Aswathy Sreekanth : 'എങ്ങനെ സ്‍ട്രെസ് കുറയ്ക്കാം' , വീഡിയോയുമായി അശ്വതി ശ്രീകാന്ത്

By Web Team  |  First Published Jan 31, 2022, 9:56 PM IST

എങ്ങനെയാണ് താന്‍ സ്‌ട്രെസ് കുറയ്ക്കാറുള്ളതെന്നാണ് വീഡിയോയില്‍ ഉടനീളം അശ്വതി പറയുന്നത്. അക്കമിട്ട് ഓരോ സൊല്യൂഷന്‍സും അതിന്റെ വിശദീകരണവും അശ്വതി പറയുന്നുണ്ട്.


വരികളിലൂടെ ചിന്തിപ്പിക്കുന്ന എഴുത്തുകാരി, ആക്ടീവായ അവതാരക,  മികച്ച നടി. അങ്ങനെ പല വിശേഷണങ്ങളാണ് അശ്വതി ശ്രീകാന്തിന് (Aswathy Sreekanth) മലയാളികള്‍ കൊടുത്തിരിക്കുന്നത്. കൃത്യമായ നിലപാടുകളുള്ള ഒരു വ്യക്തി എന്നും ആളുകള്‍ അശ്വതിയെ വിലയിരുത്തുന്നു. തമാശ കലര്‍ന്ന കുറിപ്പില്‍വരെ പക്വമായ നിലപാട് തുറന്നുകാണിക്കുന്ന താരത്തോട് പല ആരാധകര്‍ക്കും ബഹുമാനവുമുണ്ട്. യൂട്യൂബിലും സജീവമായ അശ്വതി പങ്കുവയ്ക്കുന്ന വീഡിയോകള്‍ ആരാധകര്‍ കയ്യടികളോടെ തരംഗമാക്കാറുണ്ട്. പോസ്റ്റ്‌പോര്‍ട്ടം ഡിപ്രഷനെക്കുറിച്ച് (Postportum Depression) അശ്വതി സംസാരിക്കുന്നതും മറ്റും വളരെ കാര്യബോധത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചതും. ഇപ്പോള്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കയാണ് അശ്വതി.

'പേഴ്‌സണലായും അല്ലാതേയും എല്ലാവരും എന്നോട് ചോദിക്കുന്ന കാര്യം, എങ്ങനെയാണ് എപ്പോഴും പോസിറ്റീവ് വൈബില്‍ ഇരിക്കുന്നതെന്നാണ്. എപ്പോഴും പോസിറ്റീവ് ആയിരിക്കണമെന്നാണ് എനിക്കും ആഗ്രഹം. പക്ഷെ നടക്കാറില്ല. ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതും നല്ല മൂഡില്‍ ആയതുകൊണ്ടാണ് നിങ്ങള്‍ക്ക് ഞാനൊരു പോസിറ്റീവ് വ്യക്തിയാണെന്ന് തോന്നുന്നത്. ഇപ്പോള്‍ ഏതൊരാളും, അതിപ്പോള്‍ കുട്ടികളായാലും പറയുന്നത് വല്ലാത്ത സ്‌ട്രെസ് ആണെന്നാണ്. അതിന്റെ അര്‍ത്ഥം അറിഞ്ഞിട്ടായാലും അല്ലെങ്കിലും എല്ലാവരും അങ്ങനെയാണ് പറയാറുള്ളത്.'  'എങ്ങനെ സ്‍ട്രെസ് കുറയ്ക്കാം' എന്ന ക്യാപ്ഷനോടെ അശ്വതി യൂട്യൂബില്‍ പങ്കുവച്ച വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെയാണ്. എല്ലാവര്‍ക്കും സ്‌ട്രെസ് ഉണ്ടാകാറുണ്ട്. സ്‌ട്രെസ് വരുമ്പോള്‍ ഞാന്‍ എങ്ങനെയാണ് ഓവര്‍കം ചെയ്യുന്നതെന്ന് പറഞ്ഞാണ് അശ്വതി വീഡിയോയിലേക്ക് കടക്കുന്നത്. എങ്ങനെയാണ് താന്‍ സ്‌ട്രെസ് (Stress relief) കുറയ്ക്കാറുള്ളതെന്നാണ് വീഡിയോയില്‍ ഉടനീളം അശ്വതി പറയുന്നത്.

Latest Videos

undefined

അക്കമിട്ട് ഓരോ സൊല്യൂഷന്‍സും അതിന്റെ വിശദീകരണവും അശ്വതി പറയുന്നുണ്ട്.

എല്ലാവര്‍ക്കും രസകരമായും, ഇന്‍ഫോര്‍മാറ്റീവുമായി കണ്ടിരിക്കാവുന്ന വീഡിയോയാണ് അശ്വതിയുടേത്.

വീഡിയോ കാണാം

click me!