'നിരവധി തിരസ്‍കാരങ്ങള്‍ക്കു ശേഷം കിട്ടിയ വേഷം'; 'കിരണിനെ'ക്കുറിച്ച് നലീഫ് ജിയ

By Web Team  |  First Published Dec 16, 2022, 8:48 AM IST

"50, 60 ഓഡിഷനുകളില്‍ പങ്കെടുത്ത് റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്"


മലയാളി പ്രേക്ഷകർ വളരെയേറെ നെഞ്ചേറ്റിയ പരമ്പരയാണ് മൗനരാഗം. കിരൺ- കല്യാണി ജോഡികളും ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ടവർ തന്നെയാണ്. മൗനരാഗത്തിലെ നായകനും നായികയും അന്യഭാഷക്കാരാണെന്നതാണ് പരമ്പരയുടെ മറ്റൊരു പ്രത്യേകത. അഭിനയം കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയവരാണ് ഇരുവരും.

മൗനരാഗത്തിലേക്ക് എത്തിയതും അവാർഡ് ലഭിച്ചതിനെക്കുറിച്ചും എല്ലാം സംസാരിക്കുകയാണ് കിരണ്‍ എന്ന കഥാപാത്രമായി എത്തിയ നലീഫ് ജിയ. ഒട്ടേറെ അവഗണന നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്ന് താരം പറയുന്നു. 'ഞാനെന്റെ ജീവിതത്തില്‍ ചെയ്യുന്ന ആദ്യത്തെ വര്‍ക്കാണ് മൗനരാഗം. അതിന് മുമ്പ് ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. 50, 60 ഓഡിഷനുകളില്‍ പങ്കെടുത്ത് റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയില്‍ കുറേനാള്‍ ചാന്‍സ് അന്വേഷിച്ച് നടന്നിട്ടുണ്ട്. അപ്പോഴൊന്നും നായകനാകണമെന്നില്ലായിരുന്നു. നടനാകണം, പെര്‍ഫോമര്‍ ആകണം എന്നേ ഉണ്ടായിരുന്നുള്ളൂവെന്നും നലീഫ് പറയുന്നു. ബിഹൈന്‍ഡ്‍വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് നലീഫിന്‍റെ പ്രതികരണം.

Latest Videos

undefined

ALSO READ : സാഹസികത, സംഗീതം, യാത്ര; ആദ്യ റീല്‍സ് വീഡിയോയുമായി പ്രണവ് മോഹന്‍ലാല്‍

കാണുമ്പോള്‍ ആളുകള്‍ പറയും, നല്ല ബോഡിയാണ്. നല്ല മുഖമാണ്. എന്റെ അടുത്ത പടത്തില്‍ നീയാണ് നായകന്‍ എന്ന്. പക്ഷെ അഡ്വാന്‍സായി ഒരു അഞ്ച് ലക്ഷം തരണം. സിനിമ തീരുമ്പോള്‍ അഞ്ച് ലക്ഷം തിരിച്ചു തരികയും ചെയ്യാം നിനക്ക് അവസരവും കിട്ടുമെന്ന്. അതൊക്കെ ഉഡായിപ്പാണ്. അപ്പോഴറിയില്ലായിരിക്കും. കാശ് കൊടുക്കാനുള്ള താല്‍പര്യവുമില്ലായിരുന്നു. ഇപ്പോള്‍ നടക്കുന്നത് തീര്‍ത്തും വ്യത്യസ്തമാണ് എന്നെ സംബന്ധിച്ചിടത്തോളം', നലീഫ് പറയുന്നു.

കിരണായി തന്നെയാണ് എല്ലാവരും തന്നെ കാണുന്നതെന്നും നലീഫ് പറയുന്നുണ്ട്. സിനിമ തന്നെയാണ് ലക്ഷ്യമെന്നും വൈകാതെ തന്നെ സിനിമയിൽ കാണമെന്നും താരം വെളിപ്പെടുത്തി. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ ആണ് മൌനരാഗം പരമ്പര സംവിധാനം ചെയ്യുന്നത്. പരമ്പരയിൽ കല്യാണി ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്.

click me!