ചിത്രത്തിന്‍റെ പ്രമോഷന്‍ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. സാമന്തയും ദേവ് മോഹനും ചിത്രത്തിന്‍റെ അണിയറക്കാരും എല്ലാം ചടങ്ങിന് എത്തിയിരുന്നു.
ഹൈദരാബാദ്: സാമന്തയെ കേന്ദ്ര കഥാപാത്രമാക്കി ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ശാകുന്തളം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തെലുങ്കില്‍ നിന്നുള്ള അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഇതെന്നാണ് സൂചന. മഹാഭാരതത്തിലെ ഉപകഥയെ ആസ്പദമാക്കി കാളിദാസന്‍ രചിച്ച പ്രശസ്ത നാടകം അഭിജ്ഞാന ശാകുന്തളത്തെ അധികരിച്ചാണ് ഗുണശേഖര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമന്ത ശകുന്തളയാവുമ്പോള്‍ ദുഷ്യന്തനായി എത്തുന്നത് മലയാളി താരം ദേവ് മോഹന്‍ ആണ്.
ചിത്രത്തിന്‍റെ പ്രമോഷന്‍ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. സാമന്തയും ദേവ് മോഹനും ചിത്രത്തിന്‍റെ അണിയറക്കാരും എല്ലാം ചടങ്ങിന് എത്തിയിരുന്നു. വെള്ള സാരിയില്‍ ഒരു വലിയ കണ്ണാടയും ധരിച്ച് എത്തിയ സാമന്തയുടെ ചടങ്ങിലെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിൽ മയോസിറ്റിസ് എന്ന ആരോഗ്യ അവസ്ഥയിലാണ് എന്ന് സാമന്ത അറിയിച്ചിരുന്നു. അതിന്‍റെ ചികില്‍സയിലായിരുന്നു താരം. അതിന് ശേഷം ആദ്യമായി സാമന്ത എത്തുന്ന പൊതുവേദിയായിരുന്നു കഴിഞ്ഞ ദിവസം.
undefined
എന്നാല്‍ കഴിഞ്ഞ ദിവസത്തെ ചടങ്ങിലെ സാമന്തയുടെ ചിത്രം വച്ചുള്ള ഒരു പോസ്റ്റിന് വൈകാരികമായും, ഒപ്പം രൂക്ഷമായും താരം പ്രതികരിച്ചതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ബസ് ബാസ്ക്കറ്റ് എന്ന പേജില്‍ സാമന്തയുടെ പ്രസരിപ്പും, തിളക്കവും നഷ്ടമായി എന്ന് കാണുന്നത് സങ്കടമുണ്ടാക്കുന്നു എന്ന് പോസ്റ്റ് ചെയ്തത്.
എന്നാല്‍ നടി ഇതിനോട് അധികം വൈകാതെ തന്നെ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഞാന്‍ ഈ മാസങ്ങളില്‍ കടന്നുപോയ ചികില്‍സയിലൂടെയോ, മരുന്നുകളിലൂടെയോ ഒരിക്കലും നിങ്ങള്‍ക്ക് കടന്നുപോകാന്‍ ഇടവരാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാം. നിങ്ങളുടെ നിളക്കത്തിനെ തൃപ്തിപ്പെടുത്താന്‍ കുറച്ച് സ്നേഹം തരാം - സാമന്ത മറുപടി നല്‍കി.
മയോസിറ്റിസ് എന്ന രോഗാവസ്ഥ കണ്ടെത്തിയതിന് പിന്നാലെ ബോളിവുഡ് ചിത്രങ്ങളില്‍ നിന്നും നടി പിന്‍മാറുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തുവെന്നാണ് നേരത്തെ വാര്‍ത്ത വന്നത്. സാമന്തയുടെ ആരോഗ്യം കാരണം അവരെ ചില പ്രോജക്റ്റുകളിൽ നിന്ന് അവൾ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. യശോദ എന്ന ചിത്രത്തിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസില്‍ വലിയ പ്രകടനം നടത്തിയിരുന്നില്ല.
അതേ സമയം ശാകുന്തളം ഉടന്‍ റിലീസ് ചെയ്യും. അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വര്‍ക്സിന്‍റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ്. വിജയ് നായകനായി റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം വാരിസിന്‍റെ നിര്‍മ്മാതാവാണ് ഇദ്ദേഹം.
സാമന്തയുടെ പാന്‍ ഇന്ത്യന്‍ റിലീസ്; 'ശാകുന്തളം' ട്രെയ്‍ലര്‍
'ശകുന്തള'യായി സാമന്ത, ഡബ്ബിംഗ് തുടങ്ങിയതിന്റെ ഫോട്ടോയും പങ്കുവെച്ച് താരം