'ദക്ഷിണേഷ്യന്‍' എന്ന പ്രയോഗം: പ്രിയങ്ക ചോപ്രയ്ക്കെതിരെ പാകിസ്ഥാന്‍ നടന്‍ രംഗത്ത്

By Web Team  |  First Published Apr 15, 2023, 11:52 AM IST

മാര്‍വല്‍ സ്റ്റുഡിയോസിന്‍റെ മിസ് മാര്‍വല്‍ സീരിസ് സംവിധാനം ചെയ്ത പാക് വംശജയായ സംവിധായിക ഷർമിൻ ഒബൈദ് ചിനോയി അടുത്തിടെ അടുത്ത സ്റ്റാര്‍വാര്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നിരുന്നു. ചിനോയിയെ അഭിനന്ദിച്ച് പ്രിയങ്ക ഇട്ട പോസ്റ്റാണ് വിവാദമായത്. 


ഹോളിവുഡ്:  ബോളിവുഡ് വിടാനുള്ള കാരണം അടക്കം തുറന്ന് പറഞ്ഞ് അടുത്തിടെ വലിയ വാര്‍ത്ത പ്രധാന്യമാണ് നടി പ്രിയങ്ക ചോപ്ര നേടിയത്. ആഗോള തലത്തില്‍ തന്നെ മുന്‍നിരമാധ്യമങ്ങളില്‍ പ്രിയങ്കയുടെ ഒരു പോഡ്കാസ്റ്റിലെ തുറന്ന പറച്ചിലുകള്‍ തലക്കെട്ടുകളായി. പക്ഷേ പ്രിയങ്ക ചോപ്രയ്ക്ക് സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

മാര്‍വല്‍ സ്റ്റുഡിയോസിന്‍റെ മിസ് മാര്‍വല്‍ സീരിസ് സംവിധാനം ചെയ്ത പാക് വംശജയായ സംവിധായിക ഷർമിൻ ഒബൈദ് ചിനോയി അടുത്തിടെ അടുത്ത സ്റ്റാര്‍വാര്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നിരുന്നു. ചിനോയിയെ അഭിനന്ദിച്ച് പ്രിയങ്ക ഇട്ട പോസ്റ്റാണ് വിവാദമായത്. 

Latest Videos

undefined

ചിനോയിയെ അഭിനന്ദിക്കുന്നതിനിടെ പ്രിയങ്ക അവർ സംവിധായകനെ ‘ദക്ഷിണേഷ്യൻ’ എന്ന് അഭിസംബോധന ചെയ്തു. "സ്റ്റാർ വാർസ്' സിനിമ സംവിധാനം ചെയ്യുന്ന ആദ്യ വനിത. അവര്‍ ഒരു ദക്ഷിണേഷ്യക്കാരിയാണ്. ഇതൊരു ചരിത്ര നിമിഷമാണ്  ഷർമിൻ ഒബൈദ് ചിനോയി . നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. ഫോര്‍സ് വിത്ത് യൂ (പ്രശസ്തമായ സ്റ്റാര്‍വാര്‍ സിനിമയിലെ ആശംസവാചകം)" എന്നാണ് പ്രിയങ്ക തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതിയത്.

ഷർമീനോടുള്ള പ്രിയങ്കയുടെ അഭിനന്ദനം അറിയിച്ചുള്ള ഈ പോസ്റ്റിന് മറുപടിയുമായി എത്തിയത്. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവിയോടൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പാകിസ്ഥാൻ നടൻ അദ്‌നാൻ സിദ്ദിഖിയാണ്.  തന്റെ ട്വിറ്ററില്‍ നടന്‍ പ്രിയങ്ക ചോപ്രയുടെ പോസ്റ്റിനെതിരെ ഒരു പോസ്റ്റിട്ടു. 

എല്ലാം ആദരവോടെയും പറയട്ടെ, നിങ്ങളുടെ അറിവിലേക്കായി ഒരു കാര്യം പറയാം ഷർമിൻ ഒബൈദ് ചിനോയി ഒരു പാകിസ്ഥാനിയാണ്. നിങ്ങള്‍ക്ക് ദക്ഷിണേഷ്യന്‍ എന്ന് പറയാന്‍ അവസരം കിട്ടുന്നയിടത്തൊക്കെ നിങ്ങള്‍ ഇന്ത്യന്‍ ദേശീയത എങ്ങനെ കൊണ്ടുവരുന്നുവോ അത് പോലെയാണ് ഇതും. -അദ്‌നാൻ സിദ്ദിഖി ട്വീറ്റ് ചെയ്തു. 

ഇത് ആദ്യമായല്ല അദ്‌നാൻ സിദ്ദിഖി ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ രംഗത്ത് വരുന്നത്. നേരത്തെ മിഷന്‍ മജ്നു എന്ന ചിത്രത്തില്‍ പാകിസ്ഥാനികളെ ചിത്രീകരിച്ചത് മോശമായി എന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, രശ്മിക മന്ദന എന്നിവര്‍ക്കെതിരെ അദ്‌നാൻ സിദ്ദിഖി രംഗത്ത് വന്നിരുന്നു. 

യാഷിന്‍റെ അടുത്ത പടം ഗീതു മോഹന്‍ദാസുമായി ചേര്‍ന്ന്? അഭ്യൂഹങ്ങള്‍ പരക്കുന്നു.!

'ഇനിമേൽ താൻ ആരംഭം'; എങ്ങും 'വാലിബൻ' തരം​ഗം, റെക്കോർഡിട്ട് ഫസ്റ്റ് ലുക്ക്


 

click me!