'മാമ'യെ വീണ്ടും കണ്ട സന്തോഷത്തിൽ മഞ്ജു വാര്യർ; കെട്ടിപ്പിടിച്ചും ഉമ്മവച്ചും താരം, വീഡിയോ

By Web Team  |  First Published Jan 28, 2023, 9:14 PM IST

ആമീര്‍ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രമാണ് ആയിഷ.


ഞ്ജു വാര്യർ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ ചിത്രമാണ് ആയിഷ. നിലമ്പൂർ ആയിഷയുടെ ജീവിത കഥയുമായി സാമ്യം പുലര്‍ത്തുന്ന ചിത്രം, തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ മ‍ഞ്ജു വാര്യരുടെ കരുത്തുറ്റ കഥാപാത്രത്തോടൊപ്പം കിടപിടിച്ചുനിന്ന സിറിയയില്‍ നിന്നുള്ള മോണ എന്ന നടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാമ എന്ന് എല്ലാവരും വിളിക്കുന്ന കർക്കശ്ശക്കാരിയും ലോലഹൃദയയും ആയ കഥാപാത്രത്തെ അതിന്റെ തനിമ ഒട്ടും ചേരാതെ തന്നെ മോണ സ്ക്രീനിൽ എത്തിച്ചിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരും മോണയും തമ്മിൽ കണ്ടുമുട്ടിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

മ‍ഞ്ജു വാര്യർ തന്നെയാണ് മോണയെ കണ്ട വീഡിയോ പങ്കുവച്ചിരിക്കുന്നത്. മാമ്മയെ കെട്ടിപ്പിടിച്ചും ഉമ്മ വച്ചും വിശേഷം പറഞ്ഞും സന്തോഷം പ്രകടിപ്പിക്കുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. സിറിയക്കാരിയാണെങ്കിലും യു.എ.ഇ.യില്‍ ആണ് മോണ താമസമാക്കുന്നത്. ഓഡിഷനിലൂടെയാണ് ഇവർ ആയിഷയിൽ എത്തിയത്. മുൻപ് ഏതാനും പരസ്യ ചിത്രങ്ങളിലും സീരീസുകളിലുമെല്ലാം മോണ അഭിനയിച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Manju Warrier (@manju.warrier)

ആമീര്‍ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രമാണ് ആയിഷ. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, ഹരിയാന, യുപി എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് പ്രദർശനം ഉണ്ടായിരുന്നു. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. ആഷിഫ് കക്കോടിയാണ് ആയിഷയുടെ രചന നിർവഹിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. 

ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. വിഷ്ണു ശര്‍മയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍- രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

'ജയിക്കാൻ വേണ്ടി തീരുമാനിച്ചിറങ്ങിയാൽ, നിൽക്കുന്ന ഏത് മണ്ണും നമുക്കായ് വഴിവെട്ടും'; ഡിയർ വാപ്പി ട്രെയിലർ

click me!