മുഖ്യമന്ത്രിയുടെ ട്വീറ്റ് വിവാദമാക്കിയ ഗായകന്‍ അദ്‌നാൻ സമി വീണ്ടും ഒരു വിശദീകരണം നല്‍കിയിട്ടുണ്ട്. അതില്‍ സത്യജിത്ത് റേയുടെ ഉദാഹരണം ഇദ്ദേഹം പറയുന്നു.
വിശാഖപട്ടണം: ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഗോള്‍ഡന്‍ ഗ്ലോബ് നേടിയതിന് പിന്നാലെ രാജ്യത്തെ വിവിധ തലങ്ങളില്‍ ഉള്ളവര്‍ അഭിനന്ദനവുമായി രംഗത്ത് എത്തി. അതില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി ട്വീറ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരുന്നു. ട്വീറ്റിലെ തെലുങ്ക് ഫ്ലാഗ് പരാമര്‍ശത്തിനെതിരെ ഗായകനായ അദ്‌നാൻ സമി രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമായത്.
മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു - "തെലുങ്ക് പതാക ഉയരത്തിൽ പറക്കുന്നു ആന്ധ്രാപ്രദേശിന് മുഴുവൻ വേണ്ടി എംഎം കീരവാണി, എസ്എസ് രാജമൗലി, ജൂനിയർ എൻടിആർ, രാം ചരൺ , ആർആർആർ മൂവി ടീം എല്ലാവരെയും അഭിനന്ദിക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു!"
undefined
എന്നാല്‍ ഈ ട്വീറ്റിലെ തെലുങ്ക് പതാക എന്ന പരാമര്‍ശത്തിലാണ് ഗായകനായ അദ്‌നാൻ സമി വിമര്‍ശനവുമായി എത്തിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയായി സമി ഇങ്ങനെ കുറിച്ചു
"തെലുങ്ക് പതാക? നിങ്ങൾ ഉദ്ദേശിക്കുന്നത് ഇന്ത്യൻ പതാകയല്ലേ? നമ്മള്‍ ഇന്ത്യക്കാരാണ്, അതിനാൽ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് സ്വയം വേർപെടുത്തുന്നത് നിര്‍ത്തുക. പ്രത്യേകിച്ചും അന്തർദേശീയമായ നേട്ടങ്ങളുടെ കാര്യത്തില്‍, നമ്മൾ ഒരു രാജ്യമാണ്! 1947-ൽ നമ്മൾ കണ്ടതുപോലെ ഈ 'വിഘടനവാദ' മനോഭാവം അത്യന്തം അനാരോഗ്യകരമാണ്,!!!നന്ദി...ജയ് ഹിന്ദ്!".
സമിയെ അനുകൂലിച്ച് ഏറെ പ്രതികരണങ്ങളാണ് ഈ ട്വീറ്റിന് ലഭിക്കുന്നത്. അതേ സമയം തെലുങ്ക് ഭാഷയുടെ കൂടി അഭിമാനമാണ് ഇതെന്നാണ് ഒരു വിഭാഗം ഇതിനെതിരെ ട്വിറ്ററില്‍ വാദിക്കുന്നത്. എന്നാല്‍ അദ്‌നാൻ സമിക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആന്ധ്രയിലെ ആരോഗ്യമന്ത്രിയായ രജനി വിഡദാല രംഗത്ത് എത്തി.
ആന്ധ ആരോഗ്യമന്ത്രി ട്വീറ്റില്‍ പറയുന്നത് ഇതാണ് - "തങ്ങളുടെ അടയാളത്തില്‍ അഭിമാനം കൊള്ളുന്നത് രാജ്യസ്നേഹവുമായി ബന്ധമില്ല. തന്‍റെ വേരുകള്‍ എവിടെ എന്ന് അറിഞ്ഞ് ബഹുമാനിക്കുന്നത് വിഘടനവാദം അല്ല. രണ്ടും തമ്മില്‍ കൂട്ടികുഴയ്ക്കരുത്. ട്വിറ്ററില്‍ ഇങ്ങനെ ചിന്തിച്ച് കുഴപ്പിക്കാതെ. ഇന്ത്യയെ കൂടുതല്‍ അറിയാന്‍ ശ്രമിക്കൂ" , അദ്‌നാൻ സമിയെ ടാഗ് ചെയ്താണ് മന്ത്രിയുടെ ട്വീറ്റ്.
Taking pride in one's own identity doesn't allay their patriotism. Respecting one's origin doesn't convey separatism. Let's not confuse both.
Rather than overthinking on Twitter, maybe you should work towards getting India another https://t.co/YZuY1JrZCf
അതേ സമയം അദ്‌നാൻ സമിക്കെതിരെ വൈഎസ്ആർ കോണ്‍ഗ്രസ് വക്താവ് എസ് രാജീവ് കൃഷ്ണയും രംഗത്ത് എത്തി. ആര്‍ആര്‍ആര്‍ സിനിമയുടെ അണിയറക്കാര്‍ പലരും തെലുങ്കരായ സന്തോഷമാണ് ജഗന്‍ പങ്കുവച്ചതെന്നും. നിങ്ങൾ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും എസ് രാജീവ് കൃഷ്ണ പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ട്വീറ്റ് വിവാദമാക്കിയ ഗായകന്‍ അദ്‌നാൻ സമി വീണ്ടും ഒരു വിശദീകരണം നല്‍കിയിട്ടുണ്ട്. അതില്‍ സത്യജിത്ത് റേയുടെ ഉദാഹരണം ഇദ്ദേഹം പറയുന്നു.
"1991-ൽ സത്യജിത് റേയ്ക്ക് ഓണററി ഓസ്കാർ ലഭിച്ചപ്പോൾ, ആ നേട്ടത്തിൽ ബംഗാളിന് മാത്രം അഭിമാനിക്കാമെന്നാണോ അര്‍ത്ഥം അതോ ഇന്ത്യക്ക് മുഴുവൻ അഭിമാനിക്കാൻ അവകാശമുണ്ടോ? അന്ന് ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു ഈ നേട്ടം ബംഗാളി മാത്രമാണെന്ന് പ്രഖ്യാപിച്ചിരുന്നോ? ഇല്ല! കാരണം അത് രാജ്യത്തിന്‍റെ അഭിമാന നിമിഷമായിരുന്നു" അദ്‌നാൻ സമി ട്വീറ്റ് ചെയ്തു.
ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബ് നേട്ടം: ആന്ധ്ര മുഖ്യമന്ത്രിക്കെതിരെ ഗായകന്‍ അദ്‌നാൻ സമി
സ്പിൽബർഗും ആര്‍ആര്‍ആറും; ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയില്‍ തിളങ്ങിയത് ഇവര്‍