38മത്തെ ജന്മദിനത്തോട് അനുബന്ധിച്ച് ഹൈദരാബാദില്‍ വലിയൊരു പാര്‍ട്ടി രാം ചരണ്‍ സംഘടിപ്പിച്ചിരുന്നു.
ഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ ജന്മദിനം ആഘോഷിച്ചത്. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം സൂപ്പര്‍ സംവിധായകന്‍ ഷങ്കറിന്‍റെ ചിത്രത്തിലാണ് രാം ചരണ്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഷൂട്ടിംഗ് അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ രാം ചരണിന്‍റെ ജന്മദിനത്തിലാണ് പുറത്തുവിട്ടത്. ഗെയിം ചെയ്ഞ്ചര്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. വിജയിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം വാരിസിന്‍റെ നിര്‍മ്മാതാവ് ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേ സമയം തന്‍റെ 38മത്തെ ജന്മദിനത്തോട് അനുബന്ധിച്ച് ഹൈദരാബാദില്‍ വലിയൊരു പാര്‍ട്ടി രാം ചരണ്‍ സംഘടിപ്പിച്ചിരുന്നു. തെലുങ്ക് സിനിമയിലെ ഒരുവിധം എല്ലാ താരങ്ങളും അവിടെ എത്തിയിരുന്നു. ആര്‍ആര്‍ആര്‍ സിനിമയുടെ സംവിധായകന്‍ എസ്എസ് രാജമൌലി, സംഗീത സംവിധായകന്‍ കീരവാണി എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഇവിടെ വച്ച് രാം ചരണിന്‍റെ പിതാവും തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി രാജമൌലിയെയും, ഓസ്കര്‍ നേടിയ സംഗീത സംവിധായകന്‍ കീരവാണിയെയും ആദരിക്കുകയും ചെയ്തു.
undefined
വിജയ് ദേവരകൊണ്ട, നാഗ ചൈതന്യ, നാഗാർജുന, റാണ ദഗ്ഗുബതി, കാജൽ അഗർവാൾ, വെങ്കിടേഷ് ദഗ്ഗുബതി തുടങ്ങിയ വന്‍ താരങ്ങള്‍ എല്ലാം പാര്‍ട്ടിക്കെത്തി. എന്നാല്‍ രാംചരണിന്‍റെ അടുത്ത സുഹൃത്തും ആർആർആർ സിനിമയിലെ സഹതാരവുമായ ജൂനിയർ എൻടിആറിന്‍റെ അസാന്നിധ്യം ഏറെ ചര്‍ച്ചയായി. ജൂനിയർ എൻടിആറിന് ക്ഷണം ഉണ്ടായിട്ടും താരം പാര്‍ട്ടിക്ക് എത്താത് എന്തായിരിക്കാം എന്ന ചര്‍ച്ചയും തെലുങ്ക് സിനിമ ലോകത്ത് ഉയര്‍ന്നു.
എന്നാല്‍ രാംചരണിന്‍റെ ജന്മദിന തലേന്നാണ് ജൂനിയർ എൻടിആറിന്‍റെ ഭാര്യ ലക്ഷ്മി പ്രണതിയുടെ ജന്മദിനം. അതിനാല്‍ മാർച്ച് 26 ന് ജൂനിയര്‍ എന്‍ടിആര്‍ അടുത്ത സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളാണ് പ്രണതിയുടെ ആഘോഷത്തിൽ പങ്കെടുത്തത്. ഈ ചടങ്ങില്‍ ലക്ഷ്മി പ്രണതിയെ ജൂനിയര്‍ എന്‍ടിആര്‍ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ഈ പാര്‍ട്ടിയാണ് ജൂനിയര്‍ എന്‍ടിആര്‍ രാംചരണിന്‍റെ പാര്‍ട്ടിക്ക് എത്താത്തിന്‍റെ കാരണം എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് ജൂനിയര്‍ എന്‍ടിആര്‍. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം താല്‍കാലികമായി എൻടിആർ 30 എന്നാണ് വിളിക്കപ്പെടുന്നത്. ജൂനിയർ എൻടിആറിനൊപ്പം ജാൻവി കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. എസ്എസ് രാജമൗലിയാണ് ചിത്രത്തിന്‍റെ ലോഞ്ച് നടത്തിയത്. ചടങ്ങിൽ കെജിഎഫ് 2 ഡയറക്ടർ പ്രശാന്ത് നീലും സംബന്ധിച്ചിരുന്നു.
'ആര്‍ആര്‍ആര്‍' ഓസ്‍കര്‍ അവാര്‍ഡ് വിവാദങ്ങള്‍, മറുപടിയുമായി രാജമൗലിയുടെ മകൻ
ആര്‍ആര്‍ആര്‍ ഓസ്കര്‍ നേടിയത് ഞാന്‍ കാരണമെന്ന് അജയ് ദേവഗണ്‍; കാരണമാണ് രസകരം