഫീസില്‍ പോകുന്ന തരത്തിലുള്ള നാടകമൊന്നും ഹരിക്ക് ഇപ്പോള്‍ കളിക്കേണ്ടി വരുന്നില്ല. തങ്ങളുടെ കൃഷ്ണ സ്‌റ്റോറിലേക്ക് താനും വരാം എന്ന് ബാലനോട് ഹരി പറയുമ്പോള്‍, ബാലന്‍ അതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. വീട്ടില്‍ വെറുതെയിരിക്കുമ്പേള്‍ ആകെ ഒരു ടെന്‍ഷനാണെന്നും കടയിലാണെങ്കില്‍ എല്ലാത്തിലും എന്‍ഗേജ് ആകുമ്പോള്‍ മൂഡ് ഓക്കെയാകും എന്നെല്ലാമാണ് ഹരി ബാലനോട് പറയുന്നത്. ഇതേതായാലും അപ്പുവിന് ഇഷ്ടമാകില്ല എന്ന് അറിയാവുന്ന ബാലന്‍, ഹരിയോട് പറയുന്നത് അപ്പുവിനോട് യാത്ര പറഞ്ഞിട്ട് വരൂ എന്നാണ്. എന്നാല്‍ ഹരിയുടെ കടയിലേക്ക് പോകുന്നതിനെ അപ്പു നഖശിഖാന്തം എതിര്‍ക്കുകയാണ്.

Latest Videos

undefined

അപ്പു സമ്മതിക്കുന്നില്ല എന്ന് ബാലനോട് പറഞ്ഞുകൊണ്ട് കുഞ്ഞിന്റെ നൂലുകെട്ട് ആകുമ്പോഴേക്കും കയ്യില്‍ ഒരു പൈസയും ഇല്ലെങ്കില്‍ എന്തുചെയ്യുമെന്ന് ഹരി ചിന്തിക്കുകയാണ്. നിന്റെ കയ്യില്‍ ഒരു അമ്പതിനായിരം രൂപയെങ്കിലും കാണില്ലേയെന്ന് ബാലന്‍ ചോദിമ്പോഴാണ് അത് ശിവന് കൊടുത്തുവെന്ന് ഹരി പറയുന്നത്. ശിവനും അഞ്ജലിയും വീണ്ടും പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. സൂസന് കൊടുക്കാനായി അഞ്ജലിയുടെ വീട് പണയംവെച്ച് എട്ട് ലക്ഷം രൂപ കടം വാങ്ങാനാണ് അവരുടെ പുതിയ പദ്ധതി. തുക ഏറക്കുറെ പാസായിട്ടുണ്ടെങ്കിലും, ആ സൂസനെ വിശ്വസിക്കാന്‍ സാധിക്കുമോ എന്നാണ് ബാങ്കിലെ സുഹൃത്തും, രാഷ്ട്രീയക്കാരനുമായ പണിക്കര്‍ സഖാവ് ചോദിക്കുന്നത്. ശിവനും അഞ്‌ലിയുംകൂടെ സാന്ത്വനം വീടും, പരമ്പരയും പൂട്ടിക്കുമോ എന്നാണ് പ്രേക്ഷകരുടെ സംശയം.

ALSO READ : അന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് കുറേ വിളിപ്പിച്ചു; ഇന്ന് 'ബിഗ് ബോസി'നെ ഇങ്ങോട്ട് വിളിപ്പിച്ച് അഖില്‍: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!