അനാദരവ് ആദരവാക്കി മാറ്റിയ ധീരനായ രാഷ്ട്രീയ നേതാവ്: രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സെയ്ഫ് അലി ഖാന്‍

By Web TeamFirst Published Sep 27, 2024, 6:06 PM IST
Highlights

രാഹുൽ ഗാന്ധി ധീരനും സത്യസന്ധനുമായ രാഷ്ട്രീയക്കാരനാണെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. മുൻകാലങ്ങളിൽ തനിക്ക് ലഭിച്ച അനാദരവ് മാറ്റിയ രാഹുൽ ഗാന്ധിയെ സെയ്ഫ് പ്രശംസിച്ചു.

മുംബൈ: വിമർശനങ്ങളെ കൈകാര്യം ചെയ്യാൻ അറിയാവുന്ന ധീരനായ രാഷ്ട്രീയക്കാരനാണ് രാഹുൽ ഗാന്ധിയെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. ഇത്തരം ധീരനും സത്യസന്ധനുമായ രാഷ്ട്രീയക്കാരനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്നാണ് ലോക്സഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെക്കുറിച്ച്  ഇന്ത്യ ടുഡേ കോൺക്ലേവിൽ സെയ്ഫ് അലിഖാന്‍ പറഞ്ഞു.

ഭാവിയിലേക്ക് ഇന്ത്യയെ നയിക്കാൻ കഴിയുന്ന ധീരനായ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ ഇവരില്‍ ആരെയാണ് ചിന്തിക്കുന്നത് എന്ന ചോദ്യത്തിന് അവരെല്ലാം ധീരരായ രാഷ്ട്രീയക്കാരാണെന്നാണ് സെയ്ഫ് പറഞ്ഞത്. 

Latest Videos

എന്നാല്‍  മുൻകാലങ്ങളിൽ താനിക്ക് ലഭിച്ച അനാദരവ് മാറ്റിയ രാഹുല്‍ ഗാന്ധിയെ സെയ്ഫ് പ്രശംസിച്ചു. "രാഹുൽ ഗാന്ധി ചെയ്തകാര്യങ്ങള്‍ വളരെ ശ്രദ്ധേയമാണെന്ന് ഞാൻ കരുതുന്നുണ്ട്. ആളുകൾ അദ്ദേഹം പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളോട് അനാദരവ് കാണിക്കുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വളരെ നല്ല രീതിയിൽ കഠിനാധ്വാനം ചെയ്തുകൊണ്ട് അദ്ദേഹം അത് മാറ്റിമറിച്ചതായി ഞാൻ കരുതുന്നു" സെയ്ഫ് അലി ഖാന്‍ പറയുന്നു. 

ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രാഷ്ട്രീയത്തിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും ആരെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് മറുപടി നൽകിയില്ലെന്നും സെയ്ഫ് പറഞ്ഞിരുന്നു. "ഒരു അരാഷ്ട്രീയക്കാരനായി ആളുകള്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രാജ്യം വളരെ വ്യക്തമായി അതിനെക്കുറിച്ച് സംസാരിച്ചുവെന്ന് ഞാൻ കരുതുന്നു. ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. ആ ജനാധിപത്യം ഇന്ത്യയിൽ സജീവവും ആഴത്തില്‍ വേരുന്നിയതുമാണ് " സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

"ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. എനിക്ക് ഒരു രാഷ്ട്രീയക്കാരനാകാൻ താൽപ്പര്യമില്ല. എനിക്ക് ശക്തമായ കാഴ്ചപ്പാടുകളുണ്ടെങ്കിൽ, എനിക്ക് അത് പങ്കുവയ്ക്കാന്‍ സാധിക്കും എന്നാണ് കരുതുന്നത്" താരം കൂട്ടിച്ചേർത്തു. കോൺഗ്രസ് വക്താവ് ഷാമ മുഹമ്മദ് അടക്കം സെയ്ഫ് അലി ഖാന്‍റെ വീഡിയോ എക്സ് വഴി ഷെയര്‍ ചെയ്തിട്ടുണ്ട്.

മലയാള ഹൃദയം കീഴടക്കിയ ബംഗാളി സുന്ദരി മോക്ഷ

'എഐയുടെ സഹായം തേടി പുലിവാല്‍ പിടിച്ച് യുവതി': CTRL ത്രില്ലിംഗ് ട്രെയിലര്‍ ഇറങ്ങി

click me!