Alia Bhatt-Ranbir Kapoor Wedding : ബോളിവുഡിൽ കല്യാണമേളം; ആലിയ ഭട്ട്- രൺബീർ വിവാഹ തയ്യാറെടുപ്പുകൾ

By Web Team  |  First Published Apr 7, 2022, 10:00 AM IST

ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കും. 


ബോളിവുഡിൽ ഇപ്പോൾ വിവാഹ സീസണാണ്. കത്രീന കൈഫ്-വിക്കി കൗശാൽ വിവാഹത്തിനു ശേഷം ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിവാഹമാണ് ആലിയ-റൺബീറിന്റേത്(Alia Bhatt-Ranbir Kapoor Wedding). ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഏപ്രിൽ 13 നും 18 നും ഇടയ്ക്ക് താരവിവാഹമുണ്ടാകും. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം കപൂർ-ഭട്ട് കുടുംബത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. 450 അതിഥികളാകും വിവാഹത്തിൽ പങ്കെടുക്കയെന്നാണ് വിവരം.

ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കും. ബോളിവുഡിലെ മോസ്റ്റ് സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി തന്നെയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹ ദിനത്തിൽ ഉപയോ​ഗിച്ചത് സഭ്യ സാച്ചി തയ്യാറാക്കിയ വസ്ത്രമായിരുന്നു. വിവാഹ ദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളായിരിക്കും ആലിയ ധരിക്കുക.

Latest Videos

undefined

രണ്‍ബീറിനെ ആലിയ ആദ്യമായി കാണുന്നത് 2005ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന സിനിമയ്ക്കായി ഓഡിഷന്‍ ചെയ്തപ്പോഴായിരുന്നു. രണ്‍ബീര്‍ ചിത്രത്തിന്റെ സംവിധാകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ആ സമയത്ത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആലിയയും സിനിമയില്‍ അരങ്ങേറി. രണ്ടു പേരും സൂപ്പര്‍ താരങ്ങളായി മാറുകയും ചെയ്തു. 

2017ല്‍ രണ്‍ബീറിനേയും ആലിയയേയും നായകനും നായികയുമാക്കി അയാന്‍ മുഖര്‍ജി സിനിമയൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബ്രഹ്‌മാസ്ത്രയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും അടുക്കാന്‍ ആരംഭിക്കുന്നത്. ബള്‍ഗേറിയയിലെ ചിത്രീകരണ സമയത്തിനിടെയായിരുന്നു രണ്‍ബീറും ആലിയയും അടുക്കുന്നത്. അധികം വൈകാതെ തന്നെ രണ്‍ബീറും ആലിയയും പ്രണയത്തിലാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറയുകയായിരുന്നു. പിന്നീട് 2018 ല്‍ രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ ആ പ്രണയം അവര്‍ പരസ്യമാക്കുകയും ചെയ്തു.

'വിവാദങ്ങളുടെ ട്രാപ്പിൽ വീഴരുത്'; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനുള്ള ചർച്ചകൾ ഉയരണമെന്ന് വിടി ബൽറാം

സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് (Hema Committee Report) പുറത്തുവിടാനുള്ള ചർച്ചകൾ ഉയർന്നുവരണമെന്ന് വിടി ബൽറാം. "സ്ത്രീപക്ഷ"മെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ ഇത്രയും നാളും ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ തയ്യാറായിട്ടില്ല. ഇതേ കുറിച്ചാണ് ചർച്ചകൾ ഉയർന്നു വരേണ്ടത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ തൽപ്പരകക്ഷികൾ ഉയർത്തിക്കൊണ്ടുവരുന്ന വിവാദങ്ങളുടെ ട്രാപ്പിൽ വീണുപോകാതിരികാണാമെന്നും അദ്ദേഹം പറഞ്ഞു.

വിടി ബൽറാമിന്റെ വാക്കുകൾ

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനോ അതിന്മേൽ നടപടി സ്വീകരിക്കാനോ "സ്ത്രീപക്ഷ"മെന്ന് അവകാശപ്പെടുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ രണ്ടര വർഷമായിട്ടും തയ്യാറാകാത്തതിനേക്കുറിച്ചാണ് ചർച്ചകൾ ഉയർന്നുവരേണ്ടത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി തൽപ്പരകക്ഷികൾ ഉയർത്തിക്കൊണ്ടുവരുന്ന വിവാദങ്ങളുടെ ട്രാപ്പിൽ വീണുപോകാതിരിക്കാനാണ് വിവേകമുള്ളവർ ശ്രദ്ധിക്കേണ്ടത്.

click me!