Kudumbavilakku : സീരിയലിലെ ഭർത്താവിനോട് ഇഷ്ടം തോന്നിയിട്ടുണ്ടോ? മറുപടിയുമായി 'കുടുംബവിളക്ക്' താരം

By Web Team  |  First Published Jan 7, 2022, 9:50 PM IST

റേറ്റിംഗിലും പ്രേക്ഷക ഹൃദയങ്ങളിലും മുന്നിലുള്ള ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്. 


റേറ്റിംഗിലും പ്രേക്ഷക ഹൃദയങ്ങളിലും മുന്നിലുള്ള ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പര ആകാംക്ഷയുളവാക്കുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പരമ്പരയിലെ സാധാരണക്കാരിയായ വീട്ടമ്മയായ സുമിത്രയെ അവതരിപ്പക്കുന്നത് സിനിമാ താരം മീര വാസുദേവാണ്. കരുത്തുറ്റ നെഗറ്റീവ് വേഷം കൈകാര്യം ചെയ്യുന്നതാകട്ടെ നിരവധി സിനിമകളിലൂടെ തന്നെ പരമ്പരകളിലേക്കെത്തിയ ശരണ്യ ആനന്ദുമാണ്.

ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കെത്തിയ താരമാണ് ശരണ്യ. സീരിയലിനൊപ്പം  തന്നെ നിരവധി സിനിമകളിലും വേഷമിടുന്നുണ്ട് ശരണ്യ. കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി ശരണ്യ സംവാദിച്ചത്. ആരാധകരുടെ നിരവധി ചോദ്യങ്ങള്‍ക്ക്  താരം മറുപടി നൽകി. 

Latest Videos

undefined

കഥാപാത്രത്തെ കുറിച്ചും പരമ്പരയിൽ ആതിരയ്ക്ക് പകരം വന്ന അനന്യയെ കുറിച്ചും എല്ലാം ശരണ്യ പറയുന്നുണ്ട്.  നെഗറ്റീവ് കഥാപാത്രത്തെ സ്വീകരിക്കണോയെന്ന് തുടക്കത്തില്‍ ചിന്തിച്ചിരുന്നു.  ആളുകള്‍ വേദികയോടുള്ള അനിഷ്ടം നേരില്‍ പ്രകടമാക്കിയ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.  പുതിയ അനന്യയ്‌ക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനൊന്നും ഇതുവരെ വന്നിട്ടില്ല. അഭിനയിച്ച സീനുകൾ കണ്ടിരുന്നു.  പുതിയ അനന്യ  നന്നായി ചെയ്യുന്നുണ്ട്.  അഭിനയത്തില്‍ ദേശീയ പുരസ്‌കാരം നേടണമെന്ന ആഗ്രഹമുണ്ട്. ഒപ്പം  തന്നെ ബിസിനസ് തുടങ്ങാൻ ആഗ്രഹമുണ്ടെന്നും ആരാധകരുടെ വിവിധങ്ങളായ ചോദ്യങ്ങൾക്ക് താരം മറുപടി പഞ്ഞു.

ഇക്കൂട്ടത്തൽ ഏറെ രസകരമായ ചോദ്യം മറ്റൊന്നായിരുന്നു. സീരിയലിലെ ഭര്‍ത്താവിനോട് ഇഷ്ടം തോന്നിയിട്ടുണ്ടോ എന്നായിരുന്നു അത്.  ഉണ്ടെന്നായിരുന്നു ശരണ്യയുടെ മറുപടി. അദ്ദേഹത്തോട്, എന്റെ നല്ല സുഹൃത്തിനോട്. ഒരു സുഹൃത്തിനോട് തോന്നാവുന്ന ഇഷ്ടം അദ്ദേഹത്തിനോടും തോന്നിയിട്ടുണ്ട് എന്നും ശരണ്യ പറഞ്ഞു. 

ആകാശഗംഗ രണ്ടില്‍  യക്ഷിയായെത്തി മലയാളികളുടെ മനം കവര്‍ന്ന ശേഷമാണ് ശരണ്യ പരമ്പരയിലേക്കെത്തിയത്. തമിഴ് സിനിമകളിലൂടെയാണ് ശരണ്യ അഭിനയലോകത്തേക്ക് എത്തിയതെങ്കിലും മാമാങ്കം, ആകാശമിഠായി, 1971, അച്ചായന്‍സ്, ചങ്ക്സ്, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പത്തനംതിട്ടക്കാരിയായ ശരണ്യ ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലായിരുന്നു. നഴ്‌സായ ശരണ്യ, ആമേന്‍ അടക്കമുള്ള നാലോളം ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫറായിരുന്നു

click me!