'ഇത് പശു ചാകണം ഇടുമ്പോഴുള്ള ഭാവമാണ് മിഷ്ടര്‍', സ്വയം ട്രോളി അശ്വതി

By Web Team  |  First Published Jun 23, 2023, 8:36 PM IST

അശ്വതിയുടെ വെയിറ്റ് ട്രാന്‍സ്ഫര്‍മേഷന്‍ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. 


കൊച്ചി:  ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി എന്ന പ്രസില്ല ജെറിൻ. അല്‍ഫോണ്‍സാമ്മ, കുങ്കുമപ്പൂവ് തുടങ്ങിയ നിരവദി സീരിയലുകളിലൂടെ പ്രേക്ഷക പ്രിയം നേടി. കുറച്ച് കാലങ്ങളായി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി. തന്റെ വിശേഷങ്ങളും പൊതു അഭിപ്രായങ്ങളും എല്ലാം അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

തന്നെ സ്വയം ട്രോളുന്ന പോസ്റ്റുകളാണ് ഏറെ രസകരം. അത്തരത്തില്‍ നടി പങ്കുവച്ച ഏറ്റവും പുതിയ, 'പഴയ' ഫോട്ടോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ഫോട്ടോയെക്കാള്‍ അതിന് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷനാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. നടി ശാരീരികമായി നല്ല വണ്ണം വച്ച സമയത്ത് എടുത്തതാണ് ഫോട്ടോ. എങ്ങോട്ടോ നോക്കി, എന്തോ ആലോചിച്ചിരിയ്ക്കുന്ന ഒരു ചിത്രം. 'ഇതേത് ഭാവം.. ഇത് പശു ചാകണം ഇടുമ്പോഴുള്ള ഭാവമാണ് മിഷ്ടര്‍' എന്നാണ് ക്യപ്ഷന്‍. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ഇതാണ് അശ്വതീ ഭാവം എന്ന് ചിലര്‍ പറയുന്നു.

Latest Videos

undefined

അശ്വതിയുടെ വെയിറ്റ് ട്രാന്‍സ്ഫര്‍മേഷന്‍ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. 105 കിലോയില്‍ നിന്നാണ് അശ്വതി 78 കിലോയിലേക്ക് വന്നത്. വെറും ഒന്‍പത് മാസം എടുത്ത് വണ്ണം കുറച്ചതിനെ കുറിച്ചൊക്കെ അശ്വതി പറഞ്ഞപ്പോള്‍ പലര്‍ക്കും അതൊരു ഇന്‍സ്പിരേഷന്‍ ആയി. കുഴി മടിച്ചിയായ തന്നെ കൊണ്ട് സാധിയ്ക്കുമെങ്കില്‍ ആര്‍ക്കും പറ്റും എന്നായിരുന്നു അശ്വതി പറഞ്ഞത്.

യു എ ഇ യില്‍ ബിസിനസ്സ് ചെയ്യുന്ന ജെറിനാണ് അശ്വതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പം അശ്വതിയും യുഎഇയില്‍ ആണ്. അതിനാലാണ് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

തന്നെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം ആതാണ്; തുറന്നുപറഞ്ഞ് ശാലിന്‍ സോയ

"ഓള്‍ ഈസ് വെല്‍" : ഇന്‍കം ടാക്സ് റെയിഡിന് പിന്നാലെ പേളി മാണിയുടെ പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!