‘മുട്ടയും തക്കാളിയും കല്ലും നിങ്ങള്‍ക്ക് നേരെ വരാം’ : രശ്മിക ഉള്‍പ്പെട്ട ‘കാന്താര’ വിവാദത്തിൽ കിച്ച സുദീപ്

By Web Team  |  First Published Jan 5, 2023, 8:07 PM IST

ഇത്തരം വിവാദങ്ങളില്‍ തന്‍റെ അഭിപ്രായം തുറന്നുപറയുകയാണ് കന്നടയിലെ മറ്റൊരു സൂപ്പര്‍താരമായ കിച്ച സുദീപ്. 


ബെംഗലൂരു: താന്‍ കാന്താര സിനിമ കണ്ടില്ല എന്ന് പ്രസ്താവിച്ചതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണമാണ് നടി രശ്മിക മന്ദാന നേരിട്ടത്. എന്നാല്‍ പിന്നീട് താന്‍ കാന്താര കണ്ടുവെന്നും അതിന്‍റെ അണിയറക്കാര്‍ക്ക് അഭിനന്ദിച്ച് സന്ദേശം അയച്ചുവെന്നും രശ്മിക പറഞ്ഞതോടെ റിഷഭ് ഷെട്ടി-രശ്മിക മന്ദാന വിവാദം അവിടെ അവസാനിച്ചതാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് വിവാദങ്ങള്‍ ആരാധകര്‍ക്കിടയില്‍ അവസാനിച്ചിട്ടില്ല എന്നതാണ് നേര്.

ഇത്തരം വിവാദങ്ങളില്‍ തന്‍റെ അഭിപ്രായം തുറന്നുപറയുകയാണ് കന്നടയിലെ മറ്റൊരു സൂപ്പര്‍താരമായ കിച്ച സുദീപ്. കാന്താര സിനിമയുമായി ബന്ധപ്പെട്ട രശ്മികയും ആ ചിത്രത്തിന്‍റെ സംവിധായകനും പ്രധാന നടനുമായ  റിഷഭ് ഷെട്ടിയുടെ തമ്മിലുള്ള വിവാദത്തെ സംബന്ധിച്ച് ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു സുദീപ്. ഇന്ത്യഗ്ലിറ്റ്സ് തെലുങ്കിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം. 

Latest Videos

undefined

"ഇത് അങ്ങനെ തന്നെയായിരിക്കും. നിങ്ങൾക്ക് മാത്രം ലോകത്തെ മാറ്റാൻ കഴിയുമോ? ഒരു പത്ത് പതിനഞ്ച് വർഷം പിന്നോട്ട് പോയി നോക്കിയാല്‍ വാർത്താ ചാനലുകൾ അന്ന് ഞങ്ങളെ അഭിമുഖം നടത്താന്‍ വന്നു. അതെല്ലാം അക്കാലത്ത് വളരെ പുതിയതായിരുന്നു. അതിനപ്പുറം ഡോ. രാജ്‌കുമാർ സാറിന്‍റെ (പഴയകാല കന്നട സൂപ്പര്‍താരം)  കാലത്തേക്ക് നോക്കിയാല്‍ ദൂരദർശനും പേപ്പറുകളുമല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല.

അതിനാല്‍ മാധ്യമങ്ങളും മറ്റും ഉണ്ടായതിനാല്‍ വിവാദം എന്ന് പറയാന്‍ പറ്റില്ല. മാധ്യമ വാർത്തകൾ കാരണം എല്ലാം തെറ്റാണ് എന്ന് പറയുന്നതും ശരിയല്ല. ഇത്തരം വിവാദങ്ങള്‍ കൈകാര്യം ചെയ്യാൻ നമ്മൾ പഠിക്കണം. ഇത് അതിജീവിച്ച് എപ്പോഴും മുന്നോട്ട് പോകണം. നിങ്ങൾ ഒരു സെലബ്രൈറ്റികളാണെങ്കില്‍, എപ്പോഴും മാലകൾ തന്നെ കിട്ടിയെന്ന് വരില്ല. മുട്ടയും തക്കാളിയും കല്ലും ഏത് സമയത്തും നിങ്ങള്‍ക്ക് നേരെ വരാം" -കിച്ച സുദീപ് അഭിമുഖത്തില്‍ പറഞ്ഞു. 

സണ്ണി ഡിയോളും രണ്‍ബിര്‍ കപൂറും ഏറ്റുമുട്ടാൻ ഒരുങ്ങുന്നു, 'ഗദാര്‍ 2'വിന്റെ റിലീസ് തീരുമാനിച്ചു

ഉത്തരേന്ത്യന്‍ ബോക്സ് ഓഫീസില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ബാലയ്യയും; 'അഖണ്ഡ' ഹിന്ദി പതിപ്പ് എത്തുന്നു

click me!