ഇനിയൊരിക്കലും ഒരു വേദിയിലും 'സാമി..സാമി' ഗാനത്തിന് നൃത്തം ചെയ്യില്ലെന്നാണ് രശ്മിക പറയുന്നത്. ഇത്തരത്തില്‍ ഈ ഗാനത്തിന് നൃത്തം ചെയ്താല്‍ എന്‍റെ പിറകില്‍ പ്രായം കൂടുന്നതിന് അനുസരിച്ച് പ്രശ്നം വരും
മുംബൈ: ദക്ഷിണേന്ത്യയില്‍ മാത്രമല്ല ഇന്ത്യയില്‍ മൊത്തം ആരാധകരെ ഉണ്ടാക്കിയ നടിയാണ് രശ്മിക മന്ദാന. ക്യൂട്ട് ഗേള്‍ എന്ന നിലയില്‍ പൊതുപരിപാടികളില്‍ വരെ രശ്മിക താരമാകാറുണ്ട്. പുഷ്പ എന്ന ചിത്രത്തിന്‍റെ വന്‍ വിജയം ഇന്ത്യ മൊത്തം നടിക്ക് ആരാധകരെ ഉണ്ടാക്കി. അതിനാല്‍ തന്നെ നടി പ്രത്യക്ഷപ്പെടുന്ന വേദികളില്‍ പുഷ്പയിലെ 'സാമി..സാമി' എന്ന പാട്ടിന്‍റെ രണ്ട് സ്റ്റെപ്പുകള്‍ കളിപ്പിക്കുന്നത് ഒരു ചടങ്ങായി മാറിയിരുന്നു.
എന്നാല്‍ താന്‍ ഇനിയൊരിക്കലും ഒരു വേദിയിലും 'സാമി..സാമി' ഗാനത്തിന് നൃത്തം ചെയ്യില്ലെന്നാണ് രശ്മിക പറയുന്നത്. ഇത്തരത്തില്‍ ഈ ഗാനത്തിന് നൃത്തം ചെയ്താല്‍ എന്‍റെ പിറകില്‍ പ്രായം കൂടുന്നതിന് അനുസരിച്ച് പ്രശ്നം വരും എന്നാണ് നടി പറയുന്നത്. തന്‍റെ ഫാന്‍സിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ നടത്തിയ ചോദ്യോത്തര പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു രശ്മിക.
undefined
എനിക്ക് വേണ്ടി 'സാമി..സാമി' ഡാന്‍സ് കളിക്കാമോ എന്ന ആരാധകന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി. തമിഴില്‍ വിജയ് ചിത്രത്തില്‍ അഭിനയിച്ച അനുഭവം നടി ചോദ്യോത്തോര പരിപാടിയില്‍ വിവരിച്ചു. തനിക്ക് മലയാള സിനിമകള്‍ ഏറെ ഇഷ്ടമാണെന്നും. അതില്‍ നിറഞ്ഞ ജീവിതങ്ങളും ഏറെ സ്നേഹമുള്ള മനുഷ്യരും ഉണ്ടെന്നും രശ്മിക പറയുന്നു.
അടുത്തിടെ തനിക്കെതിരായ ട്രോളുകള്‍ക്കെതിരെ രശ്മിക രംഗത്ത് എത്തിയിരുന്നു. വളരെ മോശമായ ട്രോളുകള്‍ തന്‍റെ ദിവസവുമുള്ള ജീവിതത്തെ ബാധിക്കുന്നുണ്ട് എന്നാണ് രശ്മിക ഒരു അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍ നേരായി രീതിയില്‍ തന്നോട് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ താന്‍ കേള്‍ക്കുമെന്നും രശ്മിക പറയുന്നു. ഇത്തരം അവസ്ഥയില്‍ ഈ പ്രശസ്തിയും വിജയവും എല്ലാം ഉപേക്ഷിക്കാന്‍ തോന്നിയോ എന്ന ചോദ്യത്തിന് ചില സമയം അങ്ങനെ തോന്നാറുണ്ട് എന്നാണ് രശ്മിക അഭിമുഖത്തില്‍ പറയുന്നത്.
പ്രേമ എന്ന ജേര്‍ണലിസ്റ്റിന്‍റെ യൂട്യൂബ് അക്കൌണ്ടിലാണ് രശ്മികയുടെ പുതിയ അഭിമുഖം വന്നിരിക്കുന്നത്. "ഞാന്‍ എന്ത് ചെയ്യുന്നു എന്നതില്‍ ജനങ്ങള്‍ക്ക് പ്രശ്നമുള്ള പോലെ തോന്നുന്നു. എന്‍റെ ശരീരത്തിന്‍റെ കാര്യത്തില്‍ നോക്കിയാല്‍ ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്താല്‍ പ്രശ്നം, ഞാന്‍ വര്‍ക്ക് ഔട്ട് ചെയ്തില്ലെങ്കില്‍ ഞാന്‍ തടിയാണെന്ന് പറയും. ഞാന്‍ കുറേ സംസാരിച്ചാല്‍ ഞാന്‍ ക്രിഞ്ച് എന്ന് പറയും. ഒന്നും സംസാരിച്ചില്ലെങ്കില്‍ ആറ്റിറ്റ്യൂഡ് എന്ന് പറയും. ഞാന്‍ ശ്വാസം കഴിച്ചാലും, ഇല്ലെങ്കില്‍ പോലും ജനങ്ങള്‍ക്ക് എന്നോട് പ്രശ്നമാണ്. ഞാന്‍ എന്താണ് ചെയ്യേണ്ടത്. ഇവിടെ തുടരണോ?, അതോ എല്ലാം ഉപേക്ഷിക്കണോ? - രശ്മിക വളരെ വൈകാരികമായി അഭിമുഖത്തില്‍ പറയുന്നു.
വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലോ?, പ്രതികരണവുമായി രശ്‍മിക മന്ദാന