രാം ചരൺ നായകനാകുന്ന ആര്‍സി 16 ന്‍റെ പുതിയ അപ്ഡേറ്റ് നാളെ പുറത്തിറങ്ങും.
ഹൈദരാബാദ്: തെലുങ്കില്‍ വലിയ പ്രേക്ഷക പിന്തുണയുള്ള താരമാണ് രാം ചരണ്‍. രാം ചരണ്‍ നായകനാകുന്ന ഓരോ സിനിമകള്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. അവസാനം ഇറങ്ങിയ ഗെയിം ചേഞ്ചര്‍ വലിയ വിജയമൊന്നും നേടിയില്ലെങ്കിലും തുടര്‍ച്ചയായി അടുത്ത ചിത്രവുമായി താരം എത്തുകയാണ്. ആര്‍സി 16 എന്നാണ് ചിത്രത്തിന് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്നത്.
സംവിധായകൻ ബുച്ചി ബാബുവിന്റേതായി വരാനിരിക്കുന്ന ചിത്രം. രംഗസ്ഥലം അടക്കമുള്ള ചിത്രങ്ങളുടെ സഹരചിതവായ ബാബുവിന്‍റെ ആദ്യ ചിത്രം ഉപ്പണ്ണ ആയിരുന്നു. 120 കോടിയോളമാണ് ചിത്രത്തില്‍ രാം ചരണിന്‍റെ പ്രതിഫലം എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക.
അതേ സമയം ചിത്രത്തിന്‍റെ ആദ്യ പ്രധാന അപ്ഡേറ്റ് നാളെ എത്തും. വാഗ്ദാനം ചെയ്തതുപോലെ, നിർമ്മാണ കമ്പനിയായ വൃദ്ധി സിനിമാസ് ഇപ്പോൾ ആ വിവരം പുറത്ത് വിട്ടിരിക്കുകയാണ്. ആർസി 16 ന്റെ ഫസ്റ്റ് ലുക്കും പേരും മാര്‍ച്ച് 27ന് രാവിലെ 09:09 ന് റിലീസ് ചെയ്യും. രാം ചരണിന്‍റെ ജന്മദിനം കൂടിയാണ് അടുത്ത ദിവസം.
കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ, ജഗപതി ബാബു, ദിവ്യേന്ദു ശർമ്മ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലെ പങ്കാളികളാണ്.
ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചറായിരുന്നു അവസാനം പുറത്തിറങ്ങിയ രാം ചരണ്‍ ചിത്രം. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. അതിന് ശേഷം ബോക്സോഫീസില്‍ വന്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന രാം ചരണ്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന പടമാണ് ആര്‍സി 16.
ആദ്യദിന ബുക്കിംഗില്‍ 'എമ്പുരാന്' പിന്നിലായി സല്‍മാന്‍ ഖാന്‍ ചിത്രം 'സിക്കന്ദര്‍'
നയന്‍താര, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ വന്‍ താരനിരയുമായി ടെസ്റ്റ്; ട്രെയിലര്‍ ഇറങ്ങി