പെണ്ണ് കാണൽ വീഡിയോയുമായി റോബിൻ; വിവാഹം എന്നാണെന്ന് തിരക്കി ആരാധകർ

By Web Team  |  First Published Dec 22, 2022, 9:44 PM IST

കഴിഞ്ഞ ദിവസമാണ് റോബിൻ ആരതി പൊടിയുടെ വീട്ടിൽ എത്തി പെണ്ണ് കണ്ടത്.


ലയാളം ബി​ഗ് ബോസ് സീസൺ നാലിലെ ഏറെ ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃ‍ഷ്ണൻ. സഹ മത്സരാർത്ഥിയെ മർദ്ദിച്ചതിന്റെ പേരിൽ റോബിന് പുറത്തുപോകേണ്ടി വന്നുവെങ്കിലും ഷോയിൽ മറ്റൊരാൾക്കും ലഭിക്കാത്തത്ര ഫാൻ ബേസ് ആണ് താരത്തിന് ലഭിച്ചത്. ഒരുപക്ഷേ മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ തന്നെ ഇത്രയും വലിയൊരു ഫാൻ ബേസ് ഉള്ള മത്സരാർത്ഥി വേറെ കാണില്ല. സമൂഹമാധ്യമങ്ങളിൽ സജീവമായ റോബിൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ പെണ്ണ് കാണൽ വീഡിയോയുമായാണ് റോബിൻ എത്തിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് റോബിൻ ആരതി പൊടിയുടെ വീട്ടിൽ എത്തി പെണ്ണ് കണ്ടത്. ആരതിക്ക് റോബിന്റെ അമ്മ വളയിട്ട് കൊടുക്കുന്നതും ഇരുവരുടെയും രസകരമായി നിമിഷങ്ങളും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രം​ഗത്തെത്തുന്നത്. എന്നാണ് കല്യാണമെന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Dr Robin Radhakrishnan (@dr.robin_radhakrishnan)

ഏതാനും മാസങ്ങൾക്ക് മുൻപാണ് താൻ വിവാഹിതനാകാൻ പോകുകയാണെന്നും ആരതി പൊടിയാണ് വധുവെന്നും റോബിൻ അറിയിച്ചത്. വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷം സിനിമയിൽ നിന്നുൾപ്പെടെ നിരവധി അവസരങ്ങളാണ് എത്തിയത്. നിരവധി ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ റോബിനെ തേടിയെത്തിയിരുന്നു. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ സിനിമയിൽ എത്തുന്നത്.

'മമ്മൂട്ടി എന്ന മഹാമനുഷ്യനെ കാണാൻ തിക്കിത്തിരക്കി നടന്ന ഒരുവന് ഇതിനപ്പുറം എന്ത് ജന്മദിനസമ്മാനം കിട്ടാനാണ്'

അടുത്തിടെ തനിക്ക് ബോൺ ട്യൂമർ ഉണ്ടെന്ന് റോബിൻ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. രണ്ട് വർഷമായി ട്യൂമർ ഉണ്ടെന്നും അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളൂവെന്നും റോബിൻ പറഞ്ഞു. എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ സർജറി ചെയ്യേണ്ടി വരുമെന്നും റോബിൻ അറിയിച്ചിരുന്നു. 

click me!