പവന്‍ കല്ല്യാണ്‍ പങ്കെടുക്കുന്ന പ്രധാന ചടങ്ങുകളില്‍ എല്ലാം സാന്നിധ്യമായിരുന്നു അന്ന അടുത്ത ചില ചടങ്ങുകളില്‍ പങ്കെടുക്കാത്തതാണ് ഇത്തരം ഒരു അഭ്യൂഹത്തിന് തിരികൊളുത്തിയത്.
ഹൈദരാബാദ്: നടന്‍ പവന്‍ കല്ല്യാണും ഭാര്യ അന്ന ലെഹ്സനെവയും വേര്‍പിരിയുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. പവന്‍ കല്ല്യാണ്‍ പങ്കെടുക്കുന്ന പ്രധാന ചടങ്ങുകളില്‍ എല്ലാം സാന്നിധ്യമായിരുന്നു അന്ന അടുത്ത ചില ചടങ്ങുകളില്‍ പങ്കെടുക്കാത്തതാണ് ഇത്തരം ഒരു അഭ്യൂഹത്തിന് തിരികൊളുത്തിയത്.
തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന ജാഥയുടെ പരിപാടികളിലോ, മരുമകന്‍ വരുണ്‍ തേജയുടെ വിവാഹത്തിന് അടക്കം സമീപകാല പരിപാടികളില്‍ ഒന്നും അന്നയുടെ സാന്നിധ്യം ഇല്ലായിരുന്നു. അതിന് പുറമേ മെഗ ഫാമിലിയിലെ മറ്റൊരു അംഗമായ നിഹാരിക കൊണ്‍ഡെലയുടെ വിവാഹ മോചന വാര്‍ത്തയ്ക്ക് പിന്നാലെ പവനും അന്നയും വേര്‍പിരിയുന്നു എന്ന അഭ്യൂഹം ശക്തമായി.
undefined
എന്നാല്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ട്വിറ്റര്‍ അക്കൌണ്ട് വഴി പുറത്തുവിട്ട ട്വീറ്റില്‍ ഇത്തരം റൂമറുകള്‍ക്കെതിരെ ശക്തമായി തന്നെയാണ് പവന്‍ രംഗത്ത് വന്നിരിക്കുന്നത്. തന്‍റെ സംസ്ഥാന റാലിയുടെ രണ്ടാംഘട്ടത്തിന് മുന്‍പ് ഹൈദരാബാദിലെ വീട്ടില്‍ പൂജ നടത്തിയെന്നും ഭാര്യ അന്ന അടക്കം കുടുംബാഗങ്ങള്‍ എല്ലാം പങ്കെടുത്തുവെന്നുമാണ് ട്വീറ്റ് പറയുന്നത്.
അടുത്തകാലത്തായി പവന്‍ കല്ല്യാണ്‍ തന്‍റെ അറിയിപ്പുകള്‍ എല്ലാം നടത്തുന്നത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ട്വിറ്റര്‍ അക്കൌണ്ട് വഴിയാണ് ഇതിനാല്‍ താരത്തിനും ഭാര്യയ്ക്കും ഇടയില്‍ പ്രശ്നമൊന്നും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ട്വീറ്റ് എന്നാണ് വിവരം.
2013ലാണ് അന്നയെ പവന്‍ കല്ല്യാണ്‍ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. പവന്‍ കല്ല്യാണിന്‍റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. വരാഹി യാത്ര എന്ന പേരിലാണ് 2024 ആന്ധ്രപ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്‍റെ രാഷ്ട്രീയ വാഹന ജാഥ പവന്‍ കല്ല്യാണ്‍ നത്തുന്നത്.
‘ജലധാര പമ്പ് സെറ്റ്: സിന്‍സ് 1962’ ഫസ്റ്റ്ലുക്ക്; ഏഴു വര്‍ഷത്തിന് ശേഷം മലയാള സിനിമയില്‍ സനുഷ
ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം; നയന്‍താരയുമായുള്ള അനുഭവം വിവരിച്ച് മാല പാര്‍വതി