സന്തോഷം തരുന്ന ചിത്രമെന്ന് ആരാധകര്‍
മലയാളികൾക്ക് ഏറെ പരിചിതയായ അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായാണ് മിനിസ്‌ക്രീനിലേക്ക് അശ്വതി എത്തിയത്. പിന്നീട് 'ചക്കപ്പഴം' എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്കും എത്തി. ആദ്യ കഥാപാത്രത്തിനു തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും അശ്വതിയെ തേടിയെത്തി. വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമാണ് അശ്വതി. അശ്വതി ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം പേജിലൂടെയും ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്.
അടുത്തിടെയാണ് അശ്വതിക്ക് രണ്ടാമതൊരു കുഞ്ഞ് ജനിച്ചത്. കമലയ്ക്ക് ശേഷമെത്തിയ കുഞ്ഞിന് പത്മ എന്നായിരുന്നു കുടുംബം പേര് നൽകിയത്. രണ്ടാമതൊരു കുട്ടിക്കായി കാത്തിരിക്കുന്ന വിവരം അശ്വതി പങ്കുവച്ചത് മുതല്‍ സ്വന്തം വീട്ടിലെ കാര്യമെന്നപോലെ അശ്വതിയുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു ആരാധകര്‍. പ്രസവാനന്തരമുള്ള വിശേഷങ്ങള്‍ തിരക്കിയും, അശ്വതിയുടെ സുഖവിവരങ്ങള്‍ തിരക്കിയും ആരാധകര്‍ ഇപ്പോഴും കൂടെയുണ്ടായിരുന്നു.
undefined
'എനിക്കിവിടെ നിൽക്കണ്ട'; ജാസ്മിൻ ബിഗ് ബോസിന് പുറത്തേക്ക്, താങ്ങാനാകാതെ റിയാസ്
അതുകൊണ്ടു തന്നെ കമലയും പത്മയും എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരരുമാണ്. ഇപ്പോഴിതാ രസകരമായ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അശ്വതി. തന്നോടൊപ്പം ചില വർക്കൌട്ട് സെഷനുകളിൽ പങ്കെടുക്കുന്ന കമലയുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മോർണിങ് സ്ട്രെച്ചിന് അമ്മയ്ക്കൊപ്പം ആരാണെന്ന് നോക്കൂ എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഏറെ സന്തോഷം തരുന്ന ചിത്രമെന്ന കമന്‍റുമായി എത്തുന്നത്.
പ്രസവാനന്തരം ജോലിക്ക് പോകുമ്പോള്‍
പ്രസവശേഷം ജോലിക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് അശ്വതിയോട് പലരും ചോദിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ മടികൂടാതെ പങ്കുവയ്ക്കുന്ന അശ്വതി വിഷയത്തിൽ സംസാരിച്ചു. 'എല്ലാ അമ്മമാര്‍ക്കുമുള്ള പ്രശ്‌നമാണ് ഇത്, പ്രത്യേകിച്ചും ആദ്യത്തെ പ്രസവം ആണെങ്കില്‍ അത് കൂടുതലാണ്. ഏറ്റവും പ്രധാന പ്രശ്‌നം കുഞ്ഞിനെ മറ്റൊരാളുടെ കയ്യില്‍ ഏല്‍പ്പിച്ച് പോകുമ്പോള്‍ ഉണ്ടാകുന്ന മനപ്രയാസമാണ്. അതിപ്പോള്‍ അമ്മയോ, ഭര്‍ത്താവോ, ആരാണെങ്കിലും അവരുടെ കൂടെയാക്കിയിട്ട് പുറത്തേക്ക് പോകുമ്പോള്‍ നമുക്ക് കുറെ സംഘര്‍ഷങ്ങളുണ്ടാകും. റെഗുലറായി ജോലിക്ക് പോകേണ്ടവരാണെങ്കില്‍ പറയേണ്ട. വലിയ സമ്മര്‍ദ്ദത്തിലാകും. രാവിലെ ഓഫീസില്‍ പോയി, വൈകുന്നേരം ആകുമ്പോഴേക്ക് നെഞ്ചൊക്കെ നിറഞ്ഞ് ഒരു ഹെവിനെസ്സ് ഫീല്‍ ചെയ്യും. ചിലര്‍ക്കാണെങ്കില്‍ ബ്രെസ്റ്റ് ലീക്ക് ചെയ്യുന്ന പ്രശ്‌നങ്ങളുണ്ടാകും. അങ്ങനെ പലതരം പ്രശ്‌നങ്ങളായിരിക്കും. കുഞ്ഞിന് വിശക്കുമോ എന്നുള്ളതാണ് മറ്റൊരു ആധി. അതൊക്കെ ആദ്യപ്രസവം കഴിഞ്ഞ് നില്‍ക്കുന്ന അമ്മമാര്‍ക്ക് മാത്രം പറഞ്ഞാല്‍ മനസ്സിലാകുന്ന ഫീല്‍ ആണ്.''
ഒരു നിറഞ്ഞ പുഞ്ചിരിയോടെ അശ്വതി തുടരുന്നു ''ആ ഫീല്‍ എന്നുപറഞ്ഞാല്‍ നമ്മള്‍ കുട്ടിയോട് എന്തോ അനീതി ചെയ്യുന്നു എന്ന തരത്തിലൊന്നും എടുക്കേണ്ടതില്ല. കുട്ടിയെപോലെതന്നെ ഒരാള്‍ക്ക് പ്രധാനപ്പെട്ടതാണ് കരിയറും. പലര്‍ക്കും തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ജോലി ആവശ്യം തന്നെയായിരിക്കും. നമ്മള്‍ ഇരുപതിലധികം വര്‍ഷം പഠിച്ച് ആഗ്രഹിച്ചായിരിക്കും ഒരു ജോലി കിട്ടുന്നത്. അത് വിട്ടെറിഞ്ഞ് കുഞ്ഞിനൊപ്പം ഇരിക്കുക എന്ന് പറഞ്ഞാലും സംഗതി ഈസിയല്ല. നമ്മള്‍ ജോലിക്ക് പോകുമ്പോള്‍ അത്രയധികം വേണ്ടപ്പെട്ടവരുടെ അടുക്കല്‍ കുട്ടിയെ ആക്കിയല്ലേ പോകുക. അതുകൊണ്ട് കുഴപ്പമില്ല. മറ്റൊരുകാര്യം നമ്മള്‍ക്ക് കുട്ടിയെ മിസ് ചെയ്യുന്നതുപോലെ കുഞ്ഞിന് നമ്മളെ മിസ് ചെയ്യില്ല എന്നതാണ്. കൃത്യമായ സമയത്ത് ഭക്ഷണമൊക്കെ കിട്ടിയാല്‍ കുഞ്ഞ് ഹാപ്പിയായിക്കോളും. അയ്യോ അമ്മ പോയല്ലോ എന്നൊക്കെ തോന്നാന്‍ കുഞ്ഞുങ്ങള്‍ കുറച്ചുകൂടെ വളരണം. പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാല്‍, കുഞ്ഞുങ്ങള്‍ ഈയൊരു ഘട്ടം പെട്ടന്ന് കടന്നുപോകും, അതുകൊണ്ടുതന്നെ നമ്മള്‍ ചെറിയൊരു കാലത്തിനുവേണ്ടി കരിയര്‍ ഉപേക്ഷിച്ചാല്‍ അത് പിന്നീട് മാറി ചിന്തിക്കാന്‍ ഇടയാക്കും. ബാലന്‍സിംഗ് നല്ല സ്‌ട്രെസ് ഉള്ള കാര്യമാണ്, പക്ഷെ അത് പറ്റും എന്നുണ്ടെങ്കില്‍ അതായിരിക്കും മികച്ച തീരുമാനം. കൂടാതെ പല ആരാധകരും, അമ്മമാരും ചോദിക്കുന്ന നല്ല ചോദ്യങ്ങള്‍ക്കെല്ലാം മനോഹരമായ ഭാഷയില്‍, ചിരിച്ചുകൊണ്ട് ഉത്തരം കൊടുക്കാന്‍ അശ്വതിക്ക് കഴിയുന്നുണ്ട്. ആദ്യ പ്രസവം കഴിഞ്ഞ് പത്മ വന്നപ്പോള്‍ താന്‍ ആകെപ്പാടെ പല തരത്തിലുള്ള സമ്മര്‍ദ്ദത്തില്‍ ആയിട്ടുണ്ടെന്നും, എന്നാല്‍ രണ്ടാമത്തെ കുഞ്ഞായ കമല എത്തിയപ്പോഴേക്കും താനൊരു പ്രോ അമ്മയായെന്നാണ് അശ്വതി പറയുന്നത്.