രശ്മികയുമായുള്ള പ്രശ്നം; ഒടുവില്‍ മറുപടി പറഞ്ഞ് ഋഷഭ് ഷെട്ടി

By Web Team  |  First Published Jan 15, 2023, 7:24 PM IST

മാഷബിള്‍ ഇന്ത്യയുടെ ഒരു പരിപാടിയുടെ പുതിയ എപ്പിസോഡില്‍  ഈ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഋഷഭ് ഷെട്ടി. 


മുംബൈ:  കന്നട സിനിമ ലോകത്ത് രശ്മിക മന്ദനയ്ക്ക് വിലക്കുണ്ടെന്നാണ് പൊതുവില്‍ സംസാരം. കഴിഞ്ഞ ജനുവരി 11ന് റിലീസായ രശ്മിക നായികയായ വിജയ് ചിത്രം വാരിസിന്‍റെ കര്‍ണാടകയിലെ 291 ഷോകള്‍ വെട്ടികുറച്ചതുമായി പോലും ഇതുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.

തന്‍റെ കരിയറിനെക്കുറിച്ച് മുന്‍പ് ഒരു അഭിമുഖത്തില്‍ എങ്ങനെ സിനിമയില്‍ എത്തി എന്ന ചോദ്യത്തിന് തന്‍റെ ആദ്യ ചിത്രമായ കിര്‍ക് പാര്‍ട്ടിയുടെ പ്രൊഡക്ഷന്‍ ഹൌസിനെയോ, സംവിധായകന്‍ ഋഷഭ് ഷെട്ടിയെയോ പരാമര്‍ശിക്കാതെ കൈകൊണ്ട് ക്വാട്ട് മാര്‍ക്ക് ചിഹ്നം കാണിച്ച് രശ്മിക പരാമര്‍ശം നടത്തിയിരുന്നു. അത് വലിയ അനാദരവാണ് എന്ന് നിലയില്‍ വിവാദമായി. കാന്താര സിനിമ പാന്‍ ഇന്ത്യ വിജയമായി ഋഷഭ് ദേശീയ ശ്രദ്ധയിലേക്ക് വന്ന സമയത്തായിരുന്നു ഈ അഭിമുഖം വന്നത്.

Latest Videos

undefined

പിന്നീട് മറ്റൊരു അഭിമുഖത്തില്‍ രശ്മിക അടക്കം മൂന്ന് നടിമാരുടെ പേര് പറഞ്ഞ് ഇവരില്‍ ആരുടെ കൂടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന്  ഋഷഭ് ഷെട്ടിയോട് ഒരു ചോദ്യം വന്നു. അതില്‍ രശ്മികയുടെ പേര് പറയാതെ, രശ്മികയുടെ പേരിന് പകരം രശ്മിക കാണിച്ച പോലെ കൈകൊണ്ട് ആംഗ്യം കാണിച്ച്  ഋഷഭും മറുപടി നല്‍കി. ഈ വിവാദം പിന്നെയും ചൂട് പിടിച്ചത് താന്‍ കാന്താര കണ്ടില്ലെന്ന് രശ്മിക പറഞ്ഞതോടെയാണ്, എന്നാല്‍ പിന്നീട് പടം കണ്ടുവെന്നും അണിയറക്കാരെ അഭിനന്ദനം അറിയിച്ചെന്നും നടി പറഞ്ഞതോടെ ഈ വിവാദം തണുത്തു.

മാഷബിള്‍ ഇന്ത്യയുടെ ഒരു പരിപാടിയുടെ പുതിയ എപ്പിസോഡില്‍  ഈ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഋഷഭ് ഷെട്ടി. വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് നടന്‍റെ മറുപടി ഇങ്ങനെയായിരുന്നു. -  അത് വലിയ കാര്യമാക്കേണ്ട. ഞങ്ങൾ നിരവധി കലാകാരന്മാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. നിരവധി സംവിധായകരും നിർമ്മാതാക്കളും ഞങ്ങൾക്ക് അവസരങ്ങൾ നൽകിയിട്ടുണ്ട്. അത്തരം ആളുകളുടെ ഒരു നീണ്ട പട്ടികയുണ്ടാകും. അത്  ഇനി പറയണ്ട എന്ന് കരുതികാണും - എന്നാണ് ഋഷഭ് പറഞ്ഞു.

2018-ലെ സാന്‍റല്‍ വുഡില്‍ വന്‍ വിജയം നേടിയ ചിത്രമാണ് കിരിക് പാർട്ടി. രശ്മിക മന്ദാന ചലച്ചിത്ര രംഗത്ത് എത്തിയത് ഈ ചിത്രത്തിലൂടെയാണ്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ രക്ഷിത് ഷെട്ടിക്കൊപ്പം സംയുക്ത ഹെഗ്‌ഡെയും അച്യുത് കുമാറും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 

ഈ റൊമാന്റിക് കോമഡി ചിത്രത്തിന്‍റെ ആറ് വർഷം അടുത്തിടെ വന്നപ്പോള്‍ അതിന്റെ സംവിധായകനായ ഋഷബ് ഷെട്ടി തന്‍റെ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു ഓര്‍മ്മ കുറിപ്പില്‍ ചിത്രത്തിന്‍റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച എല്ലാവരെയും ടാഗ് ചെയ്തിരുന്നു.  എന്നാല്‍ രശ്മികയെ മാത്രം ഒഴിവാക്കി. ഇതിലൂടെ തന്നെ ഇരുവര്‍ക്കും ഇടയിലെ ശത്രുത നിലനില്‍ക്കുന്നു എന്ന് വ്യക്തമായി എന്നായിരുന്നു സിനിമ ലോകത്തെ സംസാരം. 

വീണ്ടും ബോക്സ് ഓഫീസില്‍ വിജയ് ചിത്രത്തിന്റെ തേരോട്ടം, 'വാരിസ്' 100 കോടി ക്ലബില്‍

'കാന്താര എല്ലാക്കാലവും മനസിലുണ്ടാകും, ഉന്മേഷഭരിതമാക്കും'; കമല്‍ഹാസന്റെ കത്തുമായി ഋഷഭ് ഷെട്ടി

click me!