Marakkar: മരക്കാര്‍ അഞ്ഞൂറ് കോടിയില്‍ എത്തുമോന്ന് ചോദ്യം, മോഹൻലാലിന്റെ മറുപടി ഇങ്ങനെ

By Web Team  |  First Published Dec 2, 2021, 12:35 PM IST

ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവില്‍  ഇന്ന് പുലർച്ചെ 12 മണിക്ക് പ്രദർശനം ആരംഭിച്ചു. 


മികച്ച പ്രതികരണം നേടി 'മരക്കാർ: അറബിക്കടലിന്റെ സിംഹം'(Marakkar: Arabikadalinte Simham) പ്രദർശനം തുടരുകയാണ്. മോഹൻലാലും(mohanlal) തന്റെ ബി​ഗ് ബജറ്റ് ചിത്രം കാണാൻ തിയറ്ററിലെത്തിയിരുന്നു. കൊച്ചിയിലെ സരിതാ തിയറ്ററിലാണ് മോഹന്‍ലാലും കുടുംബവും ചിത്രം കാണാൻ എത്തിയത്. ഈ അവസരത്തിൽ മാധ്യമങ്ങളോട് സംസാരിച്ച മോഹന്‍ലാല്‍, സിനിമ തിയറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം അറിയിച്ചു. 

റിലീസിന് മുന്‍പ് തന്നെ പ്രീബുക്കിംഗിലൂടെ നൂറു കോടി കടന്ന ‘മരക്കാര്‍’ അഞ്ഞൂറ് കോടിയില്‍ എത്തുമോ എന്ന ചോദ്യത്തിന് ചെറു ചിരിയോടെ ‘മോന്‍റെ നാക്ക്‌ പൊന്നായിരിക്കട്ടെ’ എന്നായിരുന്നു മോഹൻലാൽ മറുപടി നല്‍കിയത്.പ്രത്യേക സാഹചര്യമാണ്, പ്രത്യേക സിനിമയാണ് അത് തിയറ്ററിൽ തന്നെ കാണാൻ ആ​ഗ്രഹിച്ച ഒരാളാണ് താനെന്നും മോഹൻലാൽ പറഞ്ഞു. ഇന്ത്യൻ സിനിമയുടെ ഒരു മാറ്റം തന്നെ ആയിരിക്കുമോ മരക്കാർ എന്ന ചോദ്യത്തിന് ‘അതിന് സാധിക്കട്ടെ‘ എന്ന് മോഹൻലാൽ പറഞ്ഞു. 

Latest Videos

undefined

Read Also: Marakkar review : തിയറ്ററുകള്‍ കീഴടക്കി 'മരക്കാര്‍'- റിവ്യു

ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലായിരുന്നു ചിത്രം ഇന്ന് പുലർച്ചെ 12 മണിക്ക് പ്രദർശനം ആരംഭിച്ചത്. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു.  കുഞ്ഞാലി മരക്കാർ നാലാമനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രഭു, അർജുൻ, അശോക് സെൽവൻ എന്നിവരാണ് കയ്യടി നേടുന്ന മറ്റ് താരങ്ങൾ.  പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, നന്ദു, സന്തോഷ് കീഴാറ്റൂർ, വീണ നന്ദകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

Read More: Marakkar: 'മരക്കാരു'ടെ യുദ്ധം ജയിച്ചോ? പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ

click me!