എപ്പോള്‍ കല്ല്യാണം കഴിക്കുമെന്ന് ബാലകൃഷ്ണ; മറുപടിയുമായി പ്രഭാസ്.!

By Web Team  |  First Published Dec 19, 2022, 8:14 AM IST

എപ്പിസോഡ് ഉടന്‍ പ്രക്ഷേപണം ചെയ്യും. ആഹാ വീഡിയോ ഈ എപ്പിസോഡിന്റെ ട്രെയിലർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇത് എന്‍റര്‍ടെയ്മെന്‍റ് ലോകത്ത് ഏറെ ചര്‍ച്ചയും വാര്‍ത്തയുമാകുകയാണ്. 


മുംബൈ: ബാഹുബലി എന്ന ചിത്രത്തിന് ശേഷം തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ കുറിച്ചുള്ള എന്ത് കാര്യവും വൈറലായി മാറും. നടന്‍ ബാലകൃഷ്ണ അവതരിപ്പിക്കുന്ന തെലുങ്ക് ടോക്ക് ഷോയായ അൺസ്റ്റോപ്പബിൾ വിത്ത് എൻബികെയിൽ ഒരാഴ്ച മുമ്പ് പ്രഭാസ് എത്തിയതും അതിലെ സംഭഷണങ്ങളും ഇപ്പോഴും ടോളിവുഡിലെ തലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ദക്ഷിണേന്ത്യയിലെ മുൻനിര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൊന്നായ ആഹാ വീഡിയോയിലാണ് ബാലകൃഷ്ണയുടെ ഷോ സ്ട്രീം ചെയ്യുന്നത്. ഈ ഷോയിലാണ് അതിഥിയായി പ്രഭാസ് അതിഥിയായി എത്തിയത്. ഒപ്പം നടന്‍ ഗോപിചന്ദും ഉണ്ടായിരുന്നു. 

Latest Videos

undefined

ഈ എപ്പിസോഡ് ഉടന്‍ പ്രക്ഷേപണം ചെയ്യും. ആഹാ വീഡിയോ ഈ എപ്പിസോഡിന്റെ ട്രെയിലർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇത് എന്‍റര്‍ടെയ്മെന്‍റ് ലോകത്ത് ഏറെ ചര്‍ച്ചയും വാര്‍ത്തയുമാകുകയാണ്. 

ഈ ട്രെയിലറില്‍ ബാലകൃഷ്ണ പ്രഭാസിനോട് വിവാഹത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. അടുത്തിടെ, ഷർവാനന്ദ് ഷോയിൽ എത്തിയപ്പോള്‍. അദ്ദേഹം പ്രഭാസ് വിവാഹം കഴിച്ചതിന് ശേഷം കഴിക്കുമെന്നായിരുന്നു മറുപടി നല്‍കിയത്. അപ്പോൾ ഇനി പ്രഭാസം പറയണം എപ്പോഴാ കല്യാണം കഴിക്കാൻ പോകുന്നതെന്ന് - ബാലകൃഷ്ണ ചോദിച്ചി.

'എനിക്ക് ശേഷം താൻ വിവാഹം കഴിക്കുമെന്ന് ശർവാനന്ദ് പറഞ്ഞിട്ടുണ്ടെങ്കിൽ, സൽമാൻ ഖാൻ ചെയ്തതിന് ശേഷം ഞാൻ വിവാഹം കഴിക്കുമെന്ന് പറയണം' എന്നായിരുന്നു പ്രഭാസിന്റെ മറുപടി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ahavideoin (@ahavideoin)

ആദിപുരുഷ് എന്ന പുതിയ ചിത്രത്തില്‍ നായികയായ കൃതി സനോണുമായി പ്രഭാസ് ഡേറ്റിംഗിലാണെന്ന് രണ്ടാഴ്ച മുമ്പ് വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് ഇത് നിഷേധിക്കുന്ന രീതിയില്‍ കൃതി തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. 

click me!