താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായിമാറിയതിൽ ഖേദിക്കുന്നു; പൃഥ്വിരാജിനോട് മാപ്പ് പറഞ്ഞ് മൈത്രേയന്‍

എമ്പുരാന്‍ സിനിമയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞ് സാമൂഹ്യനിരീക്ഷകന്‍ മൈത്രേയന്‍. താന്‍ അറിയാതെ പൃഥ്വിരാജിനെ അടിക്കാനുള്ള വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Maitreya Maitreyan apology to prithviraj sukumaran in empuraan remark

കൊച്ചി: എമ്പുരാന്‍ സിനിമ സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ നടനും സംവിധായകനുമായ പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞ് സാമൂഹ്യനിരീക്ഷകന്‍ മൈത്രേയന്‍. ഫേസ്ബുക്കിലൂടെയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മൈത്രേയന്‍ പൃഥ്വിരാജിനോട് ഖേദം പ്രകടിപ്പിച്ചത്. 

'പൃഥ്വിരാജ് ഒരു നല്ല സിനിമ പോലും എടുത്തിട്ടില്ല' എന്ന രീതിയില്‍ ഒരു അഭിമുഖത്തില്‍  മൈത്രേയന്‍ പറഞ്ഞത് ഒരു കാര്‍ഡായി കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് താന്‍ അഭിമുഖത്തില്‍ പറഞ്ഞതാണെന്നും, ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു എന്നാണ് മൈത്രേയന്‍ പറയുന്നത്. 

Latest Videos

മൈത്രേയന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ബഹുമാനപൂർവ്വം പൃഥ്വിരാജിന്

മൂന്നു പേർ എന്നെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങൾ സംസാരിച്ചിരുന്നതിൽ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചർച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കൾ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററിൽ ഉള്ളവരി ഞാൻ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാൻ കാണുന്നതായിരിക്കും. 

മലയാളി സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. മാര്‍ച്ച് 27 ന് എത്തുന്ന ചിത്രത്തിന്‍റെ വരവ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് മോഹന്‍ലാല്‍ ആരാധകര്‍. ഫാന്‍സ് ഷോ ടിക്കറ്റുകളുടെ വില്‍പന ഏറെ മുന്‍പേ ആരംഭിച്ചിരുന്നെങ്കിലും അതിന്‍റെ ടൈമിം​ഗ് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം എത്തിയത്. എമ്പുരാന്‍റെ ആദ്യ ഷോകള്‍ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്കാണ് ആരംഭിക്കുക. 

'അക്കാര്യം നിങ്ങള്‍ ശ്രദ്ധിക്കണം'; 'എമ്പുരാന്‍' കാണാന്‍ പോകുന്ന പ്രേക്ഷകരോട് അഭ്യര്‍ഥനയുമായി പൃഥ്വിരാജ്

അവര്‍ വീണു! ബുക്കിംഗില്‍ അതിവേഗം 'എമ്പുരാന്‍'; റിലീസിന് 6 ദിവസം ശേഷിക്കെ അസാധാരണ നേട്ടം

vuukle one pixel image
click me!