49 വയസുകാരന്‍ നവാസുദ്ദീൻ സിദ്ദിഖി ചുംബിക്കുന്നത് 21കാരി നടിയെ; ടിക്കു വെഡ്‌സ് ഷെറു ട്രെയിലറില്‍ തന്നെ വിവാദം

By Web Team  |  First Published Jun 15, 2023, 12:34 PM IST

കരിയറിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന മുംബൈയിലെ ജൂനിയര്‍ നടന്‍ ഷേരുവിനെയാണ് ചിത്രത്തില്‍ നവാസുദ്ദീൻ സിദ്ദിഖി അവതരിപ്പിക്കുന്നത്. 


മുംബൈ: നവാസുദ്ദീൻ സിദ്ദിഖിയും അവ്‌നീത് കൗറും അഭിനയിച്ച ടിക്കു വെഡ്‌സ് ഷെറുവിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് ജൂണ്‍ 23ന് റിലീസാകുന്നത്. ട്രെയിലര്‍ ഇറങ്ങിയതോടെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രങ്ങളായ  ടിക്കുവും ഷെറുവും തമ്മിലുള്ള ചുംബന രംഗത്തെച്ചൊല്ലി ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച സജീവമാകുകയാണ്. 

കരിയറിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന മുംബൈയിലെ ജൂനിയര്‍ നടന്‍ ഷേരുവിനെയാണ് ചിത്രത്തില്‍ നവാസുദ്ദീൻ സിദ്ദിഖി അവതരിപ്പിക്കുന്നത്. നടിയാകാന്‍ കൊതിക്കുന്ന ടിക്കുവയാണ് അവ്‌നീത് കൗര്‍ അഭിനയിക്കുന്നത്. മുംബൈയിൽ എത്തി ബോളിവുഡിൽ ചുവടുറപ്പിക്കാനുള്ള ടിക്കുവിന്‍റെ മോഹം സഫലീകരിക്കാന്‍  അവള്‍ ഏറെ പ്രായം കൂടിയ ഷെറുവിനെ വിവാഹം കഴിക്കുന്നതും തുടര്‍ന്ന് വരുന്ന രസകരമായ സന്ദര്‍ഭങ്ങളാണ് ചിത്രം പറയുന്നത്.

Latest Videos

undefined

എന്നാല്‍ ട്രെയിലറിലെ നവാസുദ്ദീന്‍റെയും അവ്നീതിന്റെയും ലിപ് ലോക്ക് രംഗം വൈറലായതോടെ രണ്ടുപേരും തമ്മിലുള്ള പ്രായ വ്യത്യാസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. നവാസുദ്ദീന് 49 വയസാണ്. അവ്നീതിന് കഴിഞ്ഞ വർഷം ഒക്ടോബറിൽ 21 വയസ്സായി എന്നാണ് റെഡ്ഡിറ്റിലെ ഒരു പോസ്റ്റില്‍ പറയുന്നത്. 

റെഡ്ഡിറ്റില്‍ ഒരു ഉപയോക്താവ് ഇങ്ങനെ എഴുതി “ഇതില്‍ നവാസിനെ ന്യായീകരിക്കാന്‍ സാധിക്കില്ല".  "ഇത് വളരെ മോശമാണ്, ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ അവ്നീതിന് പ്രായം 20 വയസ്സായിരുന്നു. ട്രെയിലറിൽ വളരെ ഗ്ലാമറസായാണ് നടി അഭിനയിക്കുന്നത്"- മറ്റൊരു ഉപയോക്താവ് പറയുന്നു. 

ടിക്കു വെഡ്‌സ് ഷേരു അവ്നീത് കൗറിന്റെ ബോളിവുഡിലെ ആദ്യത്തെ ചിത്രമാണ്. കങ്കണ റണാവത്താണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ബുധനാഴ്ച നടന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ അവ്നീത് കൗര്‍ വളരെ വൈകാരികമായാണ് സംസാരിച്ചത്. തന്‍റെ  ആദ്യ ചിത്രത്തിനായി താൻ കഠിനാധ്വാനം ചെയ്തതെന്നും തനിക്ക് ഈ അവസരം നൽകിയതിന് കങ്കണ റണാവത്തിന് നന്ദിയുണ്ടെന്നും അവ്നീത് പറഞ്ഞു.

'ജോസഫ്' സിനിമ വീണ്ടും ചര്‍ച്ചയാകുന്നു: തിരക്കഥകൃത്ത് ഷാഹി കബീറിന് പറയാനുള്ളത്.!

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പുതിയ ഉടമകള്‍ക്ക് വിറ്റു; ഹോളിവുഡ് ഫോറിന്‍ പ്രസ് ഗ്രൂപ്പ് പിരിച്ചുവിട്ടു

 

click me!