Sai Pallavi :'അന്നവന് വേണ്ടി പ്രേമലേഖനമെഴുതി, പക്ഷേ പിടിക്കപ്പെട്ടു, മാതാപിതാക്കൾ തല്ലി': സായ് പല്ലവി

By Web Team  |  First Published Jul 13, 2022, 2:18 PM IST

പ്രണയലേഖനം എഴുതിയതിന്റെ പേരിൽ തനിക്ക് വീട്ടിൽ നിന്നും തല്ലുകിട്ടിയിട്ടുണ്ടെന്ന് പറയുകയാണ് സായ് പല്ലവി. 


ലയാളികളുടെ പ്രിയപ്പെട്ട 'മലർ മിസ്സാ'യി എത്തി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ് സായ് പല്ലവി(Sai Pallavi). മലയാള സിനിമയിൽ താരം സജീവമല്ലെങ്കിലും തെന്നിന്ത്യയിലെ മിക്ക ഭാഷാ ചിത്രങ്ങളിലും സായ് അഭിനയിച്ചു കഴിഞ്ഞു. ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് ഇതിനോടകം സായ് പ്രേക്ഷകന് സമ്മാനിച്ചത്. ഇപ്പോഴിതാ പ്രണയലേഖനം എഴുതിയതിന്റെ പേരിൽ തനിക്ക് വീട്ടിൽ നിന്നും തല്ലുകിട്ടിയിട്ടുണ്ടെന്ന് പറയുകയാണ് സായ് പല്ലവി. 

വിരാട പർവം സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ആയിരുന്നു സായ് പല്ലവിയുടെ തുറന്നുപറച്ചിൽ. ചിത്രത്തിൽ സായി പല്ലവിയുടെ കഥാപാത്രം കാമുകനായ റാണയ്ക്ക് കത്ത് നല്‍കുന്നത് അമ്മ കാണുന്ന രംഗമുണ്ട്. ഇത് ജീവിതത്തിലും സംഭവിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.  

Latest Videos

undefined

‘‘ഈ സിനിമയില്‍ ഞാന്‍ ആ കത്ത്  സംവിധായകന്റെ നിര്‍ദേശപ്രകാരമാണ് എഴുതിയത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഒരിക്കല്‍ ഞാന്‍ ഒരു കത്തെഴുതി. ആൺകുട്ടിക്കുവേണ്ടി, അതെന്റെ കുട്ടിക്കാലത്താണ്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴോ മറ്റോ. ഞാന്‍ പിടിക്കപ്പെട്ടു. മാതാപിതാക്കൾ എന്നെ ഒരുപാട് അടിച്ചു.’’, സായി പല്ലവി പറഞ്ഞു.

വേണു ഉഡുഗുള സംവിധാനം ചെയ്ത ചിത്രമാണ് വിരാട പർവം. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിച്ചത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. 

ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സുരേഷ് ബൊബ്ബിലി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡാനിയും ദിവാകര്‍ മണിയും ചേര്‍ന്നാണ് ഛായാഗ്രാഹണം. 'വിരാട പര്‍വം' എന്ന ചിത്രത്തിലെ പ്രകടനത്തിന് സായ് പല്ലവിക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.

click me!