'സാന്ത്വന'ത്തിലെത്തിയ 'തമ്പി'യുടെ സഹോദരി 'രാജക്ഷ്‍മി' വീട്ടിലെ ഐക്യം തകര്‍ക്കാനായി പരമാവധി ശ്രമിക്കുന്നുണ്ട്. 'രാജലക്ഷ്‍മി'യുടെ കുനുഷ്‍ട് കലര്‍ന്ന പദ്ധതികളെല്ലാംതന്നെ 'സാന്ത്വനം' വീടിനെ പ്രശ്‌നത്തിലാക്കുന്നുമുണ്ട്.
കുടുംബബന്ധങ്ങളുടെ സങ്കീര്‍ണതകള്‍ നാടകീയമായി അവതരിപ്പിക്കുന്ന പരമ്പരയാണ് 'സാന്ത്വനം' (Santhwanam Serial). കൂട്ടുകുടുംബമായി ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന രസകരമായ നിമിഷങ്ങളും, ചെറിയ പ്രശ്‌നങ്ങളുമെല്ലാം 'സാന്ത്വനം' വീട്ടിലും കാണാം. ഇടയ്‌ക്കെല്ലാം 'സാന്ത്വനം' വീട് നമ്മുടെ വീടാണല്ലോ എന്ന് തോന്നിക്കുന്നതാണ് പരമ്പരയുടെ ഏറ്റവും വലിയ വിജയം. 'കൃഷ്‍ണ സ്റ്റോഴ്‍സ്' എന്ന ചെറിയൊരു പലചരക്ക് കട നടത്തുന്ന ഒരു കുടുംബമാണ് 'സാന്ത്വന'ത്തിലുള്ളത്. വീട്ടിലെ സഹോദരന്മാരെല്ലാം കടയുടെ ഭാഗമായാണ് ജീവിക്കുന്നതും. നോക്കി നടത്തുന്നത് വലിയ ഏട്ടനായ 'ബാലചന്ദ്രന്‍' ആണെങ്കിലും, ഇളയവരായ 'ഹരി'യും 'ശിവനും' സഹായത്തിനായി എപ്പോഴും കടയിലുണ്ട്. വിവാഹിതരായ ഇവരുടെ കുടുംബങ്ങളാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ.
'സാന്ത്വനം' വീട്ടിലെ 'ഹരി', നാട്ടുപ്രമാണിയായ 'തമ്പി'യുടെ മകള്‍ 'അപര്‍ണ്ണ'യെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. അതിനാല്‍ 'അപര്‍ണ്ണ' വീട്ടില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു. എന്നാല്‍ 'അപര്‍ണ്ണ' ഗര്‍ഭിണിയായതോടെ സംഗതികള്‍ ആകെ മാറിമറിഞ്ഞു. പിണക്കത്തിലായിരുന്ന 'തമ്പി' ചില നിബന്ധനകളെല്ലാം വച്ച് മകളേയും മരുമകനേയും അംഗീകരിക്കുകയും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു. എന്നാല്‍ 'തമ്പി'യുടെ ഉള്ളിലിരിപ്പ് പിന്നീടാണ് പ്രേക്ഷകരും സാന്ത്വനം വീട്ടുകാരും മനസ്സിലാക്കിയത്. മകളേയും മരുമകനേയും തന്റെ വീട്ടില്‍ നിര്‍ത്താന്‍ 'തമ്പി' പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, സംഗതികള്‍ വിചാരിച്ച പോലെ നടന്നില്ല. അതുകൊണ്ടുതന്നെ സ്‌നേഹത്തോടെ 'സാന്ത്വനം' വീട്ടില്‍ പെരുമാറി, അവിടം കുട്ടിച്ചോറാക്കാനായി 'തമ്പി' തന്റെ സഹോദരിയെ പറഞ്ഞുവിടുകയാണ്.
undefined
'സാന്ത്വന'ത്തിലെത്തിയ 'തമ്പി'യുടെ സഹോദരി 'രാജക്ഷ്‍മി' വീട്ടിലെ ഐക്യം തകര്‍ക്കാനായി പരമാവധി ശ്രമിക്കുന്നുണ്ട്. 'രാജലക്ഷ്‍മി'യുടെ കുനിഷ്ട് കലര്‍ന്ന പദ്ധതികളെല്ലാംതന്നെ 'സാന്ത്വനം' വീടിനെ പ്രശ്‌നത്തിലാക്കുന്നുമുണ്ട്. 'അപര്‍ണ്ണ'യും 'അഞ്‍ജലി'യും വളരെ നല്ല സൗഹൃദത്തോടെയാണ് മുന്നോട്ടു പോകുന്നതെന്ന് മനസ്സിലാക്കുന്ന 'രാജലക്ഷ്‍മി' ആ ബന്ധം തകര്‍ക്കാനാണ് ശ്രമിക്കുന്നത്, കൂടാതെ തരംകിട്ടുന്ന സമയത്തെല്ലാം 'സാന്ത്വനം' വീട് ഒട്ടും സൗകര്യമില്ലാത്തതാണെന്നും, പഴഞ്ചനാണെന്നും അവര്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്. കൂടാതെ പലതും പറഞ്ഞുകൊടുത്ത് 'അപര്‍ണ്ണ'യെ 'സാന്ത്വനം' കുടുംബത്തില്‍ നിന്നും അകറ്റാും 'രാജലക്ഷ്‍മി' ശ്രമിക്കുന്നുണ്ട്
തമിഴ് പരമ്പരയായ 'പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ' റീമേക്കാണ് 'സാന്ത്വനം'. ഒരു പലചരക്ക് കട നടത്തുന്ന ജേഷ്ഠാനുജന്മാരുടെ കഥയാണ് പരമ്പര പറയുന്നത്. വീട്ടിലെ ജേഷ്ഠനായ 'ബാലചന്ദ്രനും' ഭാര്യയും കുട്ടികള്‍ വേണ്ടെന്നുവച്ച് അനിയന്മാരെ സ്വന്തം മക്കളായി വളര്‍ത്തുകയാണ്. അവരുടെ മനോഹരമായ ബന്ധങ്ങളും, കൂട്ടുകുടുംബത്തിലെ സന്തോഷമായ നിമിഷങ്ങളും മറ്റുമാണ് പരമ്പര മനോഹരമായാണ് സ്‌ക്രീനിലേക്ക് പകര്‍ത്തുന്നത്. വ്യത്യസ്‍തമായ പേരുകളില്‍ ഇന്ത്യയിലെ ഏഴോളം ഭാഷകളില്‍ പരമ്പര മികച്ച റേറ്റിംഗോടെ മുന്നോട്ട് പോകുന്നുണ്ട്.