കഴിഞ്ഞദിവസം ശരണ്യ ആനന്ദ് യൂട്യൂബ് ചാനലിലൂടെ അഭിമുഖം ചെയ്തത്, തന്റെ ഓണ്‍ സ്‌ക്രീന്‍ ഭര്‍ത്താവ് കൂടിയായ കെ.കെയെയായിരുന്നു.
'കുടുംബവിളക്കി'ലെ (Kudumbavilakku serial) 'വേദിക'യായെത്തി (Vedhika) മലയാള ടെലിവിഷനിലെ ഹിറ്റ് വില്ലത്തിയായി മാറിയ അഭിനേത്രിയാണ് ശരണ്യ ആനന്ദ് (Saranya anand). കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതും സുമിത്രയെ നിരന്തരം ഉപദ്രവിക്കുന്നതുമാണ് വേദികയുടെ കാട്ടിക്കൂട്ടലുകള്‍. എന്നാല്‍ റിയല്‍ ലൈഫില്‍ തികച്ചും മറ്റൊരാളാണ് ശരണ്യ. ഗുജറാത്തില്‍ സെറ്റിലായ മലയാളി മാതാപിതാക്കളുടെ മകള്‍ ശരണ്യ മലയാള ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. കുടുംബവിളക്കിലെ വില്ലത്തിയായാണ് ഇപ്പോള്‍ ശരണ്യ വിലസുന്നത്. കൂടാതെ യൂട്യൂബിലും താരം തന്റെ സാനിദ്ധ്യം അറിയിച്ചുകഴിഞ്ഞു.
അതുപോലെതന്നെ കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയ താരമാണ് സ്‌ക്രീനില്‍ സിദ്ധാര്‍ത്ഥായെത്തുന്ന കെ.കെ എന്ന കൃഷ്ണകുമാര്‍ (Krishnakumar). കഴിഞ്ഞദിവസം ശരണ്യയുടെ യൂട്യൂബ് ചാനലിലൂടെ താരം അഭിമുഖം ചെയ്തത്, തന്റെ ഓണ്‍ സ്‌ക്രീന്‍ ഭര്‍ത്താവ് കൂടിയായ കെ.കെ യെയായിരുന്നു. തന്റെ തെളിച്ചം വരാത്ത മലയാളത്തെ മനോഹരമാക്കി അവതരിപ്പിക്കാന്‍ ശരണ്യ വീഡിയോയില്‍ ഉടനീളം ശ്രമിക്കുന്നുണ്ടായിരുന്നു. ശരണ്യയ്‌ക്കൊപ്പം കെ.കെ കൂടെയായപ്പോള്‍ സംഗതി കളറായി. കെ.കെയുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളും സങ്കടകരമായ നിമിഷങ്ങളും ചോദിച്ചതിനൊപ്പം തന്റെ ജീവിതത്തിലെ സന്തോഷവും സങ്കടവുമെല്ലാം നിറഞ്ഞ അനുഭവങ്ങളും ശരണ്യ പങ്കുവച്ചു.
undefined
കെ.കെ യുടെ മുഖത്തുള്ള സന്തോഷത്തിന്റെ കാര്യം പറഞ്ഞാണ് ശരണ്യ സംസാരം തുടങ്ങിയത്. അത് കുടുംബം നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിന്റെ സന്തോഷമാണെന്നാണ് കെ.കെ പറഞ്ഞത്. കൂടാതെ രസകരമായ നിരവധി ചോദ്യങ്ങള്‍ ശരണ്യ ചോദിക്കുന്നുണ്ടായിരുന്നു. ഭാര്യയോടല്ലാതെ, മറ്റാരോടെങ്കിലും ക്രഷ് തോന്നിയിരുന്നോ എന്ന ചോദ്യത്തിന് കെ.കെ യെസ് എന്നാണ് പറഞ്ഞത്. എന്നാല്‍ അത് ആരാണെന്ന് കെ.കെ പറഞ്ഞില്ല. പറയിപ്പിക്കാനുള്ള പരമാവധി വഴികള്‍ ശരണ്യ ശ്രമിച്ചെങ്കിലും കെ.കെ നൈസായി മാറിയെന്നുവേണം പറയാന്‍. ഏതായാലും ആ ക്രഷ് താനല്ലെന്ന് ശരണ്യ ഉറപ്പിക്കുന്നുമുണ്ട്. കെ.കെ സത്യം പറഞ്ഞില്ലെങ്കില്‍ ആളുകള്‍ എന്നെ സംശയിക്കും എന്ന് പറഞ്ഞാണ്, ആ ക്രഷ് തന്‍ അല്ലല്ലോയെന്ന് ശരണ്യ ഉറപ്പിക്കുന്നത്.
മുഴുവന്‍ വീഡിയോ കാണാം
ഗുജറാത്തില്‍ സെറ്റിലായ മലയാളി മാതാപിതാക്കളുടെ മകള്‍ ശരണ്യ മലയാള ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലും തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. ബിഗ് സ്‌ക്രീനിന്റെ പിന്നണിയിലും അഭിനേതാവായും പ്രവര്‍ത്തിച്ചെങ്കിലും ശരണ്യയെ മലയാളിക്ക് സുപരിചിതയാക്കിയത് 'കുടുംബവിളക്കാ'ണ്. ബിഗ് സ്‌ക്രീനിന്റെ പിന്നണിയിലും അഭിനേതാവായും പ്രവര്‍ത്തിച്ചെങ്കിലും ശരണ്യയെ മലയാളിക്ക് സുപരിചിതയാക്കിയത് കുടുംബവിളക്കാണ്. തമിഴ് സിനിമകളിലൂടെയാണ് ശരണ്യ അഭിനയലോകത്തേക്ക് എത്തിയതെങ്കിലും മാമാങ്കം, ആകാശമിഠായി, 1971, അച്ചായന്‍സ്, ചങ്ക്സ്, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.