ശാലു പേയാടിന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കാൻ തെളിവുണ്ടെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കാമെന്ന് റോബിന്‍ പറയുന്നു.
മലയാളം ബിഗ് ബോസ് സീസൺ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. പകുതിയിൽ വച്ച് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നെങ്കിലും റോബിനോളം ഫാൻ ബേസ് ഉള്ള മറ്റൊരു ബിഗ് ബോസ് താരവും ഇതുവരെ വന്നിട്ടില്ല എന്നതാണ് വാസ്തവം. ബിഗ് ബോസ് സീസൺ അഞ്ച് തുടങ്ങാൻ ഒരുങ്ങുമ്പോഴും റോബിന്റെ ആരാധകവൃന്ദം പഴയതുപോലെ തന്നെ തുടരുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ റോബിന് നേരെ പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേത് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാടിന്റേത് ആണ്. റോബിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശാലു ഉയർത്തുന്നത്. റോബിന്‍ അഭിനയിക്കുന്ന സിനിമകള്‍ ഇല്ലെന്നും അത് കള്ളമാണെന്നും ശാലു പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇദ്ദേഹത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് റോബിൻ. ശാലു പേയാടിന്റെ ആരോപണങ്ങള്‍ ശരിയെന്ന് തെളിയിക്കാൻ തെളിവുണ്ടെങ്കില്‍ തനിക്കെതിരെ കേസ് കൊടുക്കാമെന്ന് റോബിന്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു റോബിന്റെ മറുപടി.
undefined
റോബിന്റെ വാക്കുകൾ ഇങ്ങനെ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്കെതിരെ ഒരു വ്യക്തി ആരോപണങ്ങള്‍ ഉയര്‍ത്തുകയും അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അതില്‍ എന്നെപ്പറ്റി ഒരുപാട് ആരോപണങ്ങളാണ്ഉള്ളത്. ശാലു പേയാട് എന്നാണ് ആ വ്യക്തിയുടെ പേര്. കുറച്ച് ദിവസങ്ങളായി അതിലൊരു ക്ലാരിഫിക്കേഷന്‍ കൊടുക്കണമെന്ന് കരുതിയതാണ്. ഇപ്പോഴാണ് ശരിയായ സമയമെന്ന് തോന്നുന്നു.
താങ്കള്‍ പറയുന്നത് പോലെ നാല് പേരുടെ ജീവിതം ഞാന്‍ നശിപ്പിച്ചെന്നും എന്റെ പ്രവര്‍ത്തികള്‍ താങ്കളേയും ബാധിച്ചു എന്നാണ്. നിങ്ങളുടെ കയ്യില്‍ സോളിഡായിട്ടുള്ള തെളിവുണ്ടെങ്കില്‍ ഈ ഇന്ത്യാ മാഹാരാജ്യത്തില്‍ നമ്മളെ സഹായിക്കാന്‍ പൊലീസ് സ്‌റ്റേഷനും കോടതിയുമുണ്ട്. ആ തെളിവുകളുമായി പൊലീസ് സ്‌റ്റേഷനില്‍ പോവുക. എനിക്കെതിരെ കേസ് കൊടുക്കുക. നിയമപരമായിട്ട് പോകാന്‍ ഇവിടെ കോടതിയുണ്ട്. എന്തുകൊണ്ട് ആ രീതിയില്‍ പോകുന്നില്ല? എന്തിനാണ് ഇങ്ങനെ ചാനലില്‍ വന്നിരുന്ന് പറയുന്നത്.
നിങ്ങളെ ബാധിക്കുകയും നാല് പിള്ളേരുടെ ജീവിതം തകരുകയും ചെയ്തിട്ടുണ്ടെങ്കില്‍, ഇതിനൊക്കെ തെളുവുണ്ടെങ്കില്‍ നിങ്ങള്‍ പൊലീസ് സ്‌റ്റേഷന്‍ വഴി നിയമപരമായി മുന്നോട്ട് പോകൂ. ഞാന്‍ വരാം. ഒരുപാട് ആരോപണങ്ങള്‍ പറഞ്ഞുവല്ലോ. അതില്‍ ഓരോന്നായി നിയമപരമായി തെളിയിച്ച് കാണിക്കണം. കാരണം അത്യാവശ്യം അറിയപ്പെടുന്ന ആളാണ് ഞാന്‍. എനിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ വെറുതെ വന്ന് പറഞ്ഞാല്‍ ശരിയാകില്ല. നിങ്ങള്‍ ഉടനെ തന്നെ അടുത്ത പൊലീസ് സ്‌റ്റേഷനില്‍ പോകൂ. എനിക്കെതിരെ പരാതി കൊടുക്കൂ. അതാണ് ആദ്യം ചെയ്യേണ്ടത്. നമുക്ക് നിയമപരമായി മുന്നോട്ട് പോകാം. പക്ഷെ എനിക്കെതിരെയുള്ള ഓരോ ആരോപണങ്ങളും ശരിയാണെന്ന് തെളിയിക്കണം. അല്ലെങ്കില്‍ തെറ്റല്ലേ. ഞാന്‍ ചേട്ടനെന്ന് വിളിച്ചയാളാണ്. നീ സത്യസന്ധനും സര്‍വ്വഗുണ സമ്പന്നനും ആണെങ്കില്‍, നീ പറയുന്നത് സത്യമെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുക.
അല്ലാതെ അടുത്തൊരു വീഡിയോ ഉണ്ടാക്കിയിടുകയല്ല ചെയ്യേണ്ടത്. മൂന്ന് വീഡിയോകളിലും പറഞ്ഞ കാര്യങ്ങളും ശരിയാണെങ്കില്‍ നാലാമതൊരു വീഡിയോ ഇടുന്നതിന് പകരം നിയമപരമായി പോവുക. പറ്റുമോ സക്കീര്‍ ഭായ്ക്ക്. അറസ്റ്റ് ചെയ്യിക്കാൻ പറ്റുമോ? പറ്റുമോ ശാലു പേയാടേ? ഈ ചാനലുകള്‍ അടുത്ത വീഡിയോയില്‍ റോബിന്‍ ഇങ്ങനൊരു കാര്യം പറഞ്ഞിട്ടുണ്ടെന്ന് പറയണം. നമ്മളുടെ നാട്ടില്‍ പൊലീസ് സ്‌റ്റേഷനും കോടതിയും നീതിയും നിയമവും ഒക്കെ ഉണ്ട്. ശാലു പേയാട് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കില്‍ നിങ്ങള്‍ക്ക് നീതി കിട്ടും. എന്നെ അറസ്റ്റ് ചെയ്യും. അതുകൊണ്ട് ശാലു നല്ല കുട്ടിയായിട്ട്, അടുത്ത വീഡിയോ ഇടുന്നതിന് പകരം നീ സത്യസന്ധനാണെന്ന് തെളിയിക്കുക. അതിനായി നിയമപരമായി നീങ്ങുക.
കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ കുറച്ച് അലമ്പുകളൊക്കെ നടക്കുന്നുണ്ടായിരുന്നു. ഇടപെടണ്ട എന്ന് വിചാരിച്ചിരുന്നതാണ്. നിനക്ക് ആരെങ്കിലും കാശ് തന്നിട്ടുണ്ടോ? അതോ എന്നെ തകര്‍ക്കുക എന്ന നിങ്ങള്‍ കുറച്ച് പേരുടെ ഗുഢാലോചനയാണോ? വേണ്ട കേട്ടോ. അടുത്ത വീഡിയോയ്ക്ക് മുമ്പ് ഇതിനുള്ള ഉത്തരം എനിക്ക് കിട്ടണം. എല്ലാം ജനങ്ങളുടെ മുന്നില്‍ വരണം. അടുത്ത വീഡിയോ നീ ചെയ്താല്‍ ആളുകള്‍ കരുതുക നീ കള്ളനാണ് എന്നാകും. ആളുകളെല്ലാം ചോറു തന്നെയാണ് തിന്നുന്നത്. എല്ലാം നിയമപരമായി തെളിയിക്കൂ.
ചികിത്സയ്ക്ക് പോലും പണം ഇല്ലാതെ 'പിതാമകൻ' നിർമാതാവ്; സഹായവുമായി രജനികാന്തും