സെറ്റിലെ സ്ത്രീകളുടെ വസ്ത്രത്തില്‍ സല്‍മാന് നിര്‍ബന്ധം; നടിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു.!

By Web Team  |  First Published Apr 14, 2023, 11:05 AM IST

ഒരു അഭിമുഖത്തിലാണ് സല്‍മാന്‍റെ സെറ്റിലെ സ്ത്രീകളുടെ വസ്ത്രം സംബന്ധിച്ച പരാമര്‍ശം നടത്തിയത്. അഭിനയത്തിലേക്ക് വരുന്നതിന് മുന്‍പ് സഹ സംവിധായികയായിരുന്നു പലക്ക്.


മുംബൈ: സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഒരു ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന കിസീ കാ ഭായ് കിസീ കി ജാന്‍ ആണ് ആ ചിത്രം. ഈദ് റിലീസ് ആയി ഏപ്രില്‍ 21 റിലീസ് ചെയ്യപ്പെടാനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്ന നടി പലക് തിവാരി നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഒരു അഭിമുഖത്തിലാണ് സല്‍മാന്‍റെ സെറ്റിലെ സ്ത്രീകളുടെ വസ്ത്രം സംബന്ധിച്ച പരാമര്‍ശം നടത്തിയത്. അഭിനയത്തിലേക്ക് വരുന്നതിന് മുന്‍പ് സഹ സംവിധായികയായിരുന്നു പലക്ക്. അത്തരത്തില്‍ മഹേഷ് മഞ്ചരക്കര്‍ സംവിധാനം ചെയ്ത അന്തിം എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Latest Videos

undefined

ഈ സെറ്റില്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ അനുവദിച്ചിരുന്നില്ലെന്നാണ് നടി പറയുന്നത്. സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച് അദ്ദേഹം തന്നെ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് അന്തിം. എല്ലാവരും 'നല്ല' വസ്ത്രം ധരിക്കണമെന്ന് സല്‍മാന് നിര്‍ബന്ധമായിരുന്നുവെന്ന് പലക്ക് പറയുന്നു. 

നെഞ്ചിന് മുകളില്‍ നില്‍ക്കുന്ന തരത്തിലുള്ള വസ്ത്രം സെറ്റില്‍ സ്ത്രീകള്‍ ധരിക്കണം. പലര്‍ക്കും അതിനെക്കുറിച്ച് അറിയില്ല. തന്‍റെ സെറ്റിലെ പെണ്‍കുട്ടികള്‍ എല്ലാം ശരീരം നന്നായി മറച്ചവരായിരിക്കണമെന്നാണ് സല്‍മാന്‍റെ അഭിപ്രായം. താന്‍ സെറ്റിലേക്ക് ടീഷര്‍ട്ടും, ജോഗറും ധരിച്ചാണ് പോകാറ്. 

വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അമ്മ ചോദിച്ചു. എവിടേക്കാണ് പോകുന്നത്.നന്നായി വസ്ത്രം ധരിച്ചിട്ടുണ്ടല്ലോയെന്ന് അപ്പോള്‍ ഞാന്‍ പറഞ്ഞു. ഇത് സല്‍മാന്‍ സാറിന്‍റെ സെറ്റാണെന്ന്. അത്ഭുതത്തോടെ അമ്മ അത് വളരെ നല്ലതാണെന്നാണ് പറഞ്ഞത്.

പരമ്പര്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നയാളാണ് സല്‍മാന്‍ ഖാന്‍. ശരിയാണ് ആര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാം. പക്ഷെ തന്‍റെ സെറ്റില്‍ പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടണം എന്നാണ് സല്‍മാന്‍ ചിന്തിക്കുന്നത്. പ്രത്യേകിച്ച് പരിചയമില്ലാത്ത കുറേ പുരുഷന്മാര്‍ ഉള്ളയിടത്ത് - നടി ശ്വേത തിവാരിയുടെ മകളായ പലക് തിവാരി പറയുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പലക്കിന്‍റെ വെളിപ്പെടുത്തല്‍ സമിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. വസ്ത്രമാണ് സ്ത്രീയുടെ സുരക്ഷ നിര്‍ണ്ണയിക്കുന്നത് എന്ന് എങ്ങനെയാണ് പറയുക എന്നും. ഈ കാര്യത്തില്‍ സല്‍മാന്‍ വളരെ പഴയ രീതിയിലാണ് ചിന്തിക്കുന്നത് എന്നുമാണ് പ്രധാനമായും ഉയരുന്ന വാദം. അതേ സമയം  തന്‍റെ 'ഭായി' ഇമേജാണ് ഇതിലൂടെ സല്‍മാന്‍ സംരക്ഷിക്കുന്നതെന്ന് വാദിക്കുന്നവരും ഉണ്ട്. സല്‍മാന്‍റെ 'കെയറിനെ' വാഴ്ത്തുന്നവരും കുറവല്ല. 

ട്വീറ്റ് ചെയ്ത് അപമാനിച്ചു: ട്വീറ്റ് ചെയ്തവനെ എയറിലാക്കിയ മറുപടിയുമായി നടി സെലീന ജെയ്റ്റ്ലി

'സല്‍മാനെ ഏപ്രില്‍ 30ന് കൊല്ലും': ഭീഷണി കോള്‍ വിളിച്ച 16 വയസുകാരന്‍ പിടിയില്‍

click me!