ഒരു അഡാര്‍ ലൌവ് സിനിമയിലെ സൈറ്റ് അടി രംഗത്തിലൂടെയാണ് പ്രിയ പ്രശസ്തിയായത്. തുടര്‍ന്ന് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വൈറലായി. അന്യഭാഷ ചിത്രങ്ങളില്‍ അടക്കം നായികയായി.
കൊച്ചി: പ്രിയ വാര്യരെ സിനിമ രംഗത്ത് എത്തിച്ച സിനിമയാണ് 'ഒരു അഡാര്‍ ലൌവ്'. ഈ ചിത്രത്തിന്‍റെ സംവിധായകന്‍ ഒമര്‍ ലുലു പ്രിയയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് അടുത്തിടെ വൈറലായിരുന്നു.
ഒരു അഡാര്‍ ലൌവ് സിനിമയിലെ സൈറ്റ് അടി രംഗത്തിലൂടെയാണ് പ്രിയ പ്രശസ്തിയായത്. തുടര്‍ന്ന് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വൈറലായി. അന്യഭാഷ ചിത്രങ്ങളില്‍ അടക്കം നായികയായി.
undefined
എന്നാല്‍ അടുത്തിടെ പേര്‍ളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ തന്‍റെ ലൈവ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി പ്രിയ അഭിമുഖം നല്‍കിയിരുന്നു. നടി മംമ്ത മോഹന്‍ദാസും പ്രിയയ്ക്കൊപ്പം ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ഒരു അഡാര്‍ ലൌവിലെ വൈറലായ രംഗത്തിന്‍റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മ്മയുണ്ടോ എന്ന് പേര്‍ളി ചോദിച്ചു.
അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ. അന്ന് അത് താന്‍ ഇത് സ്വന്തമായി ചെയ്തതാണ് എന്നും. സംവിധായകന്‍റെ നിര്‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു. വൈറലാകാന്‍ സ്വന്തം കൈയ്യില്‍ നിന്നും ഇത് ഇട്ടാല്‍ മതിയെന്ന് പേര്‍ളിയും പറയുന്നുണ്ട്.
എന്നാല്‍ ഈ വീഡിയോ വൈറലായതോടെയാണ് ഒമര്‍ ലുലു രംഗത്ത് എത്തിയത്. പേര്‍ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആദ്യം. എന്നാല്‍ രണ്ടാം ക്ലിപ്പ് അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്‍റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്നതാണ്. ആ ടിവി ഷോയില്‍ ഒമറും പ്രിയയ്ക്കൊപ്പം ഉണ്ട്.
"അഞ്ച് വർഷം ആയി പാവം കുട്ടി മറന്നതാവും വല്ല്യചന്ദനാദി ഓർമ്മകുറവിന് ബെസ്റ്റാ" എന്ന ക്യാപ്ഷനും ഒമര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ വല്ല്യചന്ദനാദി എണ്ണയുടെ കുപ്പിയും ഒമര്‍ മറ്റൊരു പോസ്റ്റില്‍ ഇട്ടിരുന്നു. ഈ സംഭവത്തിന് ശേഷം പുതിയൊരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ട് പോസ്റ്റ് ഇട്ടുവെന്ന് വിശദീകരിക്കുകയാണ് ഒമര്‍.
"നമ്മള്‍ ഒരു ഫിലിം ചെയ്യുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ റീച്ച് ലഭിക്കുന്നതും. ലാഭം ഉണ്ടാകുന്നതും അതില്‍ അഭിനയിക്കുന്നവര്‍ക്കാണ്. അതിന്‍റെ ഫെയിം അവര്‍ക്കാണ്. പുതുമുഖങ്ങള്‍ക്ക് ഒരു ഫിലിം അഭിനയിച്ച് ഹിറ്റായി കഴിയുമ്പോള്‍ അടുത്ത പടത്തിന്‍റെ പ്രതിഫലം. പരസ്യങ്ങള്‍, ഇന്‍സ്റ്റഗ്രാം എന്നിങ്ങനെ വിവിധ വഴിയില്‍ പണം കിട്ടും. പ്രിയയ്ക്ക് തന്നെ 40 ലക്ഷം ഫോളോവേര്‍സാണ് ഒരു ദിവസം കൊണ്ട് കൂടിയത്.
പിന്നെയുള്ള ഡയറക്ടര്‍ക്കും ബാക്കിയുള്ള ടെക്നീഷ്യന്മാര്‍ക്കും ആകെ കിട്ടുന്നത് അതിന്‍റെ ക്രഡിറ്റാണ്. ശരിക്കും നടന്മാര്‍ക്കാണ് കൂടുതല്‍ ബെനിഫിറ്റ് ലഭിക്കുന്നത്. പ്രിയ എന്‍റെ അടുത്ത് ഒരു ഡയലോഗ് വേണം എന്ന് പറഞ്ഞാണ് വന്നത്. ഇത് വഴി പണം എല്ലാം കിട്ടിയ ശേഷം പണം ഉണ്ടായിട്ടെന്തിനാണ് എന്ന ഡയലോഗ് അടിക്കും പോലെയാണ് ഇപ്പോള്‍. അതില്‍ നിന്ന് എല്ലാം കിട്ടിയ ശേഷം അതിന് വില ഉണ്ടാകില്ല. അത് ഞാന്‍ കൈയ്യില്‍ നിന്നും ഇട്ടതാണെന്ന് പറയും. ശരിക്കും ഞങ്ങള്‍ ചെയ്ത ഒരു ജോലിയെ തട്ടിയെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.
നമ്മുക്ക് ഒരു പടത്തില്‍ നിന്നും ആകെ ലഭിക്കുന്നത് ആ പടം ചെയ്തു എന്ന ക്രഡിറ്റാണ്. അത് പോലും നമ്മുടെ കൈയ്യില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ എന്താണ് പറയുക. ഡെന്നീസ് ജോസഫ് സാറിനെ ഞാന്‍ മുന്‍പ് കണ്ടപ്പോള്‍ മമ്മൂക്ക വിളിച്ച അനുഭവം പറഞ്ഞു. 34 കൊല്ലത്തിന് ശേഷം നിറക്കൂട്ടിന്‍റെ കഥ പറഞ്ഞ സ്ഥലത്ത് മമ്മൂക്ക എത്തിയപ്പോള്‍ അത് ഓര്‍ത്ത് ഡെന്നീസ് ജോസഫ് സാറിനെ വിളിച്ചു. അദ്ദേഹത്തെപ്പോലുള്ള മഹാന്മാര്‍ അങ്ങനെ ചെയ്യുമ്പോഴാണ് ഈ പുതിയ ആള്‍ക്കാര്‍ അത് കൈയ്യില്‍ നിന്ന് ഇട്ടതാണ്, അവര്‍ക്ക് ഓര്‍മ്മയില്ല എന്നൊക്കെ പറയുന്നത്" - ഒമര്‍ പറയുന്നു.
ഇതൊക്കെ കാണുമ്പോള്‍ മനുഷ്യരല്ലെ നമ്മുക്ക് വിഷമം വരും. അതാണ് അത്തരം ഒരു പോസ്റ്റ് ഇട്ടത്. ഇത് എവിടെ എങ്ങനെ ഷൂട്ട് ചെയ്തു എന്നതൊക്കെ എല്ലാവര്‍ക്കും അറിയാം. ആ രംഗം കൃത്യമായി പ്ലാന്‍ ചെയ്ത് എടുത്തതാണെന്നും ഒമര്‍ ലുലു ജംഗോ സ്പേസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
"വല്ല്യചന്ദനാദി ഓർമ്മകുറവിന് ബെസ്റ്റാ": പ്രിയ വാര്യര്‍ക്കെതിരെ ഒമര്‍ ലുലു
പ്രഖ്യാപനത്തിനായി കാത്ത് ആരാധകര്‍, വിജയ് ചിത്രത്തിലെ നായികയാകാൻ പരിഗണിക്കുന്നവരുടെ പട്ടിക