'സാന്ത്വന'ത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടേതായ മുദ്ര പതിപ്പിച്ചാണ് സ്‌ക്രീനില്‍ എത്തുന്നത്. അങ്ങനെയുള്ള കഥാപാത്രമാണ് 'തമ്പി'യുടെ സഹോദരിയായി സ്‌ക്രീനിലെത്തിയിരുന്ന 'രാജലക്ഷ്‍മി'. 'രാജലക്ഷ്‍മി'യായി പരമ്പരയിലെത്തുന്നത് മിനിസ്‌ക്രീനിലൂടേയും നൃത്തവേദികളിലൂടെയും മലയാളിക്ക് സുപരിചിതയായ സരിത ബാലകൃഷ്‍ണനാണ്.
കുടുംബബന്ധങ്ങളുടെ സങ്കീര്‍ണതകള്‍ മനോഹരമായ നിറക്കൂട്ടുകളോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പരയാണ് 'സാന്ത്വനം' (Santhwanam). കൂട്ടുകുടുംബത്തിന്റെ നന്മയും പ്രശ്‍നങ്ങളുമെല്ലാം പരമ്പര നേരോടെ കാണിക്കുന്നു. എവിടേയും കാണുന്നതുപോലെയുള്ള രസകരമായ നിമിഷങ്ങളും, ചെറിയ പ്രശ്‌നങ്ങളുമെല്ലാം 'സാന്ത്വനം' വീട്ടിലും കാണാം. ഇടയ്‌ക്കെല്ലാം 'സാന്ത്വനം' വീട് നമ്മുടെ വീടാണല്ലോ എന്ന് തോന്നിക്കുന്നതാണ് പരമ്പരയുടെ ഏറ്റവും വലിയ വിജയം. പ്രേക്ഷകര്‍ക്ക് ആരാധന തോന്നുന്ന കഥാപാത്രങ്ങള്‍ കൂടാതെ, 'ജയന്തി', 'രാജലക്ഷ്‍മി' 'രാജേശ്വരി' തുടങ്ങിയ നെഗറ്റീവ് റോളുള്ള കഥാപാത്രങ്ങളേയും പരമ്പരയില്‍ കാണാം.
'സാന്ത്വന'ത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടേതായ മുദ്ര പതിപ്പിച്ചാണ് സ്‌ക്രീനില്‍ എത്തുന്നത്. അങ്ങനെയുള്ള കഥാപാത്രമാണ് 'തമ്പി'യുടെ സഹോദരിയായി സ്‌ക്രീനിലെത്തിയിരുന്ന 'രാജലക്ഷ്‍മി'. 'സാന്ത്വനം' വീട്ടിലെ ഐക്യം തകര്‍ത്ത്, തന്റെ മകളേയും മരുമകനേയും സ്വന്തം വീട്ടിലേക്ക് എത്തിക്കണം എന്ന നിര്‍ദേശവുമായാണ് 'തമ്പി' സഹോദരിയെ സാന്ത്വനം വീട്ടിലേക്ക് അയച്ചത്. 'രാജലക്ഷ്‍മി' പലതരം കുടുംബം കലക്കല്‍ പദ്ധതികളും ആവിഷ്‌ക്കരിച്ചെങ്കിലും, ഒന്നും ഫലം കണ്ടില്ല. പക്ഷെ മിക്ക കഥാപാത്രങ്ങളും നന്നായി ഉലഞ്ഞത് 'രാജലക്ഷ്‍മി'യുടെ വില്ലത്തരത്തിന് മുന്നിലായിരുന്നു. പിന്നീടും പല വില്ലത്തികളും എത്തിയെങ്കിലും 'രാജലക്ഷ്‍മി'യുടെ തട്ട് താഴ്ന്നു തന്നെയാണ്.
undefined
'രാജലക്ഷ്‍മി'യായി പരമ്പരയിലെത്തുന്നത് മിനിസ്‌ക്രീനിലൂടേയും നൃത്തവേദികളിലൂടെയും മലയാളിക്ക് സുപരിചിതയായ 'സരിത ബാലകൃഷ്‍ണനാ'ണ് (Saritha Balakrishnan). മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന 'ഖല്‍ബാണ് ഫാത്തിമ' പോലുള്ള ആല്‍ബം വീഡിയോകളിലും താരം എത്തിയിരുന്നു. എന്നാല്‍ 'മിന്നുകെട്ട്' പരമ്പരയുടെ ടൈറ്റില്‍ പാട്ടിലൂടെയാണ് സരിത പ്രേക്ഷകരുടെ മനസ്സില്‍ ഓര്‍ത്തിരിക്കുന്നത്. 'അശകൊശലേ പെണ്ണുണ്ടോ' എന്ന പാട്ട് ഇന്നും ആളുകളുടെ നാവിന്‍ തുമ്പിലുണ്ട്. അമ്പതിലധികം പരമ്പരകളില്‍ വേഷമിട്ട സരിത ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ചര്‍ച്ചകളിലും നിറയുന്നത് 'രാജലക്ഷ്‍മി'യായിട്ടാണ്. 'സാന്ത്വനം' വീട്ടിലേക്ക് 'രാജലക്ഷ്‍മി' കാലെടുത്ത് വച്ചതുമുതല്‍ പ്രശ്‍നങ്ങളാണ്. 'രാജലക്ഷ്‍മി' പ്രേക്ഷകരെ ചൊടിപ്പിച്ചുകൊണ്ട് ഇരിക്കുന്നതിനിടെയാണ് 'സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഫുഡ് ചാനലി'ലൂടെയും മറ്റും സരിത ഹിറ്റാകുന്നത്.
കൂടാതെ കൈരളി ചാനലിലെ ഫുഡ് ഓറിയന്റഡ് പ്രോഗ്രാമായ 'സെലബ്രിറ്റി കിച്ചണ്‍ മാജികി'ലും സരിത തരംഗമായിരുന്നു. ഓരോ സെലബ്രിറ്റിക്കും തമാശയ്ക്ക് പേരിടുമ്പോഴാണ് സരിതയ്ക്ക് 'മിസിസ്. നിഷ്‌ക്കു' എന്ന പേര് കിട്ടിയത്. ജീവിതത്തില്‍ സിംപിളായ സരിത ശരിക്കും നിഷ്‌ക്കു തന്നെയാണെന്നാണ് താരത്തിന്റെ ആരാധകരും പറയുന്നത്. എന്നാല്‍ 'സാന്ത്വനം' ആരാധകര്‍ പറയുന്നത് 'രാജലക്ഷ്‍മി' അത്ര നിഷ്‌ക്കുവല്ലെന്നാണ്.