പരിചിതരായ മുംബൈയിലെ വസ്ത്ര വ്യാപാരികളുമായി കൂടിയാലോചിച്ച് സുമിത്രയുടെ വ്യാപാരം ദുബൈയിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് രോഹിത്ത് നടത്തുന്നത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku). സുമിത്ര എന്ന സത്രീയുടെ ഉദ്യോഗജനകമായ ജീവിതമാണ് പരമ്പര പറയുന്നത്. തന്റെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് തന്നെ ഉപേക്ഷിച്ചെങ്കിലും സുമിത്ര (Sumithra) തന്റെ സഹനശക്തിയോടെ മുന്നോട്ട് സഞ്ചരിക്കുകയായിരുന്നു. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സുമിത്ര നടന്നുകയറിയത്, മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കായിരുന്നു. നല്ലൊരു വീട്ടമ്മയായി മുന്നോട്ട് പോകുന്നതിനോടൊപ്പം സുമിത്ര, തന്റെ ബിസിനസ് വളര്‍ത്തുന്നതിലും മിടുക്ക് കാണിക്കുന്നു. പല ഭാഗത്തുനിന്നും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ സുമിത്രയെ അലട്ടുന്നുവെങ്കിലും അതെല്ലാം മറികടന്ന് സുമിത്ര വളരുന്നുണ്ട്. വിയോജിപ്പുകളും, അനേകം പ്രശ്‌നങ്ങളുമുണ്ടെങ്കിലും തന്റെ വസ്ത്ര ബിസിനസ് ദുബായിലേക്കും (Dubai) വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സുമിത്രയുള്ളത്.
ജോലി സ്ഥലത്തെ പ്രണയമായിരുന്നു സിദ്ധാര്‍ത്ഥിനെ, സുമിത്രയെ ഒഴിവാക്കുന്നതിലേക്കും വേദിക എന്ന സത്രീയെ വിവാഹം കഴിക്കുന്നതിലേക്കും എത്തിച്ചത്. വേദികയുടെ എന്താല്ലാമോ ഗുണങ്ങള്‍ കണ്ട് ആകൃഷ്ടനായെങ്കിലും, വിവാഹശേഷം വേദിക തന്നെ കാര്‍ന്നുതിന്നുന്ന ഒന്നാണെന്ന് സിദ്ധാര്‍ത്ഥ് മനസ്സിലാക്കുന്നുണ്ട്. കൂടാതെ സിദ്ധാര്‍ത്ഥ്, വേദികയോട് പലപ്പോഴായി സുമിത്രയെപ്പറ്റി സംസാരിക്കുകയും മറ്റും ചെയ്യുന്നു. അതുകൊണ്ടുതന്നെ വേദികയ്ക്ക് സുമിത്രയോട് അടങ്ങാത്ത പക ഉണ്ടാവുകയാണ്. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് അടിസ്ഥാനപരമായി പരമ്പരയെ മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ സുമിത്ര എന്ന നന്മ നിറഞ്ഞ കഥാപാത്രത്തോട് മറ്റുചില കഥാപാത്രങ്ങള്‍ക്കും വൈരാഗ്യമുണ്ടാകുന്നുണ്ട്. ചിലതെല്ലാം വേദിക കാരണമാണെങ്കില്‍ മറ്റുചിലത്, സുമിത്ര മക്കളുടെ പ്രശ്‌നങ്ങള്‍ സോള്‍വ് ചെയ്യാന്‍ ശ്രമിക്കുന്നതിലൂടെയാണ്.
undefined
സുമിത്രയെ ആപല്‍ഘട്ടങ്ങളില്‍ സഹായിക്കാന്‍ വീട്ടുകാരെ കൂടാതെ ഉള്ള സുഹൃത്തായ രോഹിത്താണ്. ഭാര്യയെ നഷ്ടമായ രോഹിത്തിന് പൂജ എന്നൊരു മകളുമുണ്ട്. തുടക്കത്തിലെല്ലാം നല്ലൊരു സുഹൃത്ത് എന്നുമാത്രമായിരുന്നു രോഹിത്തെങ്കില്‍ പിന്നീട്, രോഹിത്തിന് സുമിത്രയെ സ്വന്തമാക്കണമെന്നുള്ള ആഗ്രഹം വരുന്നതായി പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്നു. യൗവനകാലത്ത് ഇരുവര്‍ക്കിടയിലും പ്രണയത്തിന്റെ ചെറിയൊരു തുടക്കം മുള പൊട്ടിയിരുന്നെങ്കിലും, പിന്നീടത് ജീവിത നെട്ടോട്ടങ്ങള്‍ക്കിടയില്‍ മറന്ന് പോകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍, സുമിത്രയെ സ്വന്തമാക്കാനായി ചില കളികളെല്ലാം രോഹിത്ത് കളിക്കുന്നുമുണ്ട്. അത് കാണുമ്പോള്‍ പലപ്പോഴും രോഹിത്താണോ പരമ്പരയിലെ യഥാര്‍ത്ഥ വില്ലനെന്ന് പലര്‍ക്കും തോന്നുന്നുമുണ്ട്. കുടുംബക്കാര്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സുമിത്രയോട് അധികം ഇടപഴകാന്‍ രോഹിത്തിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ എങ്ങനേയും സുമിത്രയോടൊത്ത് ചിലവഴിക്കാന്‍ സമയവും അവസരവും കണ്ടെത്തണമെന്ന് രോഹിത്ത് ആഗ്രഹിക്കുന്നു.
രോഹിത്തിന് പരിചിതരായ മുംബൈയിലെ വസ്ത്ര വ്യാപാരികളുമായി കൂടിയാലോചിച്ച് സുമിത്രയുടെ വ്യാപാരം ദുബൈയിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് രോഹിത്ത് നടത്തുന്നത്. സുമിത്രയ്ക്കും ഗുണകരമായ ഒരു പ്രൊപോസ്സല്‍ വരുമ്പോള്‍ സുമിത്ര അതിന് മുതിരും എന്നുതന്നെയായിരുന്നു രോഹിത്തിന്റെ ചിന്തയും. എന്നാല്‍ താന്‍ വീട് വിട്ട് പോയാല്‍ വീട്ടുകാരുടെ കാര്യങ്ങള്‍ ആര് നോക്കും എന്നതാണ് സുമിത്രയുടെ ചിന്ത. സുമിത്രയുടെ വീട്ടുകാരും പ്രേക്ഷകരും ഒന്നിച്ച് പറയുന്നത് സുമിത്രയോട് ദുബായിലേക്ക് പോകാനായിരുന്നു. ഏറെയുള്ള എതിര്‍പ്പിനുശേഷം താന്‍ ദുബായിലേക്ക് പോകാന്‍ തയ്യാറാണെന്ന് പറഞ്ഞിരിക്കുകയാണ് സുമിത്ര. എന്തുവന്നാലും താന്‍ പോകുമെന്ന് കുടുംബത്തിന്റെ മുന്നില്‍ സുമിത്ര പറയുന്നുമുണ്ട്. എന്നാല്‍ സുമിത്രയുടെ അമ്മായിയമ്മയായ സരസ്വതിക്ക് സുമിത്രയുടെ ഈ വളര്‍ച്ച താങ്ങാനാകുന്നില്ല. അതുകൊണ്ടുതന്നെ എന്തെങ്കിലും മോശമായ പണികള്‍ സരസ്വതി കളിക്കുമോ എന്നതാണ് പ്രേക്ഷകര്‍ നോക്കിയിരിക്കുന്നത്.